മൊബൈല്‍ വാലറ്റുമായി ട്രൂ ബാലന്‍സ്

|

ഇന്ത്യയില്‍ ഫിന്‍ടെക് ബിസിനസ്സ് രംഗത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി മൊബൈല്‍ വാലറ്റ് സേവനവുമായി ട്രൂ ബാലന്‍സ്.

മൊബൈല്‍ വാലറ്റുമായി ട്രൂ ബാലന്‍സ്

ഈ സേവനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വാലറ്റില്‍ പണം സൂക്ഷിക്കുകയും വേഗത്തില്‍ റീചാര്‍ജ്ജ് നടത്തുകയും ചെയ്യാം. പിയര്‍ റ്റു പിയര്‍ പണം കൈമാറ്റവും നടത്താവുന്നതാണ്. ഇതിനെല്ലാം പുറമെ മൊബൈല്‍ വാലറ്റിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും ട്രൂ ബാലന്‍സിലൂടെ കഴിയും.

ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ട്രൂ ബാലന്‍സ് വാലറ്റ് ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കുന്നു.

'ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുക വഴി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ നല്‍കുന്ന വലിയൊരു ചുവടുവയ്പ്പാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത്.' ട്രൂ ബാലന്‍സ് സിഇഒ ചാര്‍ലി ലീ പറഞ്ഞു.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേ സെയില്‍: പുതിയ ഐഫോണ്‍, പിക്‌സല്‍, ഷവോമി വന്‍ ഓഫറില്‍ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേ സെയില്‍: പുതിയ ഐഫോണ്‍, പിക്‌സല്‍, ഷവോമി വന്‍ ഓഫറില്‍

ഞങ്ങളുടെ പുതിയ സേവനം ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ പരിധികളില്ലാതെ സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും. ഉപയോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തി അതുവഴി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയായാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള മൊബൈല്‍ ബാലന്‍സ് മാനേജ്‌മെന്റ് ആപ്പ് ആയി ആരംഭിച്ച ട്രൂ ബാലന്‍സ് ഇതിനോടകം 50 ദശലക്ഷം ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഫോണ്‍ ബില്ലുകളെ കുറിച്ചുള്ള വിവരങ്ങള്‍, ഡാറ്റ ഉപയോഗം, മൊബൈല്‍ ബാലന്‍സ്, അടുത്ത് റീചാര്‍ജ്ജ് ചെയ്യേണ്ട തീയതി മുതലായവ വിവരങ്ങള്‍ ഒറ്റ സൈ്വപ്പില്‍ അറിയാന്‍ കഴിയും.

അനായാസം ഫോണ്‍ ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കുന്ന 'വണ്‍ക്ലിക്ക് റീചാര്‍ജ്ജ്' സേവനവും ട്രൂ ബാലന്‍സില്‍ ലഭ്യമാണ്. വാലറ്റ് കൂടി വരുന്നതോടെ ബാലന്‍സ് ചെക്ക് ആപ്പില്‍ നിന്ന് ബില്‍ ചെക്ക് ആന്റ് പേയ്‌മെന്റ് ആപ്പ് ആയി ട്രൂബാലന്‍സ് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുന്‍പ് ഉപയോക്താക്കള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, റെഫറല്‍ സംവിധാനം വഴി ലഭിച്ചിരുന്ന പോയിന്റുകള്‍ മറ്റ് ഓഫറുകള്‍ എന്നിവ ഉപയോഗിച്ചാണ് ഫോണ്‍ റീചാര്‍ജ്ജ് ചെയ്തിരുന്നത്. ഇനി അവര്‍ക്ക് പണം ട്രൂബാലന്‍സ് വാലറ്റില്‍ നിക്ഷേപിച്ച് ആവശ്യമുള്ളപ്പോള്‍ റീചാര്‍ജ്ജ് ചെയ്യാനാകും.

Best Mobiles in India

Read more about:
English summary
The app, which started as a mobile balance management service for pre-paid users, has already garnered more than 50 million downloads.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X