'യൂബര്‍ ലൈറ്റ്' ആപ്പ് ഇന്ത്യയില്‍, ഈ ആപ്പിന്റെ പ്രത്യേകതകള്‍ അറിയാം!

By GizBot Bureau
|

ഓണ്‍ലൈന്‍ ടാക്‌സി സേവനദാദാക്കളായ യൂബര്‍ ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം പ്രഖ്യാപിച്ച ആപ്പാണ് 'യൂബര്‍ ലൈറ്റ്'. പ്രധാന റൈഡര്‍ ആപ്പിന്റെ ലൈറ്റ് വേര്‍ഷനാണ് ഇത്.

 
 'യൂബര്‍ ലൈറ്റ്' ആപ്പ് ഇന്ത്യയില്‍, ഈ ആപ്പിന്റെ പ്രത്യേകതകള്‍ അറിയാം!

നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഈ ആപ്പ്. പ്രാരംഭഘട്ടത്തില്‍ ഡല്‍ഹി, ജയ്പൂര്‍, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. മറ്റു സ്ഥലങ്ങളില്‍ ആപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി പറയുന്നു.

 

ഇന്റര്‍നെറ്റ് വേഗത കുറഞ്ഞ സ്ഥലങ്ങളിലും ചെറിയ ഡേറ്റ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും പെട്ടന്ന് ടാക്‌സികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും വിധമാണ് ആപ്പിന്റെ രൂപകല്‍പന. ന്യൂഡല്‍ഹിയില്‍ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂബര്‍ വൈസ് പ്രസിഡന്റ് മാണിക്ക് ഗുപ്തയാണ് ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

'യൂബര്‍ ലൈറ്റ്' ആപ്പിന്റെ സവിശേഷതകള്‍

യൂബര്‍ ലൈറ്റ് ആപ്പിന്റെ ഡൗണ്‍ലോഡ് 5MB യില്‍ കുറവാണ്. കുറഞ്ഞ കണക്ടിവിറ്റിയുളള മേഖലകളില്‍ പോലും 300 മില്ലിസെക്കന്‍ഡ് പ്രതകരണ സമയമുണ്ട്.

നിങ്ങളുടെ ഫോണിലെ ജിപിഎസ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും തൊട്ടടുത്തുളള പ്രധാന ലൊക്കേഷന്‍ പിക്കപ്പ് പോയിന്റ് ആക്കാനുളള സൗകര്യം ആപ്പിലുണ്ട്. നിങ്ങള്‍ എവിടെയാണ് നിലവില്‍ ഉളളതെന്നു ടൈപ്പ് ചെയ്യുന്നതിനു പകരം ടാപ്പു ചെയ്താല്‍ മതിയാകും.

കൂടാതെ നിങ്ങള്‍ പോകുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കി ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും പ്രവര്‍ത്തിക്കാനുളള സൗകര്യവുമുണ്ട്.

കൂടാതെ യൂബര്‍ ലൈറ്റ് ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് പണം നല്‍കാനും കഴിയും. അതിനായി കാര്‍ഡ് വിവരങ്ങളോ പേറ്റിഎം അക്കൗണ്ടോ വേണ്ട. യൂബര്‍ ലൈറ്റിന് ഇന്‍-ആപ്പ് പിന്തുണ ഉണ്ട്. കൂടാതെ നിങ്ങള്‍ എത്തുന്ന ഏകദേശ സമയം, റൈഡ് വിശദാംശങ്ങള്‍, ഗുരുതരമായ സുരക്ഷ സവിശേഷതകള്‍ അതായത് എമര്‍ജന്‍സി ബട്ടണ്‍, അതു പോലെ നിങ്ങളുടെ യാത്ര സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും പങ്കിടാനും സാധിക്കും വിധമാണ് ആപ്പിന്റെ രൂപകല്‍പന.

യാത്ര പോകുമ്പോൾ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടുപോയി; തിരിച്ചു വീട്ടിലെത്തിയപ്പോൾ വീട് കാലി!യാത്ര പോകുമ്പോൾ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടുപോയി; തിരിച്ചു വീട്ടിലെത്തിയപ്പോൾ വീട് കാലി!

Best Mobiles in India

Read more about:
English summary
Uber Lite App Launched In India, Need To Know Everything

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X