ട്രൂ കോളർ ഉപയോഗിക്കുക ഇനി അത്ര എളുപ്പമാവില്ല!!

By Shafik
|

ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയെയെല്ലാം പോലെ തന്നെ ഏറെ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണല്ലോ ട്രൂ കോളർ. നമ്മുടെ കോൺടാക്ട്സിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ ആരുടെതെന്ന് തിരിച്ചറിയാനും സ്പാം ആയ നമ്പറുകൾ മനസ്സിലാക്കാനുമെല്ലാം സഹായിക്കുന്ന ഈ ആപ്പ് പരസ്യങ്ങളുണ്ടെങ്കിൽ കൂടെ നമ്മൾക്ക് ഉപയോഗപ്രദമായതിനാൽ ഫോണിൽ നമ്മൾ എപ്പോഴും സൂക്ഷിക്കുക പതിവാണ്.

ട്രൂ കോളർ ഉപയോഗിക്കുക ഇനി അത്ര എളുപ്പമാവില്ല!!

സൗജന്യമായിത്തന്നെ ഇതിന്റെ സേവനങ്ങൾ നാം ഇത്രയും നാൾ ഉപയോഗിച്ചെങ്കിൽ ഇനിമുതൽ ട്രൂ കോളർ സൗകര്യങ്ങൾ ഉപയോഗിക്കാൻ പണമടയ്‌ക്കേണ്ടി വരും. 'ഇനി ഏതാനും ട്രൂ കോളർ സെർച്ചുകൾ മാത്രമേ ബാക്കിയുള്ളൂ' എന്നും പറഞ്ഞുകൊണ്ട് ഈയടുത്തായി ചില ട്രൂ കോളർ ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇത് എന്തെങ്കിലും തെറ്റ് പറ്റിയതാണെന്ന് കരുതിയെങ്കിലും പിന്നീടാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്രൂകോളർ ഈ സൗകര്യം നടപ്പിലാക്കി നോക്കിയതാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

ഇതിനായി പ്രൊ വേർഷന്റെ പുതിയ രൂപം കമ്പനി പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഇനി അധികമായി ഈ സേവനം സൗജന്യമായി ഈ സേവനം ഉപയോഗിക്കാൻ കഴിയില്ല എന്നുറപ്പിക്കാം. കണ്ണ് നഷ്ടപ്പെടുമ്പോഴേ കണ്ണിന്റെ വില അറിയൂ എന്ന് പറയുംപോലെ ആപ്പ് പണം കൊടുത്ത് ഉപയോഗിക്കേണ്ടി വരുമ്പോഴാണ് എന്തുമാത്രം ഈ ആപ്പിനെ നമ്മൾ ആശ്രയിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുക.

ഏത് പൈഡ് ആപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇതാ 3 എളുപ്പ മാർഗ്ഗങ്ങൾ..!!ഏത് പൈഡ് ആപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇതാ 3 എളുപ്പ മാർഗ്ഗങ്ങൾ..!!

ഒരു മാസത്തേക്ക് 30 രൂപ എന്ന തോതിലും ഒരു വർഷത്തേക്ക് 270 രൂപ എന്ന തോതിലുമാണ് ഇതിന് ചാർജ്ജ് ഈടാക്കുക. നിങ്ങളുടെ ട്രൂ കോളർ പ്രൊഫൈലിൽ ഒരു പ്രൊ ബാഡ്ജ് ഉണ്ടാക്കുക, ഒരു മാസം 30 കോണ്ടാക്ടുകൾ സെർച്ച് ചെയ്യുക, പരസ്യം ഒഴിവാക്കുക, ഓട്ടോമാറ്റിക്ക് ആയിത്തന്നെ ഇത് പുതുക്കുക എന്നീ സേവനങ്ങളാണ് ഈ രീതിയിൽ ചാർജ്ജ് നൽകുന്നതിലൂടെ നമുക്ക് ലഭിക്കുക.

സംഭവം ഈ ആപ്പ് നമുക്ക് ഏറെ ഉപകാരപ്രദമാണെങ്കിലും ചില ദൂഷ്യങ്ങളും ഈ ആപ്പിനുണ്ട് എന്ന കാര്യത്തെ കുറിച്ച് മുമ്പ് നമ്മൾ ഇവിടെ പറഞ്ഞതാണ്. ട്രൂ കോളർ ഏതൊക്കെ രീതിയിൽ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നു എന്നതിന്റെ ചില നേർക്കാഴ്ചകൾ അന്ന് വിവരിക്കുകയുണ്ടായി. ഇനിയും വായിക്കാത്തവർക്ക് അത് താഴെ നിന്നും വായിക്കാം.

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ആപ്പ് ഉപയോഗിക്കാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്നവർ മുതൽ വല്ലപ്പോഴും ഒന്ന് ഉപയോഗിച്ചു നോക്കിയവർ വരെയായി ഏതൊരാൾക്കും പരിചിതമായ ഒരു ആപ്പ്. ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പ് കൂടിയാണിത്. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഈ ആപ്പിനെ ഇത്രയും പ്രശസ്തമാക്കിയതും.

എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണിവിടെ. ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ ചില സംഭവങ്ങൾ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, പകരം ഈ ആപ്പ് ഉപയോഗിച്ച നിരവധി പേർക്കുണ്ടായ പലരും മനസ്സിലാക്കിയെടുത്ത ഒരു കാര്യം മാത്രമാണിത്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അവരിലേക്ക് കൂടെ എത്തട്ടെ എന്നു കരുതി എഴുതുന്നു.

 

ഒരു അനുഭവം

ഒരു അനുഭവം

ഒരു മുപ്പത്തഞ്ചു നാല്പത് വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ, വാട്സാപ്പോ ഫേസ്ബുക്കോ ഒന്നുമില്ല എന്നത് പോകട്ടെ, സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കുന്നില്ല. ഒരു നോക്കിയയുടെ ഫീച്ചർ ഫോൺ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് തന്നെ ധാരാളം. പലപ്പോഴും എന്തെങ്കിലും പാട്ടോ സിനിമയോ ഒക്കെ കാണട്ടെ എന്ന് കരുതി ചെറിയൊരു സ്മാർട്ഫോൺ വാങ്ങാൻ ഞാൻ അവരോട് പറയാറുണ്ടെങ്കിലും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറക ആണ് പതിവ്.

ഈ ട്രൂ കോളർ എന്ന ആപ്പ് ആദ്യം തൊട്ടേ ഞാൻ ഫോണിൽ ഉപയോഗിക്കാറില്ലായിരുന്നു. കാരണം ആരെങ്കിലും വിളിക്കുമ്പോഴേക്കും അപ്പോഴേക്കും സ്‌ക്രീനിൽ വന്നു നിറയും. അങ്ങനെയിരിക്കെ ഞാൻ നേരത്തെ പറഞ്ഞ സ്ത്രീയെ അവരുടെ മകന്റെ ഒരു ആവശ്യത്തിന് വേണ്ടി എനിക്ക് വിളിക്കേണ്ടി വന്നു. എന്റെ ഓഫർ തീർന്നതിനാൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവരുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അവരുടെ പേര് അവന്റെ ഫോണിലെ ട്രൂ കോളർ ആപ്പ് വഴി കാണിക്കുന്നു. അതും ഒരു വൃത്തികെട്ട വാക്കും കൂടെ ചേർത്ത് കൊണ്ടുള്ള രീതിയിൽ.


ഇതെന്ത് മായം, ഞാൻ ആകെ ഞെട്ടി. ഞങ്ങളുടെ കുടുംബവുമായി അത്രയും അധികം വേണ്ടപ്പെട്ട ഒരാൾ. അവരുടെ പേര്.. അതും കാണാൻ പാടില്ലാത്ത ഒരു രീതിയിൽ എങ്ങിനെ വന്നു എന്ന എന്റെ ചിന്തകൾ അവരുമായുള്ള ആ ഫോൺ സംഭാഷണത്തെയും അന്നത്തെ ദിവസത്തെയും മൊത്തം ബാധിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലേക്ക് വരാൻ തുടങ്ങി.

 

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

ട്രൂ കോളർ ആപ്പ് ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഏകദേശ രൂപരേഖ അവിടെ എനിക്ക് മനസ്സിലാവുകയായിരുന്നു. ആദ്യമൊക്ക ഞാൻ കരുതിയത് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേരും വിവരങ്ങളും ഈ നമ്പർ സേവ് ചെയ്യാത്ത മറ്റൊരാൾക്ക് കാണുക എന്നായിരുന്നു. ഈ സംഭവത്തിന് ശേഷം ആ ചിന്തയിൽ മാറ്റം വന്നു. കാരണം ഈ ആപ്പ് ചെയ്യുന്നത് എന്തെന്ന് വെച്ചാൽ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകല കോണ്ടാക്ടുകളും അവരുടെ ഡാറ്റയിലേക്ക് അപ്ലോഡ് ചെയ്യുന്നു. നമ്മൾ എങ്ങനെയാണോ പേര് കൊടുത്തത് അങ്ങനെ അവിടെ വരും.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

നമ്മൾ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ പേരുകൾ പല രീതിയിൽ പേരുകൾ കൊടുത്ത് സേവ് ചെയ്യുമ്പോൾ, ഈ ആപ്പ് ഉപയോഗിക്കാത്ത ആൾ ആണെങ്കിൽ കൂടെ അവരുടെ പേരുകൾ അതേപോലെ ട്രൂ കോളറിൽ എത്തുന്നു. അവർ പോലുമറിയാതെ. ഇവിടെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ എല്ലാവര്ക്കും കാണത്തക്ക രീതിയിൽ അപ്ലോഡ് ചെയ്യപ്പെടുകയാണ്.

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

ചില ഞരമ്പുരോഗികൾ അവർക്ക് തോന്നിയപോലെയുള്ള ഒരു പേരിൽ ഒരു നമ്പർ സേവ് ചെയ്തെങ്കിൽ ആ പേരിൽ അത് അപ്‌ലോഡ് ആകുന്നു. മൂന്നാമതൊരാൾ എന്തെങ്കിലും ഒരു ആവശ്യത്തിന് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആ പേര് കാണിക്കുകയും ചെയ്യുന്നു. അവിടെ എഡിറ്റ് ചെയ്യാൻ അപേക്ഷിക്കാനും പേരിൽ വൈരുധ്യം ഉണ്ടെന്ന് പരാതി നൽകാനുമെല്ലാം ഓപ്ഷൻ ഉണ്ട് എങ്കിലും തീർത്തും അവരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ മറ്റുള്ളവരിലേക്ക് പല കോലത്തിൽ എത്തപ്പെടുന്നു. അവിടെ നിന്നും അപരിചിതരിലേക്കും ഞരമ്പ് രോഗികളിലേക്കും ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകളിലെ ചുമരുകളിലേക്കും വരെ എത്തുന്നു ഈ നമ്പറുകൾ.

ജാഗ്രത

ജാഗ്രത

കാര്യങ്ങൾക്ക് ആധികാരികത വരുത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നടത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ഒരു എൻക്രിപ്റ്റഡ് സിസ്റ്റം പോലുമില്ലാതെയാണ് ഈ ആപ്പിൽ ആളുകളുടെ ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അപകടം നിറഞ്ഞ കാര്യമായി തന്നെയായി മാറുകയാണ് ഈ ആപ്പ് ഉപയോഗിക്കുക എന്നത് പലപ്പോഴും. ഇതിന്റെ ഉപകാരങ്ങൾ മുൻനിർത്തി ഉപയോഗിക്കേണ്ടവർക്ക് ഇനിയും തുടർന്ന് ഉപയോഗിക്കാം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകളും പേരുകളും സമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടാൻ ആഗ്രഹമില്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം. എന്ത് ചെയ്യുമ്പോളും സൂക്ഷിക്കുക. അത്ര മാത്രമേ പറയാനുള്ളൂ. ഈ ആപ്പിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട് എങ്കിലും ഇത്തരം ചില പോരായ്മകൾ ഉണ്ട് എന്ന കാര്യം എപ്പോഴും ഓർമ്മയിലിരിക്കട്ടെ.

Best Mobiles in India

Read more about:
English summary
TrueCaller now limiting caller id searches to push users towards paid subscription.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X