ഊബര്‍ ഡ്രൈവറെ വിളിക്കാന്‍ സിം കാര്‍ഡ് വേണ്ട; വൈ-ഫൈ മതി!

|

ഊബര്‍ VoIP കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി സിം കാര്‍ഡ് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഊബര്‍ ഡ്രൈവറെ വിളിക്കാന്‍ കഴിയും. വിദേശയാത്രകള്‍ക്കിടയിലായിരിക്കും ഇത് കൂടുതല്‍ പ്രയോജനപ്പെടുക. VoIP കോളിംഗ് ആപ്പുകളായ വാട്‌സാപ്പ്, സ്‌കൈപ്പ് തുടങ്ങിയവയുടെ അതേ സാങ്കേതികവിദ്യയാണ് ഊബറും ഉപയോഗിച്ചിരിക്കുന്നത്.

 
ഊബര്‍ ഡ്രൈവറെ വിളിക്കാന്‍ സിം കാര്‍ഡ് വേണ്ട; വൈ-ഫൈ മതി!

നാട്ടിലെ യാത്രകളിലും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഡ്രൈവറെ വിളിക്കാന്‍ മൊബൈല്‍ ഡാറ്റയോ വൈഫൈ കണക്ഷനോ ഉപയോഗിക്കുക. ഇതിലൂടെ ഡ്രൈവര്‍ക്കും യാത്രക്കാരനും ഒരുപോലെ മികച്ച അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം നല്‍കാനുള്ള സൗകര്യം അടുത്തിടെ ഊബര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ യാത്രാനിരക്ക് പണമായി നല്‍കാം. അല്ലെങ്കില്‍ പേടിഎം, ജിയോ മണി, ഗിഫ്റ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, UPI പേയ്‌മെന്റ് വഴി അടയ്ക്കണം.

യാത്ര സുഖകരമായ അനുഭവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഊബര്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും പുതിയൊരു പരിഷ്‌കാരം നടപ്പിലാക്കിയിരുന്നു. യാത്രക്കാരുടെ റേറ്റിംഗ് നാലില്‍ പോയാല്‍ അവരെ ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാനാണ് കമ്പനി തീരുമാനമെടുത്തത്. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇടയില്‍ പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

യാത്രക്കാര്‍ക്ക് റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനുള്ള വഴികളും ഊബര്‍ ഉപദേശിക്കുന്നുണ്ട്. മര്യാദയോടെ പെരുമാറുക, മദ്യപിച്ച് വാഹനത്തില്‍ കയറാതിരിക്കുക, ഡ്രൈവറോട് അപമര്യാദയായി പെരുമാറാതിരിക്കുക എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. ഇത് അവഗണിച്ച് മുന്നോട്ട് പോകുന്നവരുടെ റേറ്റിംഗ് ഇടിയും. പിന്നെ ആപ്പ് ഉപയോഗിക്കാന്‍ കഴിയാതെ വരും.

ഈ തീരുമാനം ഇന്ത്യയില്‍ നടപ്പാക്കുമോ എന്ന കാര്യം ഊബര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് കാത്തിരുന്ന് കാണുക തന്നെ.

<strong>ഒരു രൂപക്ക് പൊക്കോ F1, മി A2, മി ടിവി.. പറ്റിക്കൽ അല്ല, 3 ദിവസങ്ങൾ ഓഫർ പൊടിപൂരവുമായി ഷവോമി!</strong>ഒരു രൂപക്ക് പൊക്കോ F1, മി A2, മി ടിവി.. പറ്റിക്കൽ അല്ല, 3 ദിവസങ്ങൾ ഓഫർ പൊടിപൂരവുമായി ഷവോമി!

Best Mobiles in India

Read more about:
English summary
Uber Introduced New VoIP Call Feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X