യുസി ബ്രൗസര്‍ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരിച്ചെത്തി

Posted By: Archana V

ഗൂഗിള്‍ കഴിഞ്ഞാഴ്‌ച യുസി ബ്രൗസറിനെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തിരുന്നു. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഇപ്പോള്‍ ആലിബാബയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ബ്രൗസര്‍ വീണ്ടും പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയിരിക്കുകയാണ്‌.

യുസി ബ്രൗസര്‍ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരിച്ചെത്ത

ഗൂഗിള്‍ പ്ലേയില്‍ യുസി ബ്രൗസറിന്റെ പുതിയ പതിപ്പ്‌ ഡൗണ്‍ലോഡിനായി ഇപ്പോള്‍ ലഭ്യമാണന്ന്‌ യുസി വെബ്‌ അറിയിച്ചു. മുന്‍കൂറായി അറിയിപ്പ്‌ ഒന്നും നല്‍കാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ്‌ പിന്‍വലിക്കുകയായിരുന്നു .

അതിന്‌ ശേഷം പ്ലേസ്റ്റോറില്‍ നിന്നും യുസി ബ്രൗസര്‍ താത്‌കാലികമായി പിന്‍വലിക്കാനുള്ള കാരണം വിശദമാക്കി കൊണ്ട്‌ യുസിവെബ്‌ ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. ഗൂഗിളിന്റെ വ്യവസ്ഥകള്‍ക്ക്‌ ഇണങ്ങുന്ന തരത്തിലായിരുന്നില്ല യുസി ബ്രൗസറിന്റെ ചില സെറ്റിങ്‌ എന്നാണ്‌ ഇതില്‍ പറഞ്ഞിരുന്നത്‌.

സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നു, സുരക്ഷ പരിഹാരങ്ങള്‍ കൂടുതല്‍

" യുസി ബ്രൗസറിന്‌ പ്ലേ സ്റ്റോറില്‍ സാന്നിദ്ധ്യം ഇല്ലാതിരുന്ന സമയത്ത്‌ , ടെക്‌നിക്കല്‍ സെറ്റിങ്ങുകള്‍ ഞങ്ങള്‍ സസൂക്ഷ്‌മം പരിശോധിച്ചു. കൂടാതെ ഉപയോക്താക്കള്‍ക്ക്‌ ഇതിനോടുള്ള അവിരാമമായ താല്‍പര്യം മനസിലാക്കാനും സാധിച്ചു. ഇതര പതിപ്പായ , യുസി ബ്രൗസര്‍ മിനിയും ഉപയോക്താക്കള്‍ പരിഗണിക്കുകയും ഇതിനെ പ്ലേസ്റ്റോറിലെ സൗജന്യ ആപ്പ്‌ വിഭാഗത്തില്‍ ഏറ്റവും മുകളിലെത്തിക്കുകയും ചെയ്‌തു" അലിബാബ മൊബൈല്‍ ബിസിനസ്സ്‌ ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ്സ്‌ വിഭാഗം തലവന്‍ യങ്‌ ലി പറഞ്ഞു.

നിലവില്‍ ഏറെ പ്രചാരമുള്ള ബ്രൗസറുകളില്‍ ഒന്നാണ്‌ യുസി ബ്രൗസര്‍. കഴിഞ്ഞ മാസം 500 ദശലക്ഷം ഡൗണ്‍ലോഡുകളാണ്‌ ബ്രൗസറിന്‌ ഉണ്ടായത്‌. ഇന്ത്യയില്‍ മാത്രം 100 ദശലക്ഷം ഉപയോക്താക്കള്‍ ഇതിനുണ്ട്‌.

ഏറെ പ്രചാരം ഉണ്ടെങ്കിലും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ യുസി ബ്രൗസര്‍ ചോര്‍ത്തുന്നുവെന്ന്‌ ആരോപിച്ച്‌ റിപ്പോര്‍ട്ടകള്‍ വന്നിരുന്നു. ഇതെ തുടര്‍ന്നാണ്‌ കഴിഞ്ഞാഴ്‌ച പെട്ടെന്ന്‌ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മൊബൈല്‍ ബ്രൗസര്‍ അപ്രത്യക്ഷമാകുന്നത്‌.

ഡേറ്റകളുടെ സുരക്ഷ ലംഘനമാണന്നും ദുഷ്‌്‌പ്രചരണം ആണന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ ഇത്‌ സംബന്ധിച്ച്‌ ധാരാളം ഉണ്ടായിരുന്നു.

യുസി ബ്രൗസറിന്റെ പ്രസ്‌താവന ഇത്തരം കിംവദന്തികളെയെല്ലാം തള്ളികളഞ്ഞിരിക്കുകയാണ്‌. കാര്യം എന്തു തന്നെ ആണെങ്കിലും പ്ലേ സ്റ്റോറില്‍ യുസി ബ്രൗസര്‍ മടങ്ങിയെത്തിയതില്‍ ഉപയോക്താക്കള്‍ സന്തുഷ്ടരാണ്‌.

English summary
UCWeb said yesterday that an updated version of UC Browser is now available for download on Google Play.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot