Just In
- 34 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 2 hrs ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Sports
സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍
- News
മേയറുടെ ഡയസിൽ കയറി പ്രതിപക്ഷം; തൃശൂർ കോർപറേഷനിൽ വാക്കേറ്റം, കയ്യാങ്കാളി...മേയർ താഴേക്ക്
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
Weird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾ
വീട്ടിലെ വാഴയെന്നും മണ്ട പോയ തെങ്ങെന്നും ഒക്കെ വിളിച്ച് നമ്മളെയൊക്കെ പലരും പലപ്പോഴും കളിയാക്കിയിട്ടുണ്ടാവും. മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി മാത്രം ജനിച്ചവൻ / ജനിച്ചവൾ എന്നൊക്കെയുള്ള പരിഹാസങ്ങളും കേട്ടിരിക്കും. ഉടുത്ത മുണ്ടൊന്ന് മടക്കിക്കുത്തി പുച്ഛത്തോടെ ഇറങ്ങിപ്പോരലാണ് പതിവ്, അല്ലേ? ഇതേ രീതിയിൽ വാഴകളെന്ന് കളിയാക്കാനും ഉണ്ടാക്കിയവന്റെ തലയ്ക്ക് വട്ടാണോ എന്ന് ചോദിക്കാനും പറ്റിയ ചില ആപ്ലിക്കേഷനുകളെക്കുറിച്ച് പറയാൻ വേണ്ടിയാണ് ഇത്രേം ഇൻട്രോ തള്ളിയത് (Weird Apps).

ആപ്പുകളും വാഴകളും തമ്മിൽ ബന്ധമെന്തെന്നൊരു ചോദ്യം മനസിൽ വന്ന് കാണും. പ്രത്യേകിച്ച് വലിയ ഉപയോഗം ഒന്നുമില്ലാത്ത, ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ സ്പേസ് കളയാൻ മാത്രമുള്ള ആപ്പുകളാണ് ഇവ. ഇപ്പോ ടെക്നിക്ക് പിടികിട്ടിയില്ലേ? നാട്ടിലെ വാഴകളേക്കാളും റേഞ്ച് കൂടിയ പ്ലേ സ്റ്റോറിലെ ചില വാഴകളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്. ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കൂടി പറഞ്ഞോട്ടെ.

ഈ ആപ്പുകളെക്കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ഇത് ഡെവലപ്പ് ചെയ്തവരുടെ മാനസികാവസ്ഥയാണ്. ഒരുമാതിരി ആളെക്കളിയാക്കാൻ വേണ്ടി കുറേ ആപ്പ് ഡെവലപ്പ് ചെയ്ത് വിട്ടിരിക്കുന്നു. നമ്പർ 2വിന്റെ കനം അളക്കാനുള്ള ആപ്പുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ആലോചിക്കണം. സാങ്കേതികവിദ്യയും മൊബൈൽ ഫോണുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഈ ആപ്പുകൾ എല്ലാം. പറഞ്ഞ് കാട് കയറുന്നില്ല, പ്ലേ സ്റ്റോറിലെ ഏറ്റവും വിചിത്രമായ ചില ആപ്പുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഇലക്ട്രിക് ഷേവർ
ഫോൺ സ്ക്രീനിനെ ഒരു ഇലക്ട്രിക് റേസർ പോലെയാക്കുന്ന ആപ്ലിക്കേഷൻ ആണ് ഇലക്ട്രിക് ഷേവർ. വെറുതെ മണ്ടത്തരം ഒന്നും ആലോചിക്കേണ്ട. ഇത് കൊണ്ട് ഷേവ് ചെയ്യാൻ ഒന്നും പറ്റില്ല. ഫോണിനകത്ത് നിന്നും വോൾവറീന്റെ കത്തിയൊന്നുമില്ല ഹേ പുറത്ത് വരാൻ. ഷേവ് ചെയ്യുമ്പോൾ ട്രിമ്മറും മറ്റും ഉണ്ടാക്കുന്ന സൌണ്ട് ഉണ്ടാക്കുക മാത്രമാണ് ഈ ആപ്ലിക്കേഷൻ ചെയ്യുക. എന്തിനെന്ന് ചോദിച്ചാൽ അത് എനിക്കും മനസിലായില്ല!

പോയിന്റ്ലെസ് ബട്ടൺ
ആപ്പുണ്ടാക്കിയിട്ട് നല്ലൊരു പേര് പോലും കൊടുക്കാൻ ഡെവലപ്പർ ശ്രമിച്ചിട്ടില്ലെന്ന് നോക്കണം. പേര് പറയുന്നത് പോലെ ഒരു ബട്ടൺ മാത്രമാണ് ഈ ആപ്പിൽ ഉള്ളത്. ഇതിൽ വെറുതേ പ്രസ് ചെയ്യാം. ഈ ആപ്പിൽ ഒരു ബട്ടൺ എന്തിനെന്ന് ആരും ചോദിക്കരുത്. അത് അവിടെയുണ്ട് വേണമെന്ന് ഉള്ളവർക്ക് പ്രസ് ചെയ്യാം. മറ്റേ തമിഴ് പടത്തിൽ രാജു ഭായ് വായിൽ കോല് വച്ചിരിക്കുന്നത് പോലെ തന്നെ. പ്രത്യേകിച്ച് കാര്യമൊന്നുമില്ല!

നത്തിങ്
സംഭവം അത്രേയുള്ളു, നത്തിങ്! ആപ്പിന്റെ പേരും അത് തന്നെ, പ്ലേ സ്റ്റോറിലെ ആപ്പ് ഡിസ്ക്രിപ്ഷനിലും അത് തന്നെ പറയുന്നു, " This app does nothing" ( ഈ ആപ്പ് ഒന്നും ചെയ്യില്ല ). ഇത്രയും വായിച്ചപ്പോൾ തന്നെ നാക്കിൽ സരസ്വതി വിളയാടിയവർ ഉണ്ടെങ്കിൽ അവരെ ഞാൻ കുറ്റം പറയില്ല. ഇത്രയും വായിച്ചിട്ടും ഈ ആപ്പ് ആരെങ്കിലും ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്കും നമോവാകം!

കിസിങ് ടെസ്റ്റ്
അത്രയ്ക്കും കാര്യമായ " പ്രശ്നങ്ങൾ " ഉള്ളവർക്കും ആത്മാഭിമാനം തീരെ ഇല്ലാത്തവർക്കും ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. ഫോൺ സ്ക്രീനിൽ ഉമ്മ വച്ചത് കൊണ്ട് എന്ത് സംതൃപ്തിയാണ് കിട്ടാൻ പോകുന്നത് എന്നറിയില്ല. ആപ്പുണ്ടാക്കി അർമാദിക്കുക എന്നല്ലാതെ ഇതിനെയൊക്കെ എന്ത് പറയാൻ ആണ്.

റിയൽ ഗോസ്റ്റ് ഡിറ്റക്ടർ
തലയ്ക്ക് ഓളമാണോയെന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. ഒരു ദിവസം ഒന്നിൽക്കൂടുതൽ തവണ ഞെട്ടാൻ വയ്യാത്തത് കൊണ്ട്, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ആപ്പ് കമ്പനിക്കാർ പറയുന്നത് അങ്ങ് പറഞ്ഞേക്കാം. ഈ ആപ്പ് പ്രേതങ്ങളെ കണ്ടെത്തും. നിങ്ങളുടെ സമീപത്തായി ഉള്ള പ്രേതങ്ങളെയെല്ലാം ഈ ആപ്പ് കാണിച്ച് തരും. ഓകെ ബെയ്... അടുത്ത ആപ്പ് നോക്കാം.

പോർട്ടബിൾ ഫാൻ
ആപ്പിനെക്കുറിച്ച് വിഷ്ണു എച്ച് നൽകിയ പരാതിയാണ് " Poor app only sound no air". എന്നാലും എന്റെ വിഷ്ണു എച്ചേ! പ്ലേ സ്റ്റോറിൽ ആപ്പിന് താഴെ കൊടുത്തിരിക്കുന്ന കമന്റുകൾ കണ്ടാൻ നാട്ടിൽ മണ്ടമ്മാരുടെ എണ്ണം കൂടി വരികയാണെന്ന് തോന്നും. ഫാനിന്റെ ശബ്ദം മാത്രം ഉണ്ടാക്കുന്ന ആപ്ലിക്കേഷൻ ആണിത്. പോർട്ടബിൾ ഫാൻ ആപ്പ് ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം.

പൂപ്പ് ലോഗ്
ഇത് ശരിക്കും ഉപയോഗശൂന്യമായ ആപ്പ് ആണെന്ന് പറയാൻ കഴിയില്ല. പക്ഷേ തീർച്ചയായും വളരെ വിചിത്രമായ ആപ്പുകളിൽ ഒന്നാണിത്. ആപ്പ് വളരെ ഉപയോഗപ്രദമാണെന്നും ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുമെന്നും ചിലരെങ്കിലും പറയുന്നുണ്ട്. അതൊക്കെ നിങ്ങളുടെ വിഷയം. ദഹിച്ച് പോയതിനെ സ്കെയിൽ എടുത്ത് അളന്നിട്ട് എന്ത് കാര്യം?

സെൻഡ് മീ ടു ഹെവൻ
കുരിശ് വരയ്ക്കാനും ചന്ദനം പൊത്താനും നിസ്കരിക്കാനുമൊന്നും ആരും ഇങ്ങോട്ട് ഓടി വരണ്ട. സംഭവം ഇത് അതല്ല. ഫോൺ മുകളിലേക്ക് എറിയുന്ന ദൂരം അളക്കാൻ വേണ്ടിയാണ് ഈ ആപ്ലിക്കേഷൻ. അതേ കേട്ടത് ശരിയാണ്. കാശ് കൊടുത്ത് വാങ്ങിയ ഫോൺ മുകളിലേക്ക് എടുത്ത് എറിയണം. താഴെ വീണ് പൊട്ടിച്ചിതറിയില്ലെങ്കിൽ ഫോൺ ഏത്ര ദൂരം പോയെന്ന് കണ്ടെത്താൻ കഴിയും.

ഡിമോട്ടിവേഷണൽ ക്വോട്ട്സ് ആൻഡ് ഇൻസൾട്ട്സ്
നാട്ടുകാരെ വെറുപ്പിക്കുക എന്നത് ഒരു ജീവിത ലക്ഷ്യം പോലെ കരുതുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന ആപ്ലിക്കേഷൻ ആണിത്. ആളുകളെ നിന്ദിക്കാനും അവഹേളിക്കാനും വേണ്ടി ഉപയോഗിക്കാവുന്ന പ്രയോഗങ്ങളാണ് ഇതിൽ മുഴുവൻ. ഇത്തരം ആപ്പ് ഡെവലപ്പ് ചെയ്തിട്ട് എന്ത് സന്തോഷമാണ് ഇവർക്കൊക്കെ കിട്ടുന്നത് എന്നാണ് മനസിലാകാത്തത്.

പ്ലക്ക് പോപ്പ് സ്ക്വീസ്
മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാൻ ഇല്ല. എന്നാൽ ഇതൊക്കെ ഒരു എന്റർടെയിൻമെന്റ് ആക്കാൻ തീരുമാനിച്ചാൽ ആർക്ക് വേണമെങ്കിലും ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. മുഖക്കുരു പൊട്ടിക്കാനും ബ്ലാക്ക്ഹെഡ്സ് സ്ക്വീസ് ചെയ്യാനും മുടി പറിച്ചെടുക്കാനും ഒക്കെ ഇതിൽ ഓപ്ഷൻ ഉണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470