ഫോൺ എടുക്കാത്തവർക്ക് ഫ്ലാഷ് മെസേജുകൾ അയയ്ക്കാം; പുതിയ ഫീച്ചറുകളുമായി ട്രൂകോളർ

|

ആൻഡ്രോയിഡ് യൂസേഴ്സിനായി പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കോളർ ഐഡന്റിഫിക്കേഷൻ ആപ്പ് ആയ ട്രൂകോളർ. പുതിയ അപ്ഡേറ്റിന് ഒപ്പം ലഭിക്കുന്ന ഫീച്ചറുകളുടെ ലിസ്റ്റും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ലിസ്റ്റിൽ ഉള്ള ഫീച്ചറുകൾ വരും നാളുകളിൽ തന്നെ ട്രൂകോളറിന്റെ ആൻഡ്രോയിഡ് ആപ്പിൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. വിഒഐപി കോളിങിനായുള്ള വോയ്‌സ് കോൾ ലോഞ്ചർ, എസ്എംഎസ് ഇൻബോക്‌സിനുള്ള പാസ്‌കോഡ് ലോക്ക്, മെച്ചപ്പെടുത്തിയ കോൾ ലോഗുകൾ, ഇൻസ്റ്റന്റ് കോൾ റീസൺ, വീഡിയോ കോളർ ഐഡിക്കുള്ള ഫേസ് ഫിൽട്ടറുകൾ, എഐ സ്മാർട്ട് അസിസ്റ്റന്റ് എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ട്രൂകോളർ യൂസേഴ്സിന് ഉടൻ ലഭിക്കുന്ന പുതിയ ഫീച്ചറുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

വോയ്സ് കോൾ ലോഞ്ചർ

വോയ്സ് കോൾ ലോഞ്ചർ

ട്രൂകോളർ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ഫീച്ചറുകളിൽ ഒന്നാണ് വോയ്സ് കോൾ ലോഞ്ചർ. വിഒഐപി ബേസ് ചെയ്തുള്ള കോളിങിനാണ് വോയ്സ് കോൾ ലോഞ്ചർ ഓപ്ഷൻ യൂസ് ചെയ്യുന്നത്. ട്രൂകോളറിലെ വോയ്‌സ് കോൾ ലോഞ്ചർ എന്നത് ട്രൂകോളർ വോയ്‌സിൽ സംസാരിക്കാൻ ലഭ്യമായ നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളെയും കണ്ടെത്താനുള്ള ഒരു എളുപ്പ മാർഗം കൂടിയാണ്.

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് വാച്ചുകൾ ഈ 5 ബ്രാൻഡുകളുടേത്ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് വാച്ചുകൾ ഈ 5 ബ്രാൻഡുകളുടേത്

എസ്എംസിനുള്ള പാസ്‌കോഡ് ലോക്ക്

എസ്എംസിനുള്ള പാസ്‌കോഡ് ലോക്ക്

സ്വകാര്യത വർധിപ്പിക്കുന്നതിനായി കമ്പനി അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ആണിത്. ടെക്സ്റ്റ് മെസേജുകൾക്കായി ഒരു ലോക്ക് അവതരിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. പാസ്കോഡ് ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലെ ടെക്സ്റ്റ് മെസേജുകൾ സുരക്ഷിതം ആക്കാൻ യൂസേഴ്സിന് കഴിയുന്നു എന്നതാണ് പ്രത്യേകത. പാസ്കോഡ് ലോക്കിനെ ഒരു അഡീഷണൽ സെക്യൂരിറ്റി ലെയർ എന്ന നിലയിൽ കാണാം. നിങ്ങളുടെ ഡിവൈസ് ബയോമെട്രിക് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഓതന്റിക്കേഷന് സപ്പോർട്ട് നൽകുന്നുണ്ടെങ്കിൽ അതും യൂസേഴ്സിന് ഉപയോഗിക്കാൻ ആകും.

 

മെച്ചപ്പെടുത്തിയ കോൾ ലോഗ്സ്

മെച്ചപ്പെടുത്തിയ കോൾ ലോഗ്സ്

കോൾ ലോഗ്സ് ഫീച്ചർ കൂടുതൽ ഒപ്റ്റിമൈസ് ചെയ്തിരിക്കുകയാണ് ട്രൂകോളർ. പുതിയ അപ്ഡേറ്റിനൊപ്പം കോൾ ലോഗുകളിൽ ഒരേ സമയം 6,400 എൻട്രികൾക്ക് വരെ സപ്പോർട്ട് ലഭിക്കും. ട്രൂകോളറിന്റെ പഴയ വേർഷനിൽ 1,000 എൻട്രികൾക്ക് വരെ മാത്രമായിരുന്നു സപ്പോർട്ട് ലഭിച്ചിരുന്നത്. കോൾ ലോഗുകളിലേക്ക് തിരികെ പോയി കോൾ റെക്കോർഡുകൾ കണ്ടെത്തുന്നതിന് ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.

എയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾഎയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

കോൾ റീസൺ ഫീച്ചർ

കോൾ റീസൺ ഫീച്ചർ

ട്രൂകോളർ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളിൽ ഒന്നാണ് കോൾ റീസൺ. നിങ്ങൾ കോൾ വിളിച്ച് കൊണ്ടിരിക്കുമ്പോൾ ( റിങ് ചെയ്യുമ്പോൾ ) തന്നെ എന്തിനാണ് കോൾ വിളിക്കുന്നത് എന്ന് മറു തലയ്ക്കൽ ഉള്ള ആളിനെ അറിയിക്കാൻ സാധിക്കുന്നു. നിങ്ങളുടെ കോൾ മറ്റേയാൾ സ്വീകരിക്കുന്നില്ലെങ്കിൽ ( റിങ് ചെയ്ത് കൊണ്ടിരിക്കുകയാണെങ്കിൽ ) ഇങ്ങനെ ഇൻസ്റ്റന്റ് കോൾ റീസൺ ആഡ് ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കുന്നു. സന്ദേശങ്ങൾക്കായി ചില പ്രീസെറ്റുകളും ഉണ്ട്. ചില ഓപ്ഷനുകൾ " ഇറ്റ്സ് ഇംപോർട്ടന്റ് ", " ക്യാൻ വീ ടോക്ക്? " എന്നിവയാണ്. ഉപയോക്താവിന് ഏത് കോൾ റീസണും ടൈപ്പ് ചെയ്യാൻ കഴിയും.

വീഡിയോ കോളർ ഐഡിക്കുള്ള ഫേസ് ഫിൽട്ടറുകൾ

വീഡിയോ കോളർ ഐഡിക്കുള്ള ഫേസ് ഫിൽട്ടറുകൾ

ട്രൂകോളറിൽ ലഭ്യമാകുന്ന മറ്റൊരു ഫീച്ചർ ആണ് വീഡിയോ കോളർ ഐഡിക്കുള്ള ഫേസ് ഫിൽട്ടറുകൾ. ബിൽറ്റ് ഇൻ ടെംപ്ലേറ്റുകൾ ആയിട്ടാണ് ഈ ഫീച്ചർ പുതിയ അപ്ഡേറ്റിൽ വരുന്നത്. കോളിങ് എക്സ്പീരിയൻസ് കൂടുതൽ യുണീക്കും പേഴ്സണലൈസ്ഡുമാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. സെൽഫി, വിആർ പവേർഡ് ഫിൽട്ടറുകൾ എന്നിവയിൽ യൂസേഴ്സിന് കൂടുതൽ ക്രിയേറ്റീവ് ആകാനും പുതിയ ഫീച്ചർ സഹായിക്കുന്നു. യൂസേഴ്സിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്കുകൾ തങ്ങളുടെ സേവനങ്ങൾ കൂടുതൽ നവീകരിക്കാനും സഹായിക്കുന്നുവെന്ന് കോളർ ഇന്ത്യയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ റിഷിത് ജുൻ‌ജുൻ‌വാല പറഞ്ഞു.

ഷെയർചാറ്റിൽ 300 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിൾഷെയർചാറ്റിൽ 300 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിൾ

Best Mobiles in India

English summary
TrueCaller, the caller identification app, has announced a new update for Android users. The company has also released a list of features that will be available with the new update. The company has announced that the features in the list will be available in TrueCaller's Android app in the coming days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X