ഗൂഗിള്‍ മാപ്പിന് 2017ല്‍ ലഭിച്ച കിടിലന്‍ ഫീച്ചറുകള്‍

By: Samuel P Mohan

നിങ്ങള്‍ എവിടെ പോകാന്‍ ആഗ്രഹിച്ചാലും നിങ്ങളോടൊപ്പമുളള ഒരു യാത്ര സഹായിയായി മാറിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. നിങ്ങളുടെ പാതയിലെ ട്രാഫിക് ബ്ലോക്കുകളുടെ അവസ്ഥ അറിയാന്‍ മാത്രമല്ല, കൂടാതെ നിങ്ങള്‍ അജ്ഞാതമായി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ ഒരു എസ്ഒഎസ് ടൂളായി മാറിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്‌സ്.

ഗൂഗിള്‍ മാപ്പിന് 2017ല്‍ ലഭിച്ച കിടിലന്‍ ഫീച്ചറുകള്‍

ഈ വര്‍ഷം ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോര്‍സൈക്കള്‍ മോഡ്

ഈ വര്‍ഷത്തെ ഗൂഗിളിനു വേണ്ടി ഗൂഗിള്‍ ഇന്ത്യ ആദ്യമായി അവതരിപ്പിച്ച ഒന്നാണ് 'ടൂ-വീലര്‍' മോഡ്. ഇത് ട്രാഫിക്കിനെ അടിസ്ഥാനമാക്കി സമയം കാണിക്കുകയും കൂടാതെ കുറുക്കു വഴികളിലൂടെ യാത്രക്കാര്‍ക്ക് എളുപ്പ മാര്‍ഗ്ഗം കാണിക്കുകയും ചെയ്യുന്നു. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് ഇത്, എന്നാല്‍ ഉടനടി മറ്റുളള രാജ്യങ്ങളിലും വ്യാപിപ്പിക്കും.

കാര്‍ പാര്‍ക്കിങ്ങ് സ്ഥലം അറിയാം

ആന്‍ഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ഗൂഗിള്‍ മാപ്‌സിലൂടെ അറിയാം. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ബ്ലൂ ഡോട്ടില്‍ ടാപ്പ് ചെയ്ത്, അതിനു ശേഷം 'Save your parking' വീണ്ടും ടാപ്പ് ചെയ്ത്, പാര്‍ക്കിങ്ങ് ലൊക്കേഷന്‍ ചേര്‍ക്കാന്‍ കഴിയും. കൂടാതെ ആ സ്ഥലത്തിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങളും ചേര്‍ക്കാം.

എന്നാല്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ബ്ലൂ ഡോട്ടില്‍ ടാപ്പ് ചെയ്ത്, അതിനു ശേഷം 'Set as parking location'നില്‍ വീണ്ടും ടാപ്പ് ചെയ്യുക, അവിടെ മാപ്പില്‍ തന്നെ പാര്‍ക്കിങ്ങ് സ്ഥലം ചേര്‍ക്കാം. ഈ ലൊക്കേഷന്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പങ്കു വയ്ക്കാനും കഴിയും.

യാത്ര ചെയ്യാന്‍ മികച്ച സമയം

യാത്ര ചെയ്യാന്‍ ഒരു ദിവസത്തിലെ മികച്ച സമയം അറിയാം ഗൂഗിള്‍ മാപ്‌സിലൂടെ. ഈ വര്‍ഷം ജൂലൈയിലാണ് ഈ സവിശേഷത ഗൂഗിള്‍ മാപ്‌സില്‍ ചേര്‍ത്തത്.

SOS അലര്‍ട്ട്

ഏതു പ്രതിസന്ധിയിലും ഉപഭോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിള്‍ ഈ ആപ്ലിക്കേഷനില്‍ SOS അലര്‍ട്ട് ഫീച്ചര്‍ അവതരിപ്പിച്ചു. നിങ്ങള്‍ ഒരു പ്രതിസദ്ധി ഘട്ടത്തിലാണെങ്കില്‍ മാപ്പിലെ ഐക്കണില്‍ ഒരു പ്രത്യേക ചിഹ്നം കാണിക്കും. നിങ്ങള്‍ ഐക്കണില്‍ ടാപ്പ് ചെയ്യുമ്പോള്‍ സഹായകരമായി നമ്പറുകളും വെബ്‌സൈറ്റുകളും പോലുളള കൂടുതല്‍ വിവരങ്ങള്‍ കാണിക്കും.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍ 2017-2018, എങ്ങനെ അപേക്ഷിക്കാം!

ചോദ്യവും ഉത്തരവും

ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തേക്കുളള സംശയങ്ങളെ കുറിച്ച് ഗൂഗിള്‍ മാപ്‌സില്‍ നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കാം. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് ഈ ഫീച്ചര്‍.

യൂബര്‍ ബുക്കിങ്ങ്

ഗൂഗിള്‍ മാപ്‌സിലൂടെ യൂബര്‍ ഇനി നിങ്ങള്‍ക്ക് നേരിട്ടു ബുക്ക് ചെയ്യാം. ഐഓഎസ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സവിശേഷത ലഭ്യമാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ഡ്രൈവറെ സമീപിക്കാനും കഴിയും.

പ്രധാന സ്ഥലങ്ങള്‍ ഷെയര്‍ ചെയ്യാം

നിങ്ങളുടെ പ്രീയപ്പെട്ട സ്ഥലങ്ങളും ലൊക്കേഷനുകളും ഗൂഗിള്‍ മാപ്‌സിലൂടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുളള സവിശേഷത ഈ വര്‍ഷമാണ് ഗൂഗിള്‍ മാപ്‌സ് കൊണ്ടു വന്നത്. ഐഒഎസ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സവിശേഷത ലഭ്യമാകും.

പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്

ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഈ വര്‍ഷം ജൂണില്‍ അവതരിപ്പിച്ചു. ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് സവിശേഷത എത്തിച്ചത്. ഗൂഗിള്‍ മാപ്പിലും ഈ സവിശേഷത ചേര്‍ത്തു.

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റുളള ഫോണില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുളളൂ. ഗൂഗിള്‍ മാപ്പില്‍ ഈ സവിശേഷത നിങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ നാവിഗേഷന്‍ മോഡില്‍ ഹോം ബട്ടണ്‍ ലോംഗ് പ്രസ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ റൂട്ട് ഒരു ചെറിയ വിന്‍ഡോയില്‍ കാണിക്കുകയും അതിനു ശേഷം ഹോം സ്‌ക്രീനില്‍ മറ്റൊരു ആപ്പ് ഉപയോഗിക്കാനും സഹായിക്കുന്നു.

ടോയ്‌ലറ്റ് കണ്ടെത്താം

ഈ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച രസകരമായ ഒരു സവിശേതയാണിത്. ഈ സവിശേഷത ഉപയോഗിച്ച് ന്യൂഡല്‍ഹി മേഖലയിലെ 331 പൊതു ടോയ്‌ലറ്റുകള്‍ കണ്ടെത്താന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്Read more about:
English summary
Top features google maps got in this year
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot