ഇരുമ്പ് കണ്ടെത്താൻ, സ്കാൻ ചെയ്യാൻതുടങ്ങി ഫോണിൽ സാധ്യമാകുന്ന നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ

  നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പലതും നമുക്കറിയാവുന്നതുമാണ്. എന്നാൽ നമ്മളിൽ അധികം ആർക്കും അറിയാൻ സാധ്യത ഇല്ലാത്ത എന്നാൽ ഏറെ ഗുണകരമായ ചില സ്മാർട്ഫോൺ ഉപയോഗങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ.

  ഇരുമ്പ് കണ്ടെത്താൻ, സ്കാൻ ചെയ്യാൻതുടങ്ങി ഫോണിൽ സാധ്യമാകുന്ന നിങ്ങൾക്കറ

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1. ഒരു പേപ്പർ സ്കാൻ ചെയ്തെടുക്കൽ

  പണ്ടൊക്കെ സ്കാനിങ് മെഷീൻ തന്നെ വേണ്ടിയിരുന്ന ഒരു കാര്യം. എന്നാൽ ഇന്ന് അതിന്റെ യാതൊരു ആവശ്യവുമില്ല. നിങ്ങളുടെ ഫോണുപയോഗിച്ച് തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഫോൺ ക്യാമറയിലൂടെ സാധ്യമാകുന്ന ഈ സ്‌കാനിങ് സാധ്യമാക്കാൻ CamScanner പോലുള്ള ഏതെങ്കിലും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ മതി.

  2. ഉയരം ദൂരം എന്നിവ അളക്കാൻ

  ഏറെ അതിശയം ചിലർക്കെങ്കിലും തോന്നാവുന്ന ഒരു കാര്യമാണിത്. എന്നാൽ ആൻഡ്രോയിഡ് ഫോൺ കൊണ്ട് സാധ്യമായ ഒരു കാര്യം തന്നെയാണിത്. ഫോണുപയോഗിച്ച് ഒരു സ്ഥലത്തേക്കുള്ള ദൂരം ക്യാമറയിലൂടെ രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം എന്നിവയെല്ലാം തന്നെ മനസ്സിലാക്കാൻ പറ്റും. ഇതിനായി Dot Measure പോലെയുള്ള ഒരുപിടി ആപ്പുകൾ ആൻഡ്രോയിഡിൽ ലഭ്യമാണ്.

  3. പഴയ ഫോട്ടോസ് നന്നാക്കൽ, കളർ ആക്കൽ

  പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കളർ ആക്കുന്ന സൗകര്യം ഗൂഗിൾ അടക്കമുള്ള വമ്പൻ കമ്പനികൾ പരീക്ഷിക്കുന്നുണ്ടെങ്കിലും ചെറിയ തോതിലൊക്കെ പരമാവധി ഇത് സാധ്യമാക്കുന്ന ആപ്പുകൾ ഇന്ന് ലഭ്യമാണ്. അതിനായി HELMUT പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാം.

  4. പോസ്റ്റ് കാർഡ് അയക്കാനും സ്മാർട്ഫോൺ

  പല കമ്പനികളും വെബ്സൈറ്റുകളും തങ്ങളുടെ പോസ്റ്റ് കാർഡ് അയക്കൽ പരിപാടികളൊക്കെ ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്. അതായത് കിട്ടേണ്ട ആൾക്ക് പോസ്റ്റ് കാർഡ് തന്നെ കിട്ടും, പക്ഷെ നമ്മൾക്ക് പോസ്റ്റ് കാർഡ് എഴുതി ചിത്രമെടുത്തെല്ലാം ഉണ്ടാക്കേണ്ട ആവശ്യമില്ല. അതിനുള്ള സൗകര്യങ്ങളെല്ലാം തന്നെ ഇത്തരം വെബ്സൈറ്റുകളിൽ ലഭ്യമാണ്.

  5. ഫോൺ ഉപയോഗിച്ചൊരു പ്രൊജക്ടർ

  ഇതൊരു പക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കും. ഫോൺ ഉപയോഗിച്ച് ചെറിയ പെട്ടി വഴി പ്രൊജക്ഷൻ സാധ്യമാകും എന്നാണ് ചില ടെക്ക് വെബ്സൈറ്റുകളും വിഡിയോകളും സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അടങ്ങിയ സ്റ്റെപ്പുകൾ ഗൂഗിളിൽ തിരയാവുന്നതാണ്.

  6. മെറ്റൽ ഡിറ്റക്ടർ

  എന്തിന് മെറ്റൽ തിരിച്ചറിയാൻ വേറെ ഉപകരണങ്ങൾ വാങ്ങണം.. സ്മാർട്ഫോണുകൾ തന്നെ ധാരാളം. പല സ്മാർട്ഫോണുകളിലും മാഗ്നെറ്റിക്ക് സെൻസർ ഉണ്ടാകും ഇതുപയോഗിച്ച് ഇതിനാവശ്യമായ ആപ്പുകളുടെ സഹായത്തോടെ ആണ് ഇത് സാധ്യമാക്കുന്നത്.

  7. അറിയാം നിങ്ങളുടെ ഹൃദയമിടിപ്പ്

  ഈ കാര്യം ചിലർക്കെല്ലാം അറിയാം എന്ന് തോന്നുന്നു. ഇനി ഇല്ലെങ്കിലും ഈ സൗകര്യം സാധ്യമാക്കുന്ന ഒരുപാട് ആപ്പുകൾ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. പല രീതിയിലുള്ള സൗകര്യങ്ങളോട് കൂടിയ, ആരോഗ്യ പരിപാലനം അടക്കമുള്ള കാര്യങ്ങൾ സാധ്യമാക്കുന്ന ഇത്തരം ആപ്പുകൾ തീർച്ചയായും നമ്മുടെ സ്മാർട്ട് ഫോണുകൾക്ക് ഒരു മുതൽകൂട്ട് തന്നെയാകും.

  8. ചിത്രങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തൽ

  അതായത് ഒരു ചിത്രം നിങ്ങളുടെ ഫോൺ ക്യാമറയിൽ എടുത്തത് ഗൂഗിൾ ഇമേജ് സെർച്ച് വഴിയോ ഇപ്പോൾ പുതുതായി ഗൂഗിൾ മാറ്റങ്ങളോടെ അവതരിപ്പിക്കാൻ പോകുന്ന ലെൻസ് വഴിയോ എല്ലാം തന്നെ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും ലഭ്യമാക്കുന്ന സൗകര്യമാണിത്.

  9. അറിയാത്ത ഭാഷ ക്യാമറയിലൂടെ തിരിച്ചറിയാൻ

  ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിനെ നമുക്കറിയാം. എന്നാൽ അതും അതിന്റെ അനുബന്ധ ആപ്പുകളും എല്ലാം ഉപയോഗിച്ച് ക്യാമറയിൽ കൂടെ ഒരു ചിത്രമെടുത്ത് അപ്പോൾ തന്നെ അത് ഏത് ഭാഷയാണെന്ന് തിരിച്ചറിഞ്ഞ് അത് എന്താണെന്ന് മനസ്സിലാക്കിത്തരാൻ ഈ ആപ്പുകൾക്ക് സഹായിക്കും.

  നിങ്ങളറിയാത്ത ആൻഡ്രോയിഡ് ഫോണിലെ രഹസ്യ കോഡുകൾ

  10. AR ഉപയോഗിച്ചുള്ള സൗകര്യങ്ങൾ

  ഓർഗമെന്റ് റിയാലിറ്റി വഴി നമുക്ക് മുമ്പിൽ തുറന്നുകിടക്കുന്നത് അനന്തമായ സാധ്യതകളാണ്. അതിൽ ഒന്നാണ് AR ഉപയോഗിച്ച് മാപ്സിലും നാവിഗേഷനിലുമെല്ലാം ഓരോന്ന് കൊണ്ടുവരുക എന്നത്. ഗൂഗിൾ മാപ്സിന്റെ പുതിയ പതിപ്പുകളിൽ ഇത്തരം സംവിധാങ്ങൾ വൈകാതെ തന്നെ തയ്യാറാക്കുമെന്ന് ഗൂഗിൾ വാർഷിക മീറ്റിൽ വെച്ച് കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായിരുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Top Unknown Smartphone Features and Uses
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more