വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളെ കടിഞ്ഞാണിടാന്‍ 'ബ്ലൂ ടിക്ക്', എങ്ങനെ നേടാം?

Posted By: Samuel P Mohan

ട്വിറ്റര്‍ എന്നത് അതിന്റെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്ന് വിളിക്കപ്പെടുന്നു. ഇപ്പോള്‍ ട്വിറ്ററിര്‍ അതിന്റെ വ്യാജ അക്കൗണ്ടുകളെ തടയുന്നതിന് പുതിയ സവിശേഷത കൊണ്ടു വന്നിരിക്കുകയാണ്. അതായത് ഈ മുന്‍നിര സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ എല്ലാ ഉപഭോക്താക്കളുടേയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയില്‍ വേരിഫൈഡ് ചിഹ്‌നം നല്‍കാനൊരുങ്ങുകയാണ്.

വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളെ കടിഞ്ഞാണിടാന്‍ 'ബ്ലൂ ടിക്ക്', എങ്ങനെ നേട

ഇനി പ്രമുഖര്‍ക്ക് മാത്രം നല്‍കി വരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി വ്യക്തമാക്കി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2009ല്‍ ആരംഭിച്ചു

2009ലാണ് ട്വിറ്റര്‍ വേരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ആരംഭിച്ചത്. പ്രശസ്ഥ വ്യക്തികള്‍ക്കും സിനിമാ താരങ്ങള്‍ക്കും മത്രം ലഭിക്കാറുളള വേരിഫൈഡ് ചിഹ്നം സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസ് സിംബലായാണ് കണക്കാക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും കണക്കിലെടുത്താണ് ട്വിറ്റര്‍ ഇപ്പോള്‍ ഇത് നടത്തുന്നത്.

വേരിഫൈഡ് അക്കൗണ്ട് ലഭിക്കാന്‍

നിലവില്‍ വേരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുളള കാരണം വ്യക്തമാക്കി ട്വിറ്ററിന് ആദ്യം അപേക്ഷ നല്‍കണം. പക്ഷേ തിരിച്ചറിയല്‍ പ്രക്രിയയ്ക്കായി കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഏതെങ്കിലും നല്‍കേണ്ടി വരുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ ഓണ്‍ലൈനിലൂടെ അറിയാം?

187,000 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേരിഫൈ ചെയ്തിട്ടുണ്ട്‌

187,000 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ട്വിറ്റര്‍ ഇമെയില്‍ വഴി മറുപടി നല്‍കും. അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാം.

വെരിഫൈ ചെയ്ത അക്കൗണ്ടുകളുടെ പേരുകള്‍ക്ക് മുകളില്‍ ബ്ലൂ ടിക്ക് മാര്‍ക്ക് ഉണ്ടാകും. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജൻമാർ വ്യാപകമായതോടെ ആണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചത്. ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത് ട്വിറ്റര്‍ ആണെങ്കിലും പിന്നീട് ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ഒക്കെ ഇത് പരീക്ഷിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
All Twitter users now may get blue ticks if they can prove their identity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot