നിങ്ങളുടെ ഫോണിൽ ഈ ഗെയിമുകൾ ഒറ്റയ്ക്ക് ഇരുട്ടിൽ കളിച്ചുനോക്കാൻ എത്ര പേർക്ക് ധൈര്യമുണ്ട്?

By Shafik
|

ഹൊറർ സിനിമ പോലെ തന്നെ നമ്മിൽ പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് ഹൊറർ ഗെയിമുകൾ. പേടിച്ചിട്ട് കാണാനും വയ്യ, എന്താണ് സംഭവം എന്നറിയാനുള്ള ആകാംക്ഷ കാരണം കാണാതിരിക്കാനും വയ്യ എന്നതാണല്ലോ ഹൊറർ സിനിമകളെ കുറിച്ച് നമ്മൾ പറയാറുള്ളത്. അത് തന്നെയാണ് ഹൊറർ ഗെയിമുകൾ കളിക്കാൻ ഒരുങ്ങുന്നവരുടെയും അവസ്ഥ. ഏതായാലും ഇന്നിവിടെ നിങ്ങളെ അല്പമൊന്ന് പേടിപ്പെടുത്താൻ കെല്പുള്ള ചില ഗെയിമുകളെ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്.

നിങ്ങളുടെ ഫോണിൽ  ഈ  ഗെയിമുകൾ ഒറ്റയ്ക്ക് ഇരുട്ടിൽ കളിച്ചുനോക്കാൻ എത്ര

Eyes - The Horror Game

Eyes - The Horror Game

ഏറെ ഭയപ്പെടുത്താൻ സാധ്യതയുള്ള ഒരു ഗെയിം ആണിത്. പല ഗെയിമുകളിലും ജീവികളെയും സത്വങ്ങളെയുമെല്ലാം കൊല്ലുകയും മുന്നേറുകയുമാണെങ്കിൽ ഇവിടെ അതൊന്നുമല്ല വിഷയം. പകരം ഒരു കെട്ടിടത്തിനുള്ളിൽ നമ്മൾ തനിയെ ആണ്. നമുക്ക് അതിനുള്ളിൽ എവിടേക്ക് വേണമെങ്കിലും സഞ്ചരിച്ചു നോക്കാം. പക്ഷെ അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും പെട്ടെന്ന് അത്-ആ സംഭവം നടക്കുക. പേടിക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം കളിച്ചു നോക്കുക.

 Five Nights at Freddy's പരമ്പര

Five Nights at Freddy's പരമ്പര

വളരെ ജനപ്രീതിയുള്ള ഭീകര ഗെയിമുകളുടെ ഒരു പരമ്പരയാണ് ഇത്. ഓരോ ഗെയിമും പണമടച്ച് തന്നെ വാങ്ങേണ്ടതുണ്ട്. പെട്ടെന്നുള്ള പേടിപ്പെടുത്തുന്ന രംഗങ്ങൾ തന്നെയാണ് ഈ ഗെയിമുകളുടെ പ്രത്യേകത. റോബോട്ടുകളെ നോക്കി കണ്ണ് തുറന്നിരിക്കുക എന്നതാണ് കളിയുടെ മർമ്മഭാഗം. അവർ നമ്മെ കൊല്ലാൻ ശ്രമിക്കും. നമുക്ക് നിലനിൽക്കാൻ കഴിയുമെങ്കിൽ ഗെയിം വിജയിക്കും.

വാട്ട്‌സാപ്പിൽ നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത ഒരാൾ മെസ്സേജ് അയച്ചാൽ അത് ആരെന്ന് എങ്ങനെ അറിയാം?വാട്ട്‌സാപ്പിൽ നിങ്ങളുടെ കോണ്ടാക്ടിൽ ഇല്ലാത്ത ഒരാൾ മെസ്സേജ് അയച്ചാൽ അത് ആരെന്ന് എങ്ങനെ അറിയാം?

Fran Bow പരമ്പര

Fran Bow പരമ്പര

പേടിപ്പെടുത്തുന്ന മറ്റൊരു ഗെയിം പരമ്പരയാണ് ഇത്. ഓരോ ഗെയിമുകൾക്കും അതിന്റേതായ കഥയും പേരുകളുമുണ്ട്. മറ്റു പല ഗെയിമുകളെയും അപേക്ഷിച്ചു നോക്കുമ്പോൾ ഈ ഗെയിമിനെ പ്രശസ്തമാക്കുന്നത് ഓരോ ഭാഗങ്ങളായി തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നതാണ്. അൽപ്പം ഭയപ്പെടുത്തുന്ന ഒരു അവതരണത്തോട് കൂടിയ ഈ ഗെയിം കളിച്ചു നോക്കാവുന്നതാണ്.

Limbo

Limbo

ഹൊറർ ഗെയിമുകളുടെ കൂട്ടത്തിൽ എടുത്തുപറയേണ്ട മറ്റൊരു ഗെയിം ആണ് ഇത്. തന്റെ നഷ്ടപ്പെട്ട സഹോദരിയെ തിരയുന്ന ഒരു കഥാപാത്രമായാണ് നമ്മൾ ഇതിൽ കളിക്കുക. ഓരോ പസ്സിലുകളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് നീങ്ങും. ഈ ഗെയിം ഹെഡ്സെറ്റ് ഉപയോഗിച്ചു കളിച്ചുനോക്കുകയാണെങ്കിൽ ഒന്നുകൂടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം നമുക്ക് ലഭിക്കും. സംഗീതവും പശ്ചാത്തലവുമെല്ലാം തന്നെ ഒരു പ്രത്യേക ഹൊറർ മൂഡ് ഉണ്ടാക്കിയെടുക്കും.

നമ്മൾ കാണുന്നതെല്ലാം അറിയാൻ പറ്റുന്ന സർക്കാരിന്റെ 'രഹസ്യചിപ്പ്'; ഇത് ഘടിപ്പിച്ചത് എവിടെ?നമ്മൾ കാണുന്നതെല്ലാം അറിയാൻ പറ്റുന്ന സർക്കാരിന്റെ 'രഹസ്യചിപ്പ്'; ഇത് ഘടിപ്പിച്ചത് എവിടെ?

Dead Effect 2

Dead Effect 2

Dead Effect 2 അൽപ്പം ഞെട്ടിപ്പിക്കുന്ന ഒരു Sci-fi ഷൂട്ടർ ആണ്. നിങ്ങൾ മൂന്നു കഥാപാത്രങ്ങളിൽ ഒന്നായിരിക്കും. നിങ്ങളുടെ ലക്ഷ്യം ഓരോ ലെവലുകളും താണ്ടി മൂന്നോട്ട് പോകുക, പുതിയ ആയുധങ്ങൾ കണ്ടെത്തുക, വില്ലന്മാരെ പരാജയപ്പെടുത്തുക എന്നതാണ്. ഈ രീതിയിൽ കളിച്ചു മുന്നോട്ട് പോകാം. നല്ല ഗ്രാഫിക്സ് ഉള്ള ഈ ഗെയിം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് തീർച്ച. എന്നിരുന്നാലും നിങ്ങളുടേത് ഒരു എൻവിഡിയ ഷീൽഡ് ഫോൺ ആണെങ്കിൽ ഒന്നുകൂടെ ഗ്രാഫിക്സ് മനോഹരമായിരിക്കും.

മറ്റു പ്രധാന ഹൊറർ ഗെയിമുകൾ

മറ്റു പ്രധാന ഹൊറർ ഗെയിമുകൾ

Room, Slender Man, Unkilled, Walking Dead, Dead Trigger, Oxenfree, Into the dead, Distraint, Another World, Forrest, Horror Hospital എന്നിങ്ങനെ ഒരുപിടി നല്ല ഹൊറർ ഗെയിമുകളും ആൻഡ്രോയിഡ് പ്ളേ സ്റ്റോറിൽ ലഭ്യമാണ്. എല്ലാം നിങ്ങളുടെ താല്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് മാത്രം കളിക്കുക. ഇനി ഇതൊക്കെ കളിച്ചിട്ടും എനിക്ക് പേടി വരുന്നില്ല, വന്നില്ല എന്ന് തോന്നുകയാണെങ്കിൽ അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ല. കാരണം ഓരോരുത്തരുടെയും ആസ്വാദനവും മാനസികമായ കരുത്തും എല്ലാം തന്നെ വ്യത്യസ്തമായിരിക്കുമല്ലോ.

കുട്ടികളെ നോക്കാതെ ഫേസ്ബുക്കും വട്സാപ്പും നോക്കിയിരുന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തികുട്ടികളെ നോക്കാതെ ഫേസ്ബുക്കും വട്സാപ്പും നോക്കിയിരുന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

Best Mobiles in India

Read more about:
English summary
These are some great android horror games. If you are a horror fan, definitely you have to try these games.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X