ഐഫോണിന് ഇണങ്ങുന്ന 10 മികച്ച വിപിഎന്‍ ആപ്പുകള്‍

By Archana V
|

സ്മാര്‍ട്‌ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച ഉപാധികളില്‍ ഒന്നാണ് വിപിഎന്‍ അഥവ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് . പബ്ലിക് വൈ-ഫൈ പോലുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കില്ല.

 
ഐഫോണിന് ഇണങ്ങുന്ന 10  മികച്ച  വിപിഎന്‍ ആപ്പുകള്‍

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിപിഎന്‍ വളരെ ഉപയോഗപ്രദമാണ്. അവ നിങ്ങള്‍ അയക്കുന്നതും സ്വീകരിക്കുന്നതുമായ ഡേറ്റകല്‍ എന്‍ക്രിപ്റ്റ് ചെയ്യും അതിനാല്‍ നിങ്ങളുടെ ഐഎസ്പി കണ്ടെത്താനോ ഹാക്കേഴ്‌സിന് നിങ്ങളെ പിന്തുടരാനോ കഴിയില്ല.

സാധാരണ സെര്‍വറിലെ ഡേറ്റകള്‍ക്ക് പുറമെ വ്യത്യസ്ത സെര്‍വറുകളില്‍ നിന്നുള്ളവയും വിപിഎന്‍ റൗട്ട് ചെയ്യും. അതിനാല്‍ ഡിവൈസിന് അധിക സുരക്ഷ നല്‍കാന്‍ കഴിയും. അതിനാല്‍ സൈബര്‍ ലോകത്ത് സുരക്ഷിതരായിരിക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ സേവനം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. അത്തരം ചിലത് ഇന്ന് നോക്കാം

ഐഫോണിന് യോജിക്കുന്ന മികച്ച 10 വിപിഎന്‍ ആപ്പുകള്‍ നിങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്താതെ ഐഫോണില്‍ ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന 10 മികച്ച വിപിഎന്‍ ആപ്പുകളാണ് താഴെ പറയുന്നത്.

ഹോട്‌സ്‌പോട് ഷീല്‍ഡ്

ഹോട്‌സ്‌പോട് ഷീല്‍ഡ്

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വിപിഎന്‍ ആപ്പുകളില്‍ ഒന്നാണ് ഇത്. ഹോട്‌സ്‌പോട്ട് ഷീല്‍ഡ് 3ജി/ 4ജി കണക്ഷനുകള്‍ സപ്പോര്‍ട്ട് ചെയ്യും. ബ്രൗസിങിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റുകകളിലും മികച്ച സുരക്ഷ നല്‍കും ഇത്.

ഈ വിപിഎന്നിലൂടെ ഇന്റര്‍നെറ്റിനെ ഹാക്കേഴ്‌സില്‍ നിന്നും സുരക്ഷിതമാക്കാനും ഫയര്‍വാള്‍ സ്ഥാപിക്കാനും ഐപി അഡ്രസ്സ് മറച്ച് വയ്ക്കാനും സഹായിക്കും. ഈ ആപ്പിന്റെ അടിസ്ഥാന പതിപ്പ് സൗജന്യമായി ലഭിക്കും. എന്നാല്‍ കൂടുതല്‍ മികച്ച സവിശേഷതകള്‍ക്ക് ഫീസ് നല്‍കേണ്ടി വരും.

ബെറ്റര്‍ നെറ്റ്

ബെറ്റര്‍ നെറ്റ്

ബെറ്റര്‍നെറ്റ് അണ്‍ലിമിറ്റിഡ് സൗജന്യ വിപിഎന്‍ സേവനം ലഭ്യമാക്കും. ഈ വിപിഎന്‍ ഉപയോഗിക്കുന്നതിന് രജിസ്ട്രര്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങളും മറ്റും കാണേണ്ടി വരില്ല. ഇത് നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കും ഈ സൗജന്യ വിപിഎന്നിലൂടെ ഐഎസ്പി വെളിപ്പെടുത്താതെ സുരക്ഷിതമായി ബ്രൗസ് ചെയ്യാം.

ഹൈഡ്മാന്‍ വിപിഎന്‍
 

ഹൈഡ്മാന്‍ വിപിഎന്‍

സൗജന്യ വിപിഎന്‍ സേവനം ലഭ്യമാക്കുന്ന മറ്റൊരു ആപ്പാണിത്. ഇത് വളരെ ലളിതമാണ്. നിങ്ങളുടെ ഇന്റര്‍നെറ്റ് ഡേറ്റ ഇത് എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ നിങ്ങള്‍ എവിടെയാണന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. 256-ബിറ്റ് എന്‍ക്രിപ്ഷനിലൂടെ ഇത് നിങ്ങളുടെ ഡേറ്റ സുരക്ഷിതമാക്കും. ഏത് സൈറ്റ് വേണമെങ്കിലും നോക്കാം. വെബ്‌സൈറ്റില്‍ നിന്നും മറ്റ്

ആപ്പുകളില്‍ നിന്നും ട്രാക്കിങ് സംവിധാനങ്ങളും ബാനറുകളും നീക്കം ചെയ്യും.

സര്‍ഫ് ഈസി വിപിഎന്‍

സര്‍ഫ് ഈസി വിപിഎന്‍

സര്‍ഫ്ഈസി വിപിഎന്‍ മാസം സൗജന്യമായി 500 എംബി ഡേറ്റ സംരക്ഷിക്കും. ഐഫോണുകള്‍ക്കിണങ്ങുന്ന മികച്ച വിപിഎന്നുകളില്‍ ഒന്നാണിത്.

ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?

ഹോല

ഹോല

ഈ സൗജന്യ വിപിഎന്‍ ഉപയോഗിച്ച് വെബ്‌സൈറ്റുകള്‍ വളരെ എളുപ്പം അണ്‍ബ്ലോക് ചെയ്യാം. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതവും സ്വകാര്യവും ആക്കുന്നതിന് ഈ ആപ് സഹായിക്കും. ഇന്റര്‍ഫേസ് ലളിതവും വേഗത്തിലുള്ളതുമാണ്. വളരെ എളുപ്പം രാജ്യങ്ങള്‍ മാറാം.

വിപിഎന്‍ പ്രോക്‌സി മാസ്റ്റര്‍

വിപിഎന്‍ പ്രോക്‌സി മാസ്റ്റര്‍

വിപിഎന്‍ സേവനങ്ങള്‍ വളരെ എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാന്‍ ഈ ആപ് സഹായിക്കും. വൈഫൈ ഹോട്‌സ്‌പോട് സുരക്ഷ, വെബ്‌സൈറ്റ് ആക്‌സസ്, സ്വകാര്യത സംരക്ഷിക്കുക എന്നിവയ്ക്ക് ഏറ്റവും മികച്ച ആപ്പാണിത്. ഇത് സൗജന്യവും അണ്‍ലിമിറ്റഡുമാണ്.

ഇത് ഉയര്‍ന്ന വേഗതയുള്ള എന്‍ക്രിപ്റ്റഡ് വിപിഎന്‍ കണഷന്‍ നിങ്ങളുടെ ഐഫോണിന് നല്‍കും. ഏത് സമയത്തും വിപിഎന്‍ മാസ്റ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ട സൈറ്റുകള്‍ എടുക്കാം.

സീഡ്4.മി

സീഡ്4.മി

സീഡ്4മി സുരക്ഷിതവും വിശ്വസനീയവുമായ കണക്ഷന്‍ നല്‍കും. നിങ്ങളുടെ ഐഒഎസിനും വെബ്‌സൈറ്റിനും ഇടയില്‍ വിപിഎന്‍ ടെക്‌നോളജി ഉപോഗിച്ച് എന്‍ക്രിപ്റ്റഡ് ഡേറ്റ കൈമാറുന്നതിന് സുരക്ഷിതമായ പാത ഒരുക്കും.

ടച്ച് വിപിഎന്‍

ടച്ച് വിപിഎന്‍

ടച്ച് വിപിഎന്‍ ഒരു 1-ക്ലിക്ക് പ്രോക്‌സി സര്‍വീസാണ്. ടച്ച് വിപിഎന്നില്‍ ഒരു ബട്ടണ്‍ മാത്രമാണ് കാണപ്പെടുക. വെബ് പ്രോക്‌സിയേക്കാള്‍ വേഗത്തില്‍ നിരവധി സെര്‍വറുകളില്‍ ഒന്നിലേക്ക് ബട്ടണ്‍ നിങ്ങളെ കണക്ട് ചെയ്യും. സ്വകാര്യമായി വെബ്‌സൈറ്റില്‍ തിരയാം. നിങ്ങളുടെ യഥാര്‍ത്ഥ ഐപി അഡ്രസ്സും ഇന്റര്‍നെറ്റിലെ പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്നും മറച്ച് വയ്ക്കും.

ടണല്‍ബെയര്‍ വിപിഎന്‍

ടണല്‍ബെയര്‍ വിപിഎന്‍

ഓണ്‍ലൈനിലെ സ്വകാര്യത സംരക്ഷിക്കുന്നതിനും ഇഷ്ടപ്പെട്ട വെബ്‌സൈറ്റുകള്‍ തിരയുന്നതിനും വൈഫൈ ഹോട്‌സ്‌പോട്ടുകളില്‍ സുരക്ഷിതമായിരിക്കുന്നതിനും സഹായിക്കുന്ന സൗജന്യ വിപിഎന്‍ ആപ്പാണിത്. എല്ലാ മാസവും 500 എംബി സൗജന്യ ഡേറ്റ സംരക്ഷണം ഈ ആപ്പ് ഉറപ്പ് തരുന്നു. കൂടുതല്‍ സൗജന്യ ഡേറ്റ ലഭ്യമാകുന്നതിന് സുഹൃത്തുക്കളോട് ടണല്‍ബെയറിനെ കുറിച്ച് പറയുക.

ഒപ്പേറ വിപിഎന്‍

ഒപ്പേറ വിപിഎന്‍

ഒരൊറ്റ സ്പര്‍ശത്താല്‍ വെബ് ബ്രൗസിങ് സുരക്ഷിതമാക്കും. നിങ്ങള്‍ എവിടെയാണെങ്കിലും ഓണ്‍ലൈനില്‍ ഡേറ്റ കൈമാറുമ്പോള്‍ നിങ്ങളുടെ വെര്‍ചവല്‍ ലൊക്കേഷനില്‍ മാറ്റം വരുത്തും. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അതേ സമയം സുരക്ഷിതമായ ബ്രൗസിങ്ങന് വളരെ മികച്ചതുമാണ്.

ഐഫോണില്‍ അജ്ഞാതരായി ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച വിപിഎന്‍ ആപ്പുകളില്‍ ചിലതാണ് ഇത്. നിങ്ങള്‍ക്ക് ഇണങ്ങുന്നത് ഇതില്‍ നിന്നും തിരഞ്ഞെടുത്ത് പരീക്ഷിച്ച് നോക്കുക.

Best Mobiles in India

Read more about:
English summary
Top Freee VPN apps for smartphone secutity

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X