കൂ.. കൂ.. കൂ..കൂ തീവണ്ടി! ഇനി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വിരൽ തുമ്പിൽ
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, മെച്ചപ്പെടുത്തിയ അൺറിസർവ്ഡ് ടിക്കറ്റിങ് (UTS) ആപ്പ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ അതിശയിപ്പിക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ നവീകരണം യാത്രക്കാർക്ക് ട്രെയിൻ ബുക്കിംഗ് സൗകര്യം വിരൽത്തുമ്പിൽ നൽകുന്നു. തിക്കും തിരക്കും കൂട്ടാതെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് ഇതിലൂടെ സാധ്യമാണ്.
മറ്റ് ആപ്പുകളെ പോലെ തന്നെ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ് ഈ സേവനം ആക്സസ് ചെയ്യുന്നതിനുള്ള ആദ്യ പടി. ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ഉപയോക്താക്കൾ മൊബൈൽ നമ്പർ, പേര്, പാസ്‌വേഡ്, ജൻഡർ, ജനന തിയതി തുടങ്ങിയ അവശ്യ വിവരങ്ങൾ നൽകി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.

വിശദാംശങ്ങൾ കൊടുക്കുമ്പോൾ ശ്രദ്ധിച്ച് കറക്ട് വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കുക. അക്കൗണ്ട് രജിസ്ട്രേഷന് ശേഷം, സീറോ ബാലൻസ് ആർ-വാലറ്റിനൊപ്പം ലോഗിൻ ക്രെഡൻഷ്യലുകൾ അടങ്ങിയ ഒരു മെസ്സേജ് ഉപയോക്താവിന് ലഭിക്കും. ഇപ്പോൾ നിങ്ങൾ യുടിഎസ് ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് ടിക്കറ്റുകൾ ഈസി ആയി ബുക്ക് ചെയ്യാവുന്നതാണ്.
ആപ്പിൻ്റെ ഹോം സ്‌ക്രീനിൽ ക്യുആർ ബുക്കിംഗ്, ക്വിക്ക് ബുക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റ് തുടങ്ങി വിവിധ ഓപ്ഷനുകൾ ഉണ്ടാകും. ടിക്കറ്റ് ബുക്കിംഗിനായി, നിങ്ങൾ നോർമൽ ബുക്കിംഗ് ടാബ് ക്ലിക്ക് ചെയ്യുക. അവിടെ രണ്ട് മോഡുകൾ ഉണ്ടാകും. ബുക്ക് & ട്രാവൽ (പേപ്പർലെസ്), ബുക്ക് & പ്രിൻ്റ് (പേപ്പർ). ഇതിൽ നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാവുന്നതാണ്.
നിങ്ങൾക്ക് സ്വാഭാവികമായി തോന്നാവുന്ന സംശയമാണ് എന്താണ് പേപ്പർലെസ്സ് മോഡും പേപ്പർ മോഡും? ഒരു പേപ്പർലെസ് ട്രെസാക്ഷനായി ഉപയോക്താക്കൾ അവർ ഉപയോഗിക്കുന്ന മൊബൈലിന്റെ ജിപിഎസ് ഓൺ ആകിയിരിക്കണം. നിങ്ങൾ പേപ്പർ മോഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ, ജിപിഎസ് ആക്ടിവേഷൻ ആവശ്യമില്ല. പേപ്പർലെസ് ട്രെസാക്ഷൻ തിരഞ്ഞെടുത്തവർക്ക് ടിക്കറ്റ് പ്രിന്റഡ് ആയി (ഹാർഡ്‌കോപ്പി) കൈയ്യിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല.
പേയ്‌മെൻ്റ് പേജിലേക്ക് പോകുന്നതിന് ഉപയോക്താക്കൾ കയറുന്ന സ്റ്റേഷൻ(ഡിപ്പാർച്ചർ), ഇറങ്ങുന്ന സ്റ്റേഷൻ (ഡെസ്റ്റിനേഷൻ) എന്നിവ നൽകി ഗെറ്റ് ഫെയർ ക്ലിക്ക് ചെയ്യുക. നെക്സ്റ്റ് ട്രെയിൻ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമായ അടുത്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ഫ്ലെക്സിബിൾ ആയ പേയ്‌മെൻ്റ് പ്രോസസ്സ് ആണ് ഈ ആപ്പിൽ ഉള്ളത്. ആർ-വാലറ്റിനും, ഡെബിറ്റ് കാർഡ്, യുപിഐ, ഇൻ്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലുള്ള വിവിധ ഓൺലൈൻ പേയ്‌മെൻ്റ് രീതികൾ ഉപയോക്താകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. പേയ്‌മെൻ്റ് പൂർത്തിയായി കഴിഞ്ഞാൽ, ഒരു പേപ്പർലെസ് ടിക്കറ്റ് തൽക്ഷണം ജനറേറ്റ് ആകുന്നതാണ്. അതേസമയം പേപ്പർ മോഡ് ടിക്കറ്റുകൾ ഒരു പ്രത്യേക യുടിഎസ് ബൂത്തുകളിൽ നിന്നോ റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറിൽ നിന്നോ ശേഖരിക്കേണ്ടതാണ്.
യാത്ര ചെയ്യുവാൻ മാത്രമല്ല പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ഈ ആപ്പിലൂടെ ലഭ്യമാണ്. ആപ്പിൽ ബുക്ക് ചെയ്യുന്നത് കൊണ്ട് അധിക ചാർജ്ജ് ഒന്നും തന്നെ ഈടാക്കുന്നില്ല. റിസേർവ്ഡ് അല്ലാത്ത ടിക്കറ്റുകൾ, നീണ്ട ക്യൂ എന്നിവ ഒഴിവാക്കാൻ സാധിക്കുന്ന തികച്ചും സൗകര്യപ്രദമായ സേവനമാണ് യുടിഎസ് ആപ്പ് നൽകുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








