Home
Apps

ട്രൂകോളർ പോലെ ഉപയോഗിക്കാവുന്ന 10 മികച്ച ആപ്പുകൾ

By Gizbot Bureau

നമ്മളിൽ ഒട്ടുമിക്ക എല്ലാവരും ഉപയോഗിക്കുന്ന 10 ആപ്പുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്ന് ട്രൂകോളർ ആയിരിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. കാരണം അത്രത്തോളം ആ ആപ്പ് നമ്മെ സ്വാധീനിച്ചിട്ടുണ്ട്. സുരക്ഷാപരമായി പല വീഴ്ചകളും ആ ആപ്പിൽ ഉണ്ടെങ്കിലും കൂടെ ആളുകളുടെ ഉപയോഗത്തിന് കുറവില്ല.

ട്രൂകോളർ പോലെ ഉപയോഗിക്കാവുന്ന 10 മികച്ച ആപ്പുകൾ

നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ കോൾ ചെയ്യുമ്പോൾ ആ ആളെ അറിയാനും ഒപ്പം സ്പാം കോളുകളും പരസ്യ കോളുകളും എല്ലാം തന്നെ വരുമ്പോൾ തിരിച്ചറിയാനും വരെ ഈ ആപ്പ് ഉപയോഗപ്പെടുന്നുണ്ട്. എന്നാൽ ഈ ട്രൂകോളർ പോലെ തന്നെയുള്ള ഒരുപക്ഷേ ഇതിനേക്കാൾ സൗകര്യങ്ങൾ ഉള്ള വേറെയും ചില ആപ്പുകൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട പത്തെണ്ണം പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

 1 Truth Finder

1 Truth Finder

ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ഫോൺ നമ്പർ ലുക്ക് അപ്പ് ആപ്പ് എന്നുവേണമെങ്കിൽ പറയാം ഈ ആപ്പിനെ. ഇന്റർനെറ്റ്, ഡയറക്ടറികൾ, മറ്റു ഡാറ്റബേസുകൾ എന്നിവയെല്ലാം പരതി ഏറ്റവും കൃത്യമായ ഉത്തരം ഈ ആപ്പ് തരും. ആപ്പ് സൗജന്യമായി ഡൗണ്ലോഡ് ചെയ്യാമെങ്കിലും 10 നമ്പറുകൾ മാത്രമാണ് സൗജന്യമായി അറിയാൻ പറ്റുക. ബാക്കിയുള്ളവ പേയ്മെന്റ് നടത്തി പെയ്ഡ് വേർഷൻ വാങ്ങണം.

2 Reverse Lookup

2 Reverse Lookup

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രാഥമികമായ ഫോൺ നമ്പർ ലുക്ക് അപ്പ് എന്ന സൗകര്യം ഏറ്റവും ലളിതമായ രീതിയിൽ നിങ്ങൾക്ക് ഈ ആപ്പിൽ ലഭ്യമാകും. 2 ഡോളർ അടച്ചുള്ള പെയ്ഡ് വേർഷനും ഒപ്പം തന്നെ സൗജന്യ വേർഷനും ലഭ്യമാണ്. പെയ്ഡ് വേർഷനിൽ സെർച്ച് ചെയ്യുന്നതിന് അല്പമധികം സൗകര്യങ്ങൾ കൂടെ ലഭ്യമാണ്.

3 Whoscall

3 Whoscall

മുകളിൽ പറഞ്ഞ ആപ്പുകളുടെ അതേ ഉപയോഗമുള്ള മറ്റൊരു ആപ്പ്. ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കാൻ പറ്റുന്ന മികച്ചൊരു സ്പാം കോൾ ബ്ലോക്കിങ് ആപ്പ് കൂടിയാണിത്. ഇൻകമിങ് കോൾ വരുമ്പോൾ തന്നെ ആളുടെ വിവരങ്ങൾ കാണിക്കുന്നതടക്കം ഒരുപിടി സൗകര്യങ്ങൾ കൊണ്ട് ഈ ആപ്പും സമ്പന്നമാണ്.

4 Hiya

4 Hiya

ട്രൂകോളറിനോട് ഏറെ സമാനത പുലർത്തുന്ന ഒരു ആപ്പാണ് ഹിയ. ഇൻകമിങ് ഔട്ട്ഗോയിംഗ് കോളുകൾ കോണ്ടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകളുടേത് ആണെങ്കിൽ അവരുടെ വിവരങ്ങൾ കാണിച്ചുതരിക, സ്പാം കോളുകൾ തിരിച്ചറിയുക, ബ്ലോക്ക് ചെയ്യുക തുടങ്ങിയ എല്ലാം ഇവിടെ ഈ ആപ്പിൽ സാധ്യമാകും.

 5 Truecaller

5 Truecaller

ഈ ആപ്പിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഇന്ന് ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പ്. നമ്മളിൽ എല്ലാവരും ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ട് എന്നതിനാൽ സവിശേഷതകൾ പറയേണ്ടതില്ലല്ലോ.

 

 

 6 Showcaller

6 Showcaller

ഈ ഗണത്തിൽ പെട്ട മറ്റൊരു മികച്ച ആപ്പ് ആണ് Showcaller. പേരിൽ ട്രൂകോളറിനോട് ഏറെ സാമ്യമുണ്ടെങ്കിലും പ്രവർത്തനത്തിൽ ചെറിയ വിത്യാസങ്ങളുണ്ട്. കാര്യമായിട്ടും വ്യാജ കോളുകൾ തിരിച്ചറിയാനാണ് ഈ ആപ്പ് സഹായകമാകുക. ഒപ്പം മറ്റു സാധാരണ സൗകര്യങ്ങളും ഉണ്ട്.

7 Real Caller

7 Real Caller

സ്പാം കോളുകൾ തിരിച്ചറിയുക, അവയെ ബ്ലോക്ക് ചെയ്യുക എന്ന കാര്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്താണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് സഹായത്തോടെ കോളർ ഐഡിയും പ്രവർത്തിക്കും.

8 Dialer, Phone, Call Block & Contacts by Simpler

8 Dialer, Phone, Call Block & Contacts by Simpler

മുകളിൽ പറഞ്ഞ പോലെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ മറ്റൊരു ആപ്പ്. കോളർ ഐഡി, സ്പാം കോളുകൾ തിരിച്ചറിയൽ, ബ്ലോക്കിങ്, ഡയലർ തുടങ്ങി ഒരുപിടി പ്രത്യേകതകളുമായാണ് ഈ ആപ്പും എത്തുന്നത്.

9 CallApp

9 CallApp

അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ തിരിച്ചറിയാനും സ്പാം കോളുകൾ മനസ്സിലാക്കാനും ബ്ലോക്ക് ചെയ്യാനും സഹായിക്കുകയും ചെയ്യുന്ന ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ലഭ്യമായ മറ്റൊരു മികച്ച ആപ്പ് ആണിത്.

10 Should I Answer?

10 Should I Answer?

ഈ ആപ്പിനെ ഒരു ഫോൺ നമ്പർ ലുക്ക് അപ്പ് ആപ്പ് എന്ന് പറയാൻ പറ്റില്ല. കാരണം സ്പാം കോളുകൾ തിരിച്ചറിയാൻ ആണ് ഈ ആപ്പ് കൂടുതൽ സഹായിക്കുക. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സ്പാം കൊളുകളെ റേറ്റിംഗ് കൊടുത്തു ഇവിടെ താരം തിരിച്ചിട്ടുണ്ട്. ഈ നമ്പറിൽ നിന്നും കോളുകൾ വരുമ്പോൾ ആളുകൾക്ക് എളുപ്പം തിരിച്ചറിയാം.

More from GizBot

Best Mobiles in India

English summary
Top 10 Phone Number Look Up Android Apps
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X