യൂബർ "യൂബർ EATS " ഇന്ത്യയിൽ പുറത്തിറക്കി

By Jibi Deen

  ഇന്ത്യയിൽ ആരംഭിച്ച് നാലുമാസത്തിനുള്ളിൽ യൂബർ ഈറ്റ്സ് ബാംഗളൂരിൽ ആരംഭിക്കുമെന്ന് യൂബർഇറ്റസ് ഇന്ത്യ മേധാവി ഭാവിക് റാത്തോഡ് പറഞ്ഞു. നഗരത്തിലെ മിക്ക ആളുകളും തങ്ങളുടെ പാചകങ്ങൾക്കപ്പുറത്ത് പുതിയ വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുമെന്നാണ് അറിയുന്നത്.

  യൂബർ

   

  ഞങ്ങളുടെ റസ്റ്റോറന്റ് കമ്മ്യൂണിറ്റി വളരാനും അവർ ഇഷ്ടപ്പെടുന്ന ഭക്ഷണവുമായി ആളുകളെ ബന്ധിപ്പിക്കുന്നതിന് ഒരു വിപുലമായ ഡെലിവറി നെറ്റ്വർക്കിനെ നിർമ്മിക്കാനും പ്രതിജ്ഞാബദ്ധമാണ്.

  UberEATS അനായാസമായ ഭക്ഷണ ഡെലിവറിയുടെ പര്യായമാക്കുവാനായി, രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിനായി ഒരു ബട്ടൺ അമർത്തി എളുപ്പത്തിൽഓർഡർ ചെയ്യാൻ സാധിക്കും.

  ഗുരുഗ്രാമിൽ ഒരു ചിക്കൻ റോൾ ഓർഡർ ചെയ്യണോ അതോ മുംബൈയിലെ വട പാവ് ബംഗളൂരുവിലെ ദോശ എന്നിങ്ങനെ.അതിനായി എല്ലാ ഉപഭോക്താക്കളുംയൂബർ ഈറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  ഗള്‍ഫിലേക്കുളള ഓണ്‍ലെെന്‍ ടിക്കറ്റില്‍ വന്‍ വര്‍ദ്ധനവ്!

  അഡിഗാസ്, മധുരൈ ഇഡ്ഡലി , ടഫ്‌ലെസ്സ് തുടങ്ങിയ ബാരിസ്റ്റ, ക്രിസ്പി ക്രെയിമി , ചായ് പോയിന്റ്, ഫ്രെഷ്മെനു തുടങ്ങിയ ദേശീയ ബ്രാൻഡുകളും ബംഗളൂരുവിൽ ഉപഭോക്താക്കൾക്ക് ഈ സേവനം വഴി ഓർഡർ ചെയ്യാൻ കഴിയും.

  കൂടാതെ ബംഗളൂരുവിലെ യുബർഈറ്റ്സ് ജനറേഷൻ മാനേജറായി വാർത്തിക ബൻസലിനെ നിയമിച്ചു. ഈ റോൾ വഴി ഭക്ഷണശാലകൾക്കും ഡെലിവറി പങ്കാളികൾക്കും പങ്കുചേരാനും ഉപഭോക്താക്കൾക്ക് സന്തോഷകരമായ അനുഭവം നൽകാനും അവർ ശ്രദ്ധിക്കും.

  ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണം അല്ലെങ്കിൽ ചൈനീസ് അത്താഴമോ, ഏതുമാകട്ടെ റസ്റ്റോറന്റ് പങ്കാളികൾ, ഞങ്ങളുടെ സാങ്കേതികവിദ്യ, ഉബർ ഡെലിവറി നെറ്റ്വർക്കുകളുടെ തികഞ്ഞ സേവനം ഇവയെല്ലാം സംയോജിപ്പിച്ചു എല്ലാവർക്കും മികച്ച ഭക്ഷണം കണ്ടെത്താനായി UberEATS ഇവിടെയുണ്ട്. കോരമംഗല, എച്ച്എസ്ആർ, ബി.ടി.എം ലേഔട്ടുകളിലെ സർവീസ് ബംഗളൂരുവിലെല്ലാം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജിഎം, ഉബർ ഈറ്റ്സ്, ബാംഗ്ലൂർ, വാരിക ബൻസാൽ പറഞ്ഞു.

  ബുക്കിംഗ് റൈഡുകൾക്കായി ആളുകൾ ഉപയോഗിക്കുന്ന Uber ആപ്ലിക്കേഷനെ അപേക്ഷിച്ച് UberEATS ആപ്ലിക്കേഷൻ വ്യത്യസ്തമാണ്. പുതിയ ആപ്ലിക്കേഷൻ പ്രത്യേകമായി നിർമിച്ചിരിക്കുന്നതാണ്. ആപ്പിളിന്റെ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഓർഡർ ഓൺലൈനിൽ ubereats.com നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

  അതേസമയം, കമ്പനി അടുത്തിടെ ഉബർ ബിസിനസ് എന്ന പേരിൽ ഒരു പുതിയ സേവനം പ്രഖ്യാപിച്ചു. ദൈനംദിന യാത്ര, രാത്രിയിൽ ജോലി ചെയ്യുന്നവർക്കായുള്ള യാത്ര , ഓഫീസ് ഗതാഗതം മുതലായവ പോലുള്ള കാര്യങ്ങൾ പ്രാപ്തമാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ സേവനം.

  Read more about:
  English summary
  Uber, the popular cab service provider has now launched "UberEATS" service in Bengaluru, partnering with over 300 restaurants.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more