Home
Apps

ഇനി കളികൾ ഒന്നും നടക്കില്ല! ഫ്രോഡ് ഇൻഷുറൻസ് പദ്ധതിയുമായി ട്രൂകോളർ

ട്രൂകോളർ ഇന്ത്യയിലെ പ്രീമിയം വരിക്കാർക്കായി ഫ്രോഡ് ഇൻഷുറൻസ് അവതരിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി 1.25 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചു. ഈ ഇൻഷുറൻസ് വാഗ്‌ദാനം ചെയ്യുന്നതിനായി കമ്പനി HDFC ERGOയുമായി സഹകരിച്ച് അധിക പേപ്പർ വർക്കുകളൊന്നും കൂടാതെ ട്രൂകോളർ ആപ്പ് വഴി 10,000 രൂപ വരെ കവറേജിൽ ആക്ടിവേറ്റ് ചെയ്യാം. വാർഷിക വരിക്കാർക്ക് ഈ ഇൻഷുറൻസ് ലഭ്യമാണ്. കൂടാതെ എഐ കോൾ സ്കാനർ, എഐ അസിസ്റ്റൻ്റ്, സ്പാം തടയൽ, തട്ടിപ്പ് ഇൻഷുറൻസ് തുടങ്ങിയ ഫീച്ചറുകളും ഇതിലൂടെ ലഭ്യമാകും.

ട്രൂകോളർ തട്ടിപ്പ് ഇൻഷുറൻസിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് നോക്കാം. ഫ്രോഡ് ഇൻഷുറൻസിനായി രജിസ്റ്റർ ചെയ്യുന്നതിന്, ഉപയോക്താക്കൾ ട്രൂകോളർ ആപ്പ് ഓപ്പൺ ചെയ്ത് പ്രീമിയം ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ വാർഷിക പ്രീമിയം പ്ലാൻ തിരഞ്ഞെടുത്ത് സബ്സ്ക്രൈബ് ചെയ്യുക.

ഇനി കളികൾ ഒന്നും നടക്കില്ല! ഫ്രോഡ് ഇൻഷുറൻസ് പദ്ധതിയുമായി ട്രൂകോളർ

ശേഷം ഫ്രോഡ് ഇൻഷുറൻസ് തിരഞ്ഞെടുത്ത് കവറേജ് സജീവമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ നിവാസികൾ ഈ ഇൻഷുറൻസിന് അർഹതപ്പെട്ടവർ ആണ്. ഇതിൽ ഇന്ത്യൻ ഫോൺ നമ്പറുള്ള വിദേശികളും കുറച്ച് കാലത്തേക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ റെസിഡൻസും ഉൾപ്പെടുന്നു.

ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷനുകളുമായി ഇൻഷുറൻസ് ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ അവരുടെ സബ്‌സ്‌ക്രിപ്‌ഷനോട് ഒപ്പം ഓട്ടോമാറ്റിക്ക് ആയി അവ പുതുക്കുകയും ചെയ്യും. ഇൻഷുറൻസുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങൾക്കും, പ്രീമിയം സ്‌ക്രീനിലെ "ഫ്രാഡ് ഇൻഷുറൻസ്" കാർഡ് വഴി ഉപയോക്താക്കൾക്ക് HDFC ERGOയുടെ സ്വയം സഹായ പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

വിപുലീകരണ പദ്ധതികൾ: ട്രൂകോളറിന്, ആഗോളതലത്തിൽ 400 ദശലക്ഷത്തിൽ അധികവും ഇന്ത്യയിൽ 285 ദശലക്ഷവും ഉപയോക്താക്കൾ ഉണ്ട്. കമ്പനിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന് ഇന്ത്യയിൽ ഒരു ദശലക്ഷത്തിൽ അധികം സബ്‌സ്‌ക്രൈബർമാർ ഉണ്ട്. കൂടാതെ ഐഒഎസ് (iOS) പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ വളർച്ചയും ഇന്ത്യയിലും ആഗോളതലത്തിലും സബ്‌സ്‌ക്രിപ്‌ഷൻ കൺവേർഷൻ നിരക്ക് 2 ശതമാനത്തിന് മുകളിലുമാണ് ഉള്ളത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ തട്ടിപ്പ് ഒരു പ്രധാന ആശങ്കയാണ്. കൂടാതെ ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും നിരവധി തട്ടിപ്പുകൾ ആണ് നടക്കുന്നത്. ഈ ഫ്രോഡിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതും പലപ്പോഴും നഷ്ടമായത് തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്ക്ഭീഷണികൾ വരെ നേരിടേണ്ടി വരുന്നു.

ഈ സഹചര്യത്തിൽ ട്രൂകോളറിൻ്റെ ഈ ഫ്രോഡ് ഇൻഷുറൻസ് തീർഹയായും ഗുണകരം ആണ്. തുടക്കത്തിൽ ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) ഉപയോക്താക്കൾക്കായി ഇന്ത്യയിൽ ലഭ്യമായ ട്രൂകോളർ, അതിൻ്റെ ഫ്രോഡ് ഇൻഷുറൻസ് സൊല്യൂഷൻ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. കമ്പനി സിഇഒ അലൻ മമേദി ലോഞ്ചിനെ കുറിച്ച് വിശദീകരിച്ചിരുന്നു.

സിഇഒ അലൻ മമേദി പറഞ്ഞത് ഇങ്ങനെ: "ഓൺലൈൻ തട്ടിപ്പിൻ്റെ ഒരു പ്രധാന ഭാഗം ഫോൺ കോളുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്നു. പലപ്പോഴും ഇന്ത്യയിൽ താരതമ്യേന ചെറിയ തോതിൽ ആണ് കണ്ടുവരുന്നത്. നഷ്ടം വീണ്ടെടുക്കുന്നതിലെ വെല്ലുവിളികൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു ഇൻഷുറൻസ് ഉൽപ്പന്നം അവതരിപ്പിക്കുന്നതിലൂടെ, തടസ്സങ്ങൾ നീക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു."

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Truecaller has introduced Fraud Insurance for its premium subscribers in India. 1.25 lakh crore digital financial scams have increased in the last three years. The company has partnered with HDFC ERGO to offer this insurance which can be activated through the Truecaller app with coverage up to Rs 10,000 without any additional paperwork. This insurance is available for annual subscribers. It also comes with features like AI call scanner, AI assistant, spam prevention and fraud insurance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X