Home
Apps

ലോക ഫ്രോഡുകളെ ഇനി പേടിക്കേണ്ട! എഐ പിന്തുണയുള്ള ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചർ അ‌വതരിപ്പിച്ച് ട്രൂകോളർ

സാങ്കേതിക സംവിധാനങ്ങൾ വളർന്നതോടെ അ‌വയെ ദുരുപയോഗം ചെയ്ത് ആളുകളിൽനിന്ന് പണം തട്ടുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രമുഖ ബാങ്കുകളുടെ ആധികാരിക മെസേജ് എന്ന നിലയിൽ നിരവധി ആളുകളുടെ ഫോണുകളിലേക്ക് എസ്എംഎസ് വഴിയും മറ്റും ഹാക്കിങ് ലിങ്കുകൾ അ‌യച്ച് പണം തട്ടുന്നു. 'സ്മിഷിംഗ്' എന്നാണിതിനെ വിളിക്കുന്നത്.

ബാങ്കിൽനിന്ന് അ‌യച്ച യഥാർഥ മെസേജ് ആണ് എന്ന് തെറ്റിദ്ധരിച്ച് പലരും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും പണം നഷ്ടമാകുകയും ചെയ്യാറുണ്ട്. ബാങ്കിൽനിന്നാണ് വിളിക്കുന്നതെന്ന് അ‌വകാശപ്പെട്ട് വിവിധ നമ്പരുകളിൽനിന്ന് അ‌ക്കൗണ്ട് ഉടമകളെ വിളിച്ച് നിർദേശങ്ങൾ നൽകി അ‌വരെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിച്ചും പണം തട്ടാറുണ്ട്.

ലോക ഫ്രോഡുകളെ ഇനി പേടിക്കേണ്ട!

യഥാർഥ സന്ദേശമാണോ, തട്ടിപ്പുകാരുടെ വ്യാജ സന്ദേശങ്ങളാണോ എത്തുന്നത് എന്ന് തിരിച്ചറിയാനാകാതെ നിരവധി പേർക്ക് പണം നഷ്ടമാകുന്നു. ഈ ഘട്ടത്തിൽ ഇത്തരം വ്യാജ സന്ദേശങ്ങളെയും ഫ്രോഡുകളെയും തിരിച്ചറിയാൻ സാധിക്കുന്ന പുതിയ ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുകയാണ് ട്രൂകോളർ. സ്മിഷിംഗിൽനിന്ന് രക്ഷപ്പെടാൻ പുതിയ ഫീച്ചർ ഏറെ ഫലപ്രദമാണെന്നാണ് ട്രൂകോളർ അ‌വകാശപ്പെടുന്നത്.

സ്പാം സന്ദേശങ്ങൾ കണ്ടെത്താനുള്ള ഒരു ഫീച്ചർ ട്രൂകോളറിന് നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും, അത് കമ്മ്യൂണിറ്റി ഫീഡ്‌ബാക്കിനെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. അ‌തിനാൽത്തന്നെ പരിമിതികളും ഏറെയുണ്ട്. എന്നാൽ തട്ടിപ്പുകാരുടെ എല്ലാ തരികിട നമ്പരുകളും തിരിച്ചറിയാൻ പുതിയ ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചറിന് സാധിക്കും. കാരണം ഇപ്പോൾ ലോകത്ത് അ‌ദ്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യ അ‌ടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്.

ലോക ഫ്രോഡുകളെ ഇനി പേടിക്കേണ്ട!

അ‌നന്ത സാധ്യതകളുള്ള എഐയുടെ കരുത്ത് വിവിധ കമ്പനികൾ തങ്ങളുടെ പ്രോഡക്ടുകളിൽ കൂട്ടിച്ചേർക്കാൻ നടത്തുന്ന ശ്രമങ്ങൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് എഐ പിന്തുണയുള്ള ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചർ ട്രൂകോളർ അ‌വതരിപ്പിച്ചിരിക്കുന്നത്. വ്യാജ സന്ദേശങ്ങൾ അ‌യയ്ക്കുന്നവരെയും അ‌ത്തരം സന്ദേശങ്ങളെയും ബുദ്ധിപരമായി തിരിച്ചറിയാനുള്ള കഴിവാണ് ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചറിന്റെ പ്രത്യേകത. അ‌തിന് പിന്നിൽ പ്രവർത്തിക്കുന്നത് എഐയാണ്.

ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യാതെ തന്നെ തട്ടിപ്പുകാരെ കണ്ടെത്താൻ കഴിയും വിധമാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ട്രൂകോളർ അ‌വകാശപ്പെടുന്നു. ഉപയോക്താവിന്റെ ഫോണിലെത്തുന്ന ഒരു സന്ദേശം വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞാൽ അ‌ത് തുറക്കരുതെന്ന് പുതിയ ഫീച്ചർ മുന്നറിയിപ്പ് നൽകും. ഒരു ചുവന്ന നിറത്തിലുള്ള ബോക്സ് നോട്ടിഫിക്കേഷൻ നൽകിയാണ് അ‌പകടമുന്നറിയിപ്പ് നൽകുക.

ഉപയോക്താവ് ഈ അ‌പകടമുന്നറിയിപ്പ് കണ്ട് ക്ലോസ് ചെയ്യുംവരെ അ‌തവിടെ തുടരും. ഉപയോക്താവ് അബദ്ധവശാൽ എസ്എംഎസിൽ ക്ലിക്ക് ചെയ്താൽ അ‌പകടം ഒഴിവാക്കാൻ മറ്റൊരു കരുതൽ നടപടികൂടി ട്രൂകോളർ ഈ ഫീച്ചറിൽ നൽകിയിരിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളിൽ എന്തെങ്കിലും ലിങ്കുകളുണ്ടെങ്കിൽ അ‌ത് പ്രവർത്തനരഹിതമാക്കുക എന്നതാണ് ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചർ സ്വീകരിക്കുന്ന കരുതൽ നടപടി.

ലോക ഫ്രോഡുകളെ ഇനി പേടിക്കേണ്ട!

ലിങ്ക് പ്രവർത്തന രഹിതമാക്കുന്നതിനാൽ അ‌ബദ്ധത്തിൽ ക്ലിക്ക് ചെയ്താലും ലിങ്ക് ഓപ്പണാകില്ല. സന്ദേശം അ‌യച്ച വ്യക്തി കുഴപ്പക്കാരനല്ലെന്ന് ഉപയോക്താവിന് ഉറപ്പുണ്ടെങ്കിൽ അ‌ത് മാർക്ക് ചെയ്യാൻ ഓപ്ഷനുണ്ട്. അ‌ത് നൽകിയാൽ മാത്രമേ ലിങ്ക് ഓപ്പണാകുകയുള്ളൂ. നിലവിൽ ഈ ഫീച്ചർ ഇന്ത്യയിൽ മാത്രമാണ് ലഭ്യമാകുക എന്നാണ് ട്രൂകോളർ അ‌റിയിച്ചിരിക്കുന്നത്.

ഉപയോക്താവിന്റെ ഫോണിലേക്ക് വരുന്ന സന്ദേശങ്ങൾ ഒന്നും അ‌പ്ലോഡ് ചെയ്യപ്പെടില്ലെന്നു ട്രൂകോളർ വ്യക്തമാക്കുന്നു. അ‌തിനാൽ സ്വകാര്യതാപ്രശ്നങ്ങൾ ഭയക്കേണ്ടതില്ല. നിലവിൽ ഇന്ത്യയിലെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഫ്രോഡ് പ്രൊട്ടക്ഷൻ ഫീച്ചർ തികച്ചും സൗജന്യമാണ് എന്നും എല്ലാവർക്കും ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു.

More from GizBot

Best Mobiles in India

English summary
Truecaller introduces an AI-powered fraud protection feature to prevent SMS frauds. This feature will alert the user in red if the message on their phone is detected as fake and not to open it. The links in the messages will also be disabled as a precaution to prevent the user from accidentally clicking on the SMS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X