എം.എക്സ് പ്ലെയർ മടുത്തുവോ..? എങ്കിലിതാ ചില കിടിലൻ വീഡിയോ പ്ലെയറുകൾ

By Shafik
|

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഏതൊരാളെ സംബന്ധിച്ചെടുത്തോളവും ഫോണിൽ ഒരിക്കലെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പ് ആയിരിക്കും എം.എക്സ് പ്ലെയർ. വീഡിയോ പ്ലേ ചെയാനായി നൂറിലധികം ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും എന്തോ ഈ ആപ്പിനോട് എല്ലാവർക്കും ഒരു പ്രത്യേക താല്പര്യം തന്നെയാണ്.

 
എം.എക്സ് പ്ലെയർ മടുത്തുവോ..? എങ്കിലിതാ ചില കിടിലൻ വീഡിയോ പ്ലെയറുകൾ

ഒരുവിധം എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ ആപ്പുള്ളപ്പോൾ രണ്ടാമതൊരു വിഡിയോ പ്ലെയറിനെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ ആപ്പിനെ പോലെ തന്നെ നല്ല നിലവാരമുള്ള മികച്ച ഒരുപിടി വീഡിയോ പ്ലെയറുകൾ കൂടെ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ടവയെ നമുക്ക് പരിചയപ്പെടാം.

VLC for Android

VLC for Android

കംപ്യൂട്ടറിലെ VLC പ്ലെയറിന്റെ ആൻഡ്രോയിഡ് വേർഷൻ. ഓപ്പൺ സോഴ്സ് അധിഷ്ഠിത സോഫ്റ്റ്‌വെയർ കൂടിയായ ഈ ആപ്പ് എല്ലാം കൊണ്ടും എം.എക്സ് പ്ലെയറിനോട് കിടപിടിക്കുന്ന പ്രത്യകതകളോട് കൂടിയാണുള്ളത്. എല്ലാ വിധ വീഡിയോ ഓഡിയോ ഫോർമാറ്റുകളും സപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം നെറ്റവർക്ക് സ്ട്രീമിങ്ങും ലാഭമാണ്. സബ്‌ടൈറ്റിൽസ് ആയാലും ഫുൾ സ്ക്രീൻ പ്ലേയ് ആയാലും ഈക്വലൈസർ ആയാലും എല്ലാം ഈ പ്ലെയറിൽ ലഭ്യമാണ്.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

FIPE Player

FIPE Player

ഒരുപക്ഷെ നമ്മുടെയൊക്കെ നാട്ടിൽ അധികമാരും ഉപയോഗിച്ച് നോക്കാത്ത ഒരു വീഡിയോ പ്ലെയറാണ് ഇതെന്ന് തോന്നുന്നു. പക്ഷെ ഒരിക്കൽ നിങ്ങൾ ഈ പ്ലേയർ ഉപയോഗിച്ച് നോക്കിയാൽ പിന്നീട് ഇത് ഒഴിവാക്കാൻ സാധ്യത കുറവാണ്. കാരണം അത്രയ്ക്കുമുണ്ട് ഈ വീഡിയോ പ്ലെയറിന്റെ പ്രത്യേകതകൾ.

ഞെട്ടാൻ തയാറായിക്കോളൂ.. ഇതാ ഒരു തകർപ്പൻ ഫോൺ വരുന്നുണ്ട്..ഞെട്ടാൻ തയാറായിക്കോളൂ.. ഇതാ ഒരു തകർപ്പൻ ഫോൺ വരുന്നുണ്ട്..

മറ്റു പല പ്ലെയറുകൾക്കും അവകാശപ്പെടാനാവാത്ത മികച്ചൊരു യൂസർ ഇന്റർഫേസ് ഈ ആപ്പ് നൽകുന്നുണ്ട്. വീഡിയോ കണ്ടുകൊണ്ടിരിക്കെ തന്നെ സ്‌ക്രീനിലൂടെ മറ്റു വിഡിയോകൾ നീക്കി നോക്കി പ്ലേയ് ചെയ്യിക്കാനും വീഡിയോ ചെറു സ്ക്രീനിലേക്ക് മാറ്റി മറ്റു ആപ്പുകൾ പ്രവർത്തിപ്പിക്കാനുമടക്കമുള്ള വിശാലമായ സൗകര്യങ്ങൾ ഈ ആപ്പിന്റെ പ്രത്യേകതയാണ്.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

 

BS Player
 

BS Player

കാണാൻ വലിയ ഭംഗിയൊന്നുമില്ലെന്ന ഒരൊറ്റ കുറവ് മാത്രമേ ഈ ആപ്പിനുള്ളൂ. പക്ഷെ ആപ്പ് നൽകുന്ന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റേത് വിഡിയോ പ്ലെയറിനോടും കിടപിടിക്കുന്നതാണ് ഇതിന്റെ പ്രത്യേകതകൾ. ഫോണിലെ ഹാർഡ്‌വെയർ ലെവലിൽ ബന്ധപ്പെടുത്തിയുള്ള വീഡിയോ പ്ലേയ്ബാക്കിലൂടെ ഏത് വിഡിയോയും എളുപ്പത്തിൽ യാതൊരു തടസ്സവുമില്ലാതെ കാണാൻ സാധിക്കും.

അതുപോലെ ഈ പ്ലെയറിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത സബ്‌ടൈറ്റിൽസ് ആണ്. മറ്റേതു പ്ലെയറിനേക്കാളും നല്ലൊരു സസബ്‌ടൈറ്റിൽസ് സിസ്റ്റം ഈ ആപ്പിലുണ്ട്. ഏറ്റവും എളുപ്പത്തിൽ സബ്‌ടൈറ്റിൽസ് കണ്ടെത്താൻ ഇത് സഹായകവുമാണ്.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

XPlayer

XPlayer

മറ്റൊരു മികച്ച വിഡിയോ പ്ലയെർ. ആൻഡ്രോയിഡ് പ്ലേയ് സ്റ്റോറിൽ ഏറ്റവുമധികം റേറ്റിംഗ് ഉള്ള വീഡിയോ പ്ലെയറുകളിൽ ഒന്നാണിത്. മുകളി പറഞ്ഞ പ്ലെയറുകളുടെയൊക്കെ പ്രത്യേകതകൾ ഈ ആപ്പിനും ഉണ്ടെങ്കിലും പരസ്യം ഒരു കല്ലുകടിയായി ഇടക്ക് തോന്നിയേക്കാം.

ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചുഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

HEVC X265 വീഡിയോസ് വരെ യാതൊരു തടസ്സവുമില്ലാതെ ഈ പ്ലെയറിൽ കാണാൻ സാധിക്കും. അതുപോലെ മൊത്തത്തിലുള്ള യൂസർ ഇന്റർഫേസ്, വീഡിയോ കൺട്രോളിങ് എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചവുമാണ്. പരസ്യത്തിന്റെ ഈയൊരു പ്രശ്നം മാത്രം സഹിക്കാമെങ്കിൽ തീർച്ചയായും ഉപയോഗിച്ച് നോക്കാവുന്നതാണ്. അല്ലാത്ത പക്ഷം പേയ്‌മെന്റ് നടത്തി പരസ്യം റിമൂവ് ചെയ്യുകയും ചെയ്യാം.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

Best Mobiles in India

Read more about:
English summary
People usually using MX Player for video playback. As we all know it is a great video player. But There are a few other nice video players also like Fibe, VLC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X