മികച്ച 5 വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ പരിചയപ്പെടാം

|

വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന അതിനൂതന സാങ്കേതികവിദ്യ ഇപ്പോള്‍ പല രംഗത്തും അതിന്റെ ശക്തി അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടു പിടിത്തം, ഇപ്പോള്‍ തന്നെ പല പരീക്ഷണങ്ങളിലും കടന്നു പോവുകയാണ്.

പെയിന്റിംഗില്‍ നിന്നും ഫോട്ടോഗ്രാഫിയിലേക്കും വീഡിയോയിലേക്കും ഇപ്പോള്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയിലേക്കും മാറിയിരിക്കുന്നു. സാങ്കേതിക അങ്ങനെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

മികച്ച 5 വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ പരിചയപ്പെടാം

ഇപ്പോള്‍ അനേകം വെര്‍ച്ച്വല്‍ റിയാലിറ്റി ഗാഡ്ജറ്റുകളും വിപണിയിലുണ്ട്. എച്ച്ടിസി വൈവ്, സാംസങ്ങ് ഗിയര്‍ VR, ന്യൂ ഗൂഗിള്‍ ഡേ ഡ്രീം വ്യൂ എന്നിവയൊക്കെയാണ് ഏറെ പ്രസിദ്ധമായിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഇവയില്‍ ഏതു തിരഞ്ഞെടുക്കും. ചിലത് പ്ലഗ് ഇന്‍ ചെയ്യാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ആവശ്യമായിരിക്കും ഇല്ലെങ്കില്‍ പ്ലേ ചെയ്യാന്‍ പിസി സോഫ്റ്റ്‌വയര്‍ ഉപയോഗിക്കേണ്ടിവരും.

ഏറ്റവും മികച്ച വിആര്‍ ഹെഡ്‌സെറ്റുകള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.

1. HTC Vive

1. HTC Vive

പിസി അല്ലെങ്കില്‍ മാക്കില്‍ പ്രവര്‍ത്തിക്കുന്നു

എച്ച്ടിസി വൈവ് നിങ്ങള്‍ പിസിയില്‍ കണക്ടു ചെയ്താല്‍ ഏറ്റവും മികച്ച വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം നിങ്ങള്‍ക്കു ലഭിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് കളിക്കാന്‍ ശക്തമായ ഗ്രാഫിക്‌സ് കാര്‍ഡ് ഉളള ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പ് ആവശ്യമാണ്. ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ക്കായി 2160X1200 OLED ഡിസ്‌പ്ലേയാണുളളത്. സൗജന്യമായി ലഭിക്കുന്ന മൊബൈല്‍ ഗെയിമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക ഗെയിമുകളും 15 മുതല്‍ 35 പൗണ്ടാകും. വൈവിന് 600 പൗണ്ടാണ്

 

2. Oculus Rift

2. Oculus Rift

ഇത് പിസിയില്‍ പ്രവര്‍ത്തിക്കുന്നു.

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ഓക്യുലസ് റിഫ്റ്റ് വെര്‍ച്ച്വല്‍ റിയാലിറ്റിയില്‍ മികച്ച അനുഭവം നല്‍കുന്നു. ഒക്യുലസ് സ്‌റ്റോറില്‍ ചില മികച്ച ആപ്ലിക്കേഷനുകള്‍ ഉണ്ട്. വേഗതയിലുളള റോബോ റഗാള്‍ ഷൂട്ടര്‍ മുതല്‍ ഭീതിപ്പെടുത്തുന്ന ഭീകര അനുഭവങ്ങള്‍ വരെ. ഹെഡ്‌സെറ്റിന് 2160X1200 OLED പാനലാണുളളത്.

ഇതിന്റെ വില ഏകദേശം 400 പൗണ്ടില്‍ താഴെയാണ്, കുറഞ്ഞ വിലയിലെ മികച്ച ഹാന്‍സെറ്റ് എന്നു വേണമെങ്കില്‍ പറയാം. ഇത് ഒരു Xbox One കണ്‍ട്രോളറുമായി പ്രവര്‍ത്തിക്കും.

3. PlayStation VR

3. PlayStation VR

PS4 ല്‍ പ്രവര്‍ത്തിക്കുന്നു.

ഏറെ കാലമായി കാത്തിരുന്ന സോണിയുടെ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് കഴിഞ്ഞ വര്‍ഷം എത്തി. ഏറ്റവും മികച്ച വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണിത്. നിങ്ങളുടെ ഡ്യുവല്‍ ഷോക്ക് കണ്ട്രോളര്‍ ഉപയോഗിച്ച് PSVRയ്ക്കുളള മിക്ക ഗെയിമുകളും കളിക്കാവുന്നതാണ്. ഈ ഹെഡ്‌സെറ്റിനായി ഒരു പ്ലേ സ്‌റ്റേഷന്‍ ക്യാമറ വാങ്ങേണ്ടി വരും. വെര്‍ച്ച്വല്‍ റിയാലിറ്റി കിറ്റുകളുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് PSVR. ഗെയിം വിആര്‍ ഉള്‍പ്പെടെ 299 പൗണ്ടിന് ആമസോണില്‍ നിന്നും സ്റ്റാര്‍ട്ടര്‍ പാക്കുകള്‍ ലഭ്യമാകും.

 

4. Google Daydream View

4. Google Daydream View

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളില്‍ ഒന്നായിരുന്നു ഗൂഗിള്‍ ഡേ ഡ്രീം വ്യൂ. ഗൂഗിള്‍ പിക്‌സലിലും മറ്റു ആന്‍ഡ്രോയിഡ് സ്മാര്‍ട്ടഫോണുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ബ്ലൂട്ടൂത്ത് കണ്ട്രോളറുകള്‍ക്കുമായി മാത്രം ഡേ ഡ്രീം ആപ്ലിക്കേഷനുകള്‍ ഉണ്ട്. കൂടാതെ ഡേ ഡ്രീമിന് ഇപ്പോള്‍ വന്‍ രീതിയില്‍ മികച്ച ആപ്ലിക്കേഷനുകള്‍ ഉണ്ട്. കാര്‍ഫോണ്‍ വയര്‍ഹൗസില്‍ ഡേഡ്രീമിന് 69 പൗണ്ടാണ്.

യൂട്യൂബ് ഇനി നിങ്ങളെ വീഡിയോ കാണുന്നതിൽ നിന്നും അല്പം വിശ്രമിക്കാൻ പറയും!യൂട്യൂബ് ഇനി നിങ്ങളെ വീഡിയോ കാണുന്നതിൽ നിന്നും അല്പം വിശ്രമിക്കാൻ പറയും!

5. Samsung Gear VR

5. Samsung Gear VR

സാംസങ്ങ് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നു.

സാംസങ്ങ് മൊബൈലുകളില്‍ മികച്ച വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം നല്‍കാനായി 2015ല്‍ അവതരിപ്പിച്ച ഒന്നാണ് സാംസങ്ങ് ഗിയര്‍ VR. ആന്‍ഡ്രോയിഡിന്റെ മിക്ക വെര്‍ച്ച്വല്‍ റിയാലിറ്റി ആപ്ലിക്കേഷനുകള്‍ പോലെയല്ലാതെ ഗിയര്‍ VR ഒക്യുലസ് ഉണ്ടാക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു. മൈന്‍ക്രാഫ്റ്റ്, Eve Gunjack പോലുളള പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ ചില മികച്ച ഗെയിമുകളും ഉണ്ട്. സാംസങ്ങിന്റെ ഉയര്‍ന്ന നിലവാരമുളള QHD സ്‌ക്രീനുകളില്‍ മികച്ച അനുഭവമാണ് നല്‍കുന്നത്.

 

Best Mobiles in India

Read more about:
English summary
Top Five Virtual Reality Headsets

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X