ജൂണ്‍ മാസം പുറത്തിറങ്ങാനിരിക്കുന്ന മികച്ച 13 സ്മാര്‍ട്ട്‌ഫോണുകള്‍

|

2019 സമാര്‍ട്ട്‌ഫോണുകളുടെ കാലമാണ്. മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച നിരവധി മോഡലുകളാണ് ഈവര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത്. ചൈനീസ് മോഡലുകളും സാംസംഗ്, നോക്കിയ അടക്കമുള്ള ബ്രാന്റഡ് ഫോണുകളും തങ്ങളുടെ ഉശിരന്മാരെ ഈവര്‍ഷം പുറത്തിറക്കും. ജൂണ്‍ മാസം പുറത്തിറങ്ങാനിരിക്കുന്ന 13 സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെക്കുറിച്ച് ഈ ലേഖനത്തിലൂടെ അറിയാം.

 ജൂണ്‍ മാസം പുറത്തിറങ്ങാനിരിക്കുന്ന മികച്ച 13 സ്മാര്‍ട്ട്‌ഫോണുകള്‍

അസ്യൂസ് സെന്‍ഫോണ്‍ 6

അസ്യൂസ് സെന്‍ഫോണ്‍ 6

ജൂണ്‍ 19 ഓടെ ഇന്ത്യന്‍ വിപണിയിലെത്താന്‍ കാത്തിരിക്കുന്ന അസ്യൂസിന്റെ മോഡലാണ് സെന്‍ഫോണ്‍ 6. ഫ്‌ളിപ്കാര്‍ട്ട് വഴിയാകും മോഡലിന്റെ വില്‍പ്പന. ഫ്‌ളിപ്പിംഗ് ക്യാമറ മെക്കാനിസമാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് പിന്‍ ക്യാമറതന്നെ ഫ്‌ളിപ് ചെയ്ത് സെല്‍ഫി ക്യാമറയാക്കാന്‍ കഴിയും. 48 മെഗാപിക്‌സലിന്റെ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 13 മെഗാപിക്‌സലിന്റെ സെക്കന്ററി ക്യാമറ 125 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് അധിഷ്ഠിതമാണ്.

സെക്കന്റില്‍ 60 ഫ്രെയിംസ് ചിത്രീകരിക്കാന്‍ കഴിവുള്ള 4കെ റെക്കോര്‍ഡിംഗ് ഫോണിലുണ്ട്. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സ്‌ക്രീനാണ് ഫോണിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 5,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. അതിവേഗ ചാര്‍ജിംഗിനായി ക്വിക്ക് ചാര്‍ജ് 4.0 സംവിധാനവുമുണ്ട്.

 ന്യൂബിയ റെഡ് മാജിക്ക് 3

ന്യൂബിയ റെഡ് മാജിക്ക് 3

6.65 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340 X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 6,8 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 48 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 5,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 27 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും കൂട്ടിനുണ്ട്. ജൂണ്‍ പകുതിയോടെ ഫോണ്‍ വിപണിയിലെത്തും. വില 30,000.

സാംസംഗ് ഗ്യാലക്‌സി എ80

സാംസംഗ് ഗ്യാലക്‌സി എ80

6.7 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2400 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തേകും. കൂട്ടിന് 8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 48+8 മെഗാപിക്‌സല്‍ ഇരട്ട ക്യാമറയാണ് പിന്നിലുള്ളത്. 3,700 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 25 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും കൂട്ടിനുണ്ട്. ജൂണ്‍ പത്തോടെ ഫോണ്‍ വിപണിയിലെത്തും. വില 40,000 മുതല്‍ 45,000 വരെ.

സാംസംഗ് ഗ്യാലക്‌സി എം40

സാംസംഗ് ഗ്യാലക്‌സി എം40

ജൂണ്‍ പതിനൊന്നോടെ ഫോണ്‍ വിപണിയിലെത്തും. 20,000 രൂപയ്ക്കടുത്താകും വിപണിവിലയെന്നാണ് അറിയുന്നത്. എം സീരീസില്‍ പുറത്തിറങ്ങുന്ന നാലാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് എം40. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. 32 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും ഫോണിലുണ്ട്. പഞ്ച് ഹോള്‍ ഡിസ്‌പ്ലേയാണ് സവിശേഷതകളില്‍ പ്രധാനം.

നോക്കിയ 9 പ്യുവര്‍വ്യൂ

നോക്കിയ 9 പ്യുവര്‍വ്യൂ

5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1440X2880 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. കൂട്ടിന് 6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. അഞ്ച് 12 മെഗാപിക്‌സല്‍ സെന്റുകളാണ് ക്യാമറ ഭാഗത്ത് പിന്നിലുള്ളത്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

3,320 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. അതിവേഗ ചാര്‍ജിംഗ് സംവിധാനവും കൂട്ടിനുണ്ട്. ഐ.പി 67 റേറ്റിംഗ് പൊടിയില്‍ നിന്നും വാട്ടര്‍ സ്പ്ലാഷില്‍ നിന്നും ഫോണിനെ രക്ഷിക്കും. ജൂണ്‍ ആദ്യവാരംതന്നെ ഫോണ്‍ വിപണിയിലെത്തും. വില 46,999 രൂപ മുതല്‍.

നോക്കിയ വണ്‍ പ്ലസ്

നോക്കിയ വണ്‍ പ്ലസ്

നോക്കിയ 9 പ്യുവര്‍വ്യൂ മോഡലിനോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന മോഡലാണ് നോക്കിയ വണ്‍ പ്ലസ്. എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണാണിത്. 5.45 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മീഡിയാടെക്ക് പ്രോസസ്സറും 1 ജി.ബി റാമും ഫോണിനു കരുത്തേകും. 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 2,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ഹോണര്‍ 20

ഹോണര്‍ 20

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. കിരിന്‍ 980 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തേകും. 48 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുടെ കൂടെ 16 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറും ഫോണിലുണ്ട്. 32മെഗാപിക്‌സലാണ് മുന്‍ ക്യാമറ കരുത്ത്. 3,750 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ജൂണ്‍ പകുതിയോടെ ഫോണ്‍ വിപണിയിലെത്തും.

ഹോണര്‍ 20 പ്രോ

ഹോണര്‍ 20 പ്രോ

6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. കിരിന്‍ 980 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 8 ജി.ബി റാമും 256 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തേകും. 48 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുടെ കൂടെ 16 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറും ഫോണിലുണ്ട്. 32മെഗാപിക്‌സലാണ് മുന്‍ ക്യാമറ കരുത്ത്. 3,750 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ജൂണ്‍ പകുതിയോടെ ഫോണ്‍ വിപണിയിലെത്തും.

 മോട്ടോറോള വണ്‍ വിഷന്‍

മോട്ടോറോള വണ്‍ വിഷന്‍

മോട്ടോറോളയില്‍ നിന്നും ശ്രേണിയിലുള്‍പ്പെട്ട ആദ്യ മോഡലാണിത്. ജൂണ്‍ 19ന് ഫോണ്‍ വിപണിയിലെത്തും. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ ഫോണിലുണ്ട്. 1080X2520 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 4 ജി.ബി റാമും 128 ജി.ബി മെമ്മറിയും ഒപ്പം 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സറും ഫോണിനു കരുത്തേകും. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 48 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

പോക്കോ എഫ് 2

പോക്കോ എഫ് 2

ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ ഈ മാസം പുറത്തിറക്കാനിരിക്കുന്ന മോഡലാണ് പോക്കോ എഫ് 2. 6.39 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2280X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 2.2 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 48+13+8 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനം പിന്നിലുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് പോപ് അപ്പ് സെല്‍ഫി ക്യാമറയാണ്.

പോക്കോ എഫ് 2 പ്രോ

പോക്കോ എഫ് 2 പ്രോ

6.39 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2280X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 2.84 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 48+13+8 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനം പിന്നിലുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 20 മെഗാപിക്‌സലിന്റെ പോപ് അപ്പ് സെല്‍ഫി ക്യാമറയാണ്.

സാംസംഗ് ഗ്യാലക്‌സി എ10 എസ്

സാംസംഗ് ഗ്യാലക്‌സി എ10 എസ്

ജൂണ്‍ മാസം പകുതിയോടെത്തന്നെ ഗ്യാലക്‌സി എ10 എസ് ഇന്ത്യന്‍ വിപണിയിലെത്തും. ഗ്യാലക്‌സി എ10ന്റെ മറ്റൊരു വേരിയന്റായാണ് എ10 എസ് വിപണിയിലെത്തുന്നത്. മീഡിയാടെക്ക് ഹീലിയോ പി22 ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തേകും. 2 ജി.ബിയാണ് റാം കരുത്ത്. പച്ച, കറുപ്പ്, നീല നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മറ്റുള്ള ഫീച്ചറുകള്‍ ലഭ്യമല്ല.

Best Mobiles in India

English summary
Major smartphone brands like Asus, Motorola, Asus, Samsung and more have lined up the launch of their smartphones next month. While some smartphones are already launched in international markets others have surfaced in leaks and rumours before. Let’s see which are the smartphones which will be launching in India in the month of June.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X