ഓരോ ഇന്ത്യാക്കാരനും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട സര്‍ക്കാര്‍ ആപ്‌സുകള്‍

Posted By: Samuel P Mohan

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യാ ഗവണ്‍മെന്റ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വളരെ ഏറെ പ്രധാന്യം നല്‍കുകയാണ്. അതിന്റെ ഭലമായി ആപ്ലിക്കേഷനുകളും ഉണ്ട്.

ഓരോ ഇന്ത്യാക്കാരനും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട സര്‍ക്കാര്‍ ആപ്‌സുകള്‍

ഗവണ്‍മെന്റ് നിരന്തരമായി ഡിജിറ്റല്‍ പേയ്‌മെന്റ്, പാസ്‌പോര്‍ട്ട് സേവനങ്ങള്‍, മറ്റു സര്‍വ്വീസുകള്‍ക്കായി പല ആപ്‌സുകളും അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉപയോഗപ്രമായ 10 ആപ്ലിക്കേഷനുകള്‍ ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ-ഏജ് ഗവര്‍ണര്‍ണന്‍സ്)

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും നാഷണല്‍ ഇ-ഗവര്‍ണന്‍സ് ഡിവിഷനും ചേര്‍ന്ന് വികസിപ്പിച്ച ആപ്പാണ് ഇത്. ഈ ആപ്ലിക്കേഷന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സേവനങ്ങളും ലഭ്യമാക്കുന്നതിനുളള അവസരമാണിത്.

എംപാസ്‌പോര്‍ട്ട്

പേര് സൂചിപ്പിക്കുന്നതു പോലെ ഈ ആപ്ലിക്കേഷന്‍ പാസ്‌പോര്‍ട്ട് അപേക്ഷ സ്റ്റാറ്റസ് ട്രാക്കിംഗ് പോലുളള ഉപയോക്താക്കളെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പലതരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

എംആധാര്‍ ആപ്പ്

യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യയാണ് 'എം ആധാര്‍ ആപ്പ്' അവതരിപ്പിച്ചത്. ഇതിലൂടെ നിങ്ങളുടെ ആധാര്‍ ആപ്പ് വിവരങ്ങള്‍ എല്ലാം തന്നെ ഫോണില്‍ ചേര്‍ക്കാം.

പോസ്റ്റ്ഇന്‍ഫോ

തപാല്‍ വകുപ്പിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് വികസിപ്പിച്ചെടുത്ത പോസ്റ്റല്‍ വകുപ്പില്‍ നിന്നുളള ആപ്പാണ് പോസ്റ്റ്ഇന്‍ഫോ. ഇതിലൂടെ നിങ്ങള്‍ക്ക് പാഴ്‌സലുകള്‍ ട്രാക്ക് ചെയ്യാം, പോസ്റ്റ് ഓഫീസുകള്‍ തിരയാം, ഇന്‍ഷുറന്‍സ് പ്രീമിയം കണക്ക് കൂട്ടാം എന്നിങ്ങനെ പലതും ചെയ്യാം.

റിലയന്‍സ് ബിഗ് ടിവി ഓഫര്‍ 5 വര്‍ഷത്തേക്ക് സൗജന്യമായി എങ്ങനെ നേടാം?

മൈഗവ

ഭരണ സംവിധാനത്തിലെ പൗരത്വ പങ്കാളിത്തത്തിനുളള ഒരു പ്ലാഫോമാണ് MyGov ആപ്പ്. ഉപയോക്താക്കള്‍ക്ക് ആശയങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ മിനിസ്ട്രികള്‍ക്കും അനുബന്ധ സംഖടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയും.

മൈസ്പീഡ് (ട്രായി)

ഡാറ്റ വേഗത അനുഭവം കണക്കാക്കാനും അതിന്റെ ഭലം ട്രായിക്ക് അയയ്ക്കാനും അനുവദിക്കുന്ന ആപ്ലിക്കേഷനാണ് മൈസ്പീഡ്. ഈ ആപ്ലിക്കേഷന്‍ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ അയക്കില്ല.

mKavach (മൊബൈല്‍ സെക്യൂരിറ്റി സൊല്യൂഷന്‍)

മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട ഭീക്ഷണികള്‍ അഭിസംബോധന ചെയ്യുക എന്നതാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമാണ് ഇതുളളത്.

സ്വച്ച് ഭാരത് അഭിയാന്‍

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ നിങ്ങളുടെ നഗരവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനാണ് ഈ ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷനിലൂടെ പൗരന്‍മാര്‍ക്ക് പൗരാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് പോസ്റ്റ് ചെയ്യാനും ബന്ധപ്പെട്ട മുനിസിപ്പല്‍ ഓഫീസിലേക്ക് അയയ്ക്കാനും കഴിയും.

ഭീം

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) അടിസ്ഥാനമാക്കിയാണ് മണി അല്ലെങ്കില്‍ ഭീം ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് യുപിഐ പേയ്‌മെന്റ് വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍ അല്ലെങ്കില്‍ OR കോഡുകള്‍ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

IRCTC

IRCTC ആപ്പിലൂടെ റെയില്‍വേ ടിക്കറ്റുകള്‍ ബുക്കിംഗ് ചെയ്യാന്‍ സാധിക്കും. വേഗതയും എളുപ്പവുമായ ഇടപാടുകള്‍ക്ക് IRCTC ഇ-വാലറ്റ് സംയോജിപ്പിച്ചിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With an increasingly mobile Indian population, the Indian Government is leaving no stone unturned to leverage the ongoing communications revolution in the country and is making its services available and easy to access for masses via responsive mobile apps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot