ഇനി ബിസിനസ് ട്രാൻസ്പോർട്ടേഷനും യൂബർ

  യൂബർ റൈഡ്ഷെയറിങ് അപ്ലിക്കേഷൻ ഇപ്പോൾ "Uber ഫോർ ബിസിനസ്സിനും ". പ്രതിദിന യാത്ര, വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള രാത്രി റൈഡ് , ഓഫീസ് ഗതാഗതം തുടങ്ങി എല്ലാവിധ സേവനങ്ങളും ഇപ്പോൾ യൂബർ നൽകുന്നു.

  ഇനി ബിസിനസ് ട്രാൻസ്പോർട്ടേഷനും യൂബർ

  ബിസിനസ്സ് യാത്രയെ നിയന്ത്രിക്കുന്നതിനും ജീവനക്കാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് യൂബർ ഫോർ ബിസിനസ് തുടങ്ങിയത്.

  Uber for Business ൽ, ബിസിനസുകളുടെ എല്ലാ ഗതാഗത ആവശ്യങ്ങൾക്കുമുള്ള ഒറ്റത്തവണ പരിഹാരം ഉണ്ടാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പുനഃസ്ഥാപിത യൂബർ ഫോർ ബിസിനസ് പ്ലാറ്റ്ഫോം തുടങ്ങുന്നതോടെ , ഞങ്ങളുടെ സാങ്കേതികവിദ്യ അവരുടെ ആവശ്യങ്ങൾക്കായി വിശ്വസനീയമായ ഗതാഗത ഓപ്ഷനുകളിലേക്ക് ആക്സസ് ചെയ്യാൻ സാധിക്കും.

  ചെലവുകൾ കുറയ്ക്കുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക , എന്നീ കാര്യങ്ങൾക്ക് മുൻനിർത്തി കമ്പനികൾക്ക് ഇനി യൂബർ ഉപയോഗിക്കാനാകുമെന്ന് യൂബർ ഫോർ ബിസിനസ് APAC ഹെഡ് - അർജുൻ നോഹർ പറഞ്ഞു.

  യൂബർ ഫോർ ബിസിനെസ്സിലെ ചില ടൂളുകളും അപ്‌ഡേറ്റുകളും ചുവടെ കൊടുക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഓട്ടോമേറ്റഡ് പ്രോഗ്രാമുകൾ

  യാത്രകൾ, ബിസിനസ്സ് യാത്ര, എയർപോർട്ട് റൈഡുകൾ, മറ്റേതെങ്കിലും മൊബിലിറ്റി ആവശ്യങ്ങൾ എന്നിവയ്ക്കായി ഓട്ടോമേറ്റഡ് പ്രോഗ്രാമുകൾ സജ്ജമാക്കാൻ മാനേജർമാർക്ക് ഈ പുതിയ ടൂളുകൾ സഹായിക്കുന്നു. ഉദാഹരണത്തിന്, ജീവനക്കാർ വൈകി ജോലി ചെയ്താൽ, അവർക്ക് സുഖപ്രദമായ റൈഡ് ഹോം ഉപയോഗിക്കാം.

  8 മണി കഴിഞ്ഞ് ജോലി ചെയ്യുന്നവർക്കായി "ലേറ്റ് നൈറ്റ് റൈഡ് " എന്ന പോളിസി രൂപീകരിക്കാൻ മാനേജർമാർക്ക് കഴിയും. ഓരോ യാത്രയ്ക്കും എത്രമാത്രം പണമടയ്ക്കണമെന്ന് കമ്പനിയ്ക്ക് തീരുമാനിക്കാം, ജീവനക്കാർക്ക് കൂടുതൽ യാത്രകൾ ആവശ്യമുണ്ടെങ്കിൽ, അത് പ്രശ്നമല്ല, അവരുടെ പേയ്മെന്റ് രീതിക്കനുസരിച്ചു തിരഞ്ഞെടുക്കാവുന്നതാണ്.

  പുതിയ നിയമങ്ങൾ

  കമ്പനികൾക്കാവശ്യമുള്ള കാറുകൾ , ഉപയോക്താക്കൾ ക്ലയന്റുകൾ , എത്ര ചെലവാകും, എത്രമാത്രം ചെലവഴിക്കാനാകുമെന്നതും യാത്രയ്ക്ക് ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതുമായ സ്ഥലം ,മറ്റു നിയമങ്ങൾ എന്നിവ കമ്പനിക്ക് തീരുമാനിക്കാം . കമ്പനിക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് അവ തമ്മിൽ കൂട്ടിച്ചേർക്കാൻ കഴിയും.

  റിലയന്‍സ് ജിയോ ക്യാഷ് ബാക്ക് ഓഫര്‍! വേഗമാകട്ടേ!

  യുബർ ആക്സസിനുള്ള കസ്റ്റമൈസ്‌ഡ്‌ ലെവലുകൾ

  ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ അനുസരിച്ച്, യൂബർ പ്രവേശനത്തിന്റെ നിലകൾ ബിസിനസുകാർക്ക് നൽകാൻ കഴിയും. ഉദാഹരണം, നിങ്ങളുടെ എല്ലാ ജീവനക്കാർക്കും 500 രൂപ (അല്ലെങ്കിൽ അതിലധികമോ) അവരുടെ ദൈനംദിന യാത്രാമാർഗ്ഗത്തിന് നൽകുന്നുവെങ്കിൽ , യുബർ സെൻട്രൽ വഴി റിക്രൂട്ടർമാർക്ക് സ്പെഷ്യൽ ആക്സസ് നൽകുന്നു.

  അവരെ പോകേണ്ട സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ടീമാക്കി ഓഫീസുകളിൽ നിന്നും കൊണ്ടുപോകാവുന്നതാണ്. അങ്ങനെ പുതിയ ഗതാഗത നയങ്ങൾ വഴി അവർക്ക് ലളിതമായ ജീവിതം ലഭ്യമാക്കാവുന്നതാണ്.

  പുതിയ യൂസർ ഇൻറർഫേസ്

  യൂബർ ഫോർ ബിസിനസ് ഡാഷ്‌ബോർഡ് റീഡിസൈൻ ചെയ്തിട്ടുണ്ട്. ഒരു സ്ട്രീംലൈൻ ചെയ്ത അക്കൗണ്ട് സെറ്റപ്പ് ഫ്ലോ , കുറച്ചോ അല്ലെങ്കിൽ നിരവധി ട്രാവൽ പ്രോഗ്രാമുകളോ ചേർത്ത് യാത്രചെയ്യുന്നത് എളുപ്പമാക്കുന്നു. കൂടാതെ Uber Central ലേക്കുള്ള ആക്സസ് എളുപ്പത്തിൽ നിയന്ത്രിക്കുന്നു.

  ഉപഭോക്താക്കളുമായി ഇടപഴകാൻ ജീവനക്കാരെ പ്രാപ്തരാക്കുക, അതിഥികൾ, അല്ലെങ്കിൽ ആവശ്യക്കാർക്ക് ഒരു റൈഡ് വിളിച്ചു കൊടുക്കുക എന്നിവയും ഇത് എളുപ്പമാക്കും.

  ബിസിനസ് എന്നത് എന്താണ് അർത്ഥമാക്കുന്നത്?

  ജീവനക്കാർ കമ്പനി പോളിസിക്കുള്ളിൽ സഞ്ചരിക്കുന്നു എന്ന് ഉറപ്പ് വരുത്തണം എന്നതാണ് കോസ്റ്റ് സേവിങ് എന്നർത്ഥമാക്കുന്നത് . കമ്പനിക്കായി ട്രാവൽ പരിപാടികൾ ആസൂത്രണം ചെയ്യുന്ന അഡ്മിനുകൾക്കും മാനേജർമാർക്കുമായുള്ള സമയലാഭം എന്നാണ് ഇത് അർത്ഥമാക്കുന്നത്.

  യൂബർ ഡ്രൈവിംഗ്, പാർക്കിംഗ് എന്നീ സമ്മർദ്ദത്തെ ഇല്ലാതാക്കുകയും, അവർക്ക് കാപ്പി ആസ്വദിച്ചു, ഇമെയിലുകൾ നോക്കി, വിശ്രമിച്ചു ഏതാനും മിനിറ്റ് ചെലവിടാനും സാധിക്കും.

  പുതിയ യൂബർ ബിസിനെസ്സിലൂടെ സ്ഥാപനത്തിലെ ഓരോരുത്തർക്കും ,അതായത് ട്രാവൽ ,ഫിനാൻസ്,HR എല്ലാവർക്കും ബിസിനസ് മെച്ചപ്പെടുത്താനും,ചെലവ് കുറയ്ക്കാനും തൊഴിലാളികളുടെ ഉൽപാദനക്ഷമത കൂട്ടാനും കഴിയും.

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Uber for Business aims to give organizations a more efficient way to manage their business travel and improve employees’ experience.
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more