ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഫുഡ് ഡെലിവറി ആപ്പുകൾ

|

ലോകം മൊത്തം സ്മാർഫോണുകളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ ചെറുതും വലുതുമായ എന്ത് ആവശ്യങ്ങൾക്കും മൊബൈൽ ഫോണിനെ നമ്മൾ ആശ്രയിക്കുകയാണല്ലോ. ഇത്തരത്തിൽ ഒരു അവസ്ഥയിൽ നമ്മുടെ പല കാര്യങ്ങളും ഏറ്റവും എളുപ്പമാക്കുന്നതിന് സഹായകമായ പല ആപ്പുകളും സേവനങ്ങളും സ്മാർട്ഫോണുകളിൽ ഇന്ന് സുലഭമാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഫുഡ് ഡെലിവറി ആപ്പുകൾ

അവയിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഫുഡ് ഓർഡർ ആപ്പുകൾ. ഇന്നിവിടെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഫുഡ് ഡെലിവറി ആപ്പുകൾ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്.

1. Swiggy

1. Swiggy

ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി ആപ്പാണ് Swiggy. രാജ്യത്തെ ഒട്ടുമിക്ക എല്ലാ വലിയ നഗരങ്ങളിലും കമ്പനി തങ്ങളുടെ സേവനം നൽകുന്നുണ്ട്. ഈ ആപ്പ് 10,000,000ൽ അധികം ഡൗൺലോഡുകളാണ് പ്ളേ സ്റ്റോറിൽ നിന്നും മാത്രമായി ചെയ്യപ്പെട്ടിട്ടുള്ളത്.

 2. Zomato Order

2. Zomato Order

മുകളിൽ പറഞ്ഞ ആപ്പ് പോലെത്തന്നെ ഏറെ പ്രശസ്തമായ മറ്റൊരു ആപ്പ്. സൗകര്യങ്ങളിലും സവിശേഷതകളും മുകളിലെ ആപ്പിനോട് കിടപിടിക്കുന്ന സേവനങ്ങൾ തന്നെയാണ് ഈ ആപ്പിന്റെയും മുതൽക്കൂട്ട്. 2008ൽ തുടക്കം കുറിച്ച ഈ ആപ്പ് ഇന്ന് 25ൽ പരം രാജ്യങ്ങളിലായി പടർന്നുകിടക്കുകയാണ്.

3. Uber Eats

3. Uber Eats

Uberനെ അറിയാത്തവർ ഉണ്ടാവില്ലല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ടാക്സി സേവനങ്ങളിൽ ഒന്നായ Uberന്റെ ഫുഡ് ഡെലിവറി ആപ്പ് ആണ് Uber Eats. നമ്മുടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ അടക്കം ലോകമൊട്ടുക്കും 1000ൽ അധികം നഗരങ്ങളിലാണ് കമ്പനി താങ്കളുടെ സേവനം നടത്തിപ്പോരുന്നത്.

4. Foodpanda

4. Foodpanda

മുകളിൽ പറഞ്ഞ മൂന്ന് ആപ്പുകളുടെ അത്ര സ്വീകാര്യത ഇല്ലെങ്കിലും ഓഫറുകൾ കൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഏറെ പ്രശസ്തമാണ് ഈ ആപ്പ്. 2017ഓടെ ലോകമൊട്ടുക്കും 43ൽ പരം രാജ്യങ്ങളിലായി പടർന്നുകിടക്കുകയാണ് ഈ കമ്പനിയുടെ സേവനം.

 5. Domino’s

5. Domino’s

Domino'sനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല എന്ന് തോന്നുന്നു. പിസ ഓർഡർ ചെയ്യാനായി ലോകമൊട്ടുക്കുമുള്ള ഭക്ഷണപ്രിയർ സ്ഥിരമായി ഉപയോഗിച്ചുവരുന്ന സേവനങ്ങളിൽ ഒന്നാണ് Domino'sന്റെ ആപ്പ്. നേരിട്ടുള്ള സേവനങ്ങളും ഇവരുടെ പ്രത്യേകതയാണ്.

6. Pizza Hut

6. Pizza Hut

പിസ ഓർഡർ ചെയ്യുന്നതിനായി ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും പണ്ടുതൊട്ടേ ഉള്ള മറ്റൊരു സേവനം. നേരിട്ട് ചെന്ന് ഭക്ഷണം കഴിക്കാം എന്നതിലുപരി ഓൺലൈൻ ആയും ആളുകൾക്ക് പിസ അടക്കമുള്ള ഭക്ഷണങ്ങൾ നേരിട്ട് വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ഈ സേവനം ഏറെ പ്രശസ്തമാണ്.

 

 

7. Justeat

7. Justeat

മുകളിൽ പറഞ്ഞ സേവനങ്ങളുടെ അത്ര പേരും പ്രശസ്തിയും ഒന്നുമില്ലെങ്കിലും കൂടെ രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി സേവനങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്ഥാനമുള്ള ഒരു ആപ്പ് ആണിത്. മുംബൈ നഗരത്തിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി സേവനങ്ങളിൽ ഒന്നുകൂടിയാണിത്.

 8. Faaso’s

8. Faaso’s

2011ൽ തുടക്കം കുറിച്ച ഒരു സേവനമാണ് Faaso's. അധികം ആളുകൾ രാജ്യമൊട്ടുക്കും ഉപയോഗിക്കുന്നില്ലെങ്കിലും മുംബൈ, ബാഗ്ലൂർ, ഹൈദരാബാദ് പോലുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ നിരവധി ഉപഭോക്താക്കൾ ഈ സേവനത്തിന് ഉണ്ട്.

9. TastyKhana

9. TastyKhana

2007ൽ പിറവിയെടുത്ത ഈ ആപ്പും രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ള ഭക്ഷണപ്രിയരെല്ലാം ഒരിക്കലെങ്കിലും പരീക്ഷിച്ചുനോക്കിയിട്ടുള്ള ഒരു ആപ്പ് ആവും. ഷെൽഡൺ ഡിസൂസയും സച്ചിൻ ഭരത്രാജ്ഉം ചേർന്ന് തുടങ്ങിയ ഈ സേവനവും ഒരിക്കലെങ്കിലും നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

 

 

 10. FoodMingo

10. FoodMingo

ലിസ്റ്റിൽ അവസാനമായി വരുന്ന ആപ്പ്. പലരും കേട്ടിരിക്കാൻ വഴിയില്ലാത്ത ഒരു ആപ്പ് ആണെങ്കിൽ കൂടെ മുംബൈ, പൂനൈ, ഹൈദരാബാദ് അടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ എല്ലാം തന്നെ ഇവർക്ക് സേവനങ്ങളും ഉപഭോക്താക്കളും ഉണ്ട്.

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് മറന്നോ? എങ്ങനെ അത് തിരിച്ചെടുക്കാം?നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് മറന്നോ? എങ്ങനെ അത് തിരിച്ചെടുക്കാം?

Best Mobiles in India

English summary
Top Food Delivery Apps Which Available in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X