അള്‍ട്ടിമേറ്റ് ഇയേഴ്‌സിന്റെ കിടിലന്‍ പാര്‍ട്ടി ബ്ലൂടൂത്ത് സ്പീക്കര്‍; ബൂം 3 റിവ്യൂ

|

ഹൈ-എന്‍ഡ്, പ്രീമിയം ബ്ലൂടൂത്ത് സ്പീക്കര്‍ ശ്രേണി കൈയ്യാളുന്ന അള്‍ട്ടിമേറ്റ് ഇയേഴ്‌സിന്റെ ബൂം 3 യാണ് ഇന്നിവിടെ റിവ്യൂ ചെയ്യുന്നത്. പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ലോഗ്‌ടെക്കിന്റെ സബ് ബ്രാന്‍ഡ് കൂടിയാണ് അള്‍ട്ടിമേറ്റ് ഇയേഴ്‌സ്. വിപണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച പാര്‍ട്ടി സ്പീക്കറാണ് കിടിലന്‍ ഡിസൈനും ഫീച്ചറുമുള്‍ക്കൊള്ളിച്ച ബൂം 3 എന്ന മോഡല്‍.

 

മികവുകള്‍

മികവുകള്‍

പ്രീമിയം ഡിസൈന്‍

കിടിലന്‍ ബാറ്ററി ബാക്കപ്പ്

ഐപി7 വാട്ടര്‍/ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷന്‍

കുറവുകള്‍

ഓക്‌സ് ഇന്‍/ഔട്ട് ഇല്ല

ഔട്ട്‌ഡേറ്റഡ് മൈക്രോ യു.എസ്.ബി പോര്‍ട്ട്

പ്രീമിയം ബ്ലൂടൂത്ത് സ്പീക്കര്‍ മോഡലാണ് അള്‍ട്ടിമേറ്റ് ഇയേഴ്‌സ് ബൂം 3 മോഡല്‍. 15,995 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. നിങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന സ്പീക്കര്‍ തന്നെയാണോ ഈ മോഡല്‍. കൂടുതല്‍ അറിയാം. തുടര്‍ന്നു വായിക്കൂ...

സവിശേഷതകള്‍

സവിശേഷതകള്‍

73 എം.എം ഡയമീറ്റര്‍

184 എം.എം ഉയരം

608 ഗ്രാം ഭാരം

90 Hz-20 KHz ഫ്രീക്വന്‍സി റേഞ്ച്

മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ട്

15 മണിക്കൂര്‍ ബാറ്ററി ലൈഫ്

ഡിസൈന്‍
 

ഡിസൈന്‍

ഇന്ന് ഇന്ത്യന്‍ ബ്ലൂടൂത്ത് സ്പീക്കര്‍ വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്ന ബ്രാന്‍ഡുകളിലൊന്നാണ് ലോഗ്‌ടെക്കിന്റെ കീഴിലുള്ള അള്‍ട്ടിമേറ്റ് ഇയേഴ്‌സ്. ബൂം 3യാകട്ടെ അള്‍ട്ടിമേറ്റ് ഇയേഴ്‌സിന്റെ മികച്ച മോഡലുകളിലൊന്നും. മിനിമലിസ്റ്റിക് സ്റ്റൈലിംഗോടു കൂടിയ സിംപിള്‍ ഡിസൈനാണ് ഈ മോഡലിനുള്ളത്. ഇരട്ട ടോണ്‍ ഫാബ്രിക് ഉപയോിച്ചാണ് സ്പീക്കറിന്റെ പുറം കാസ്റ്റിംഗ് നിര്‍മിച്ചിരിക്കുന്നത്.

മോട്ടോര്‍സൈകിള്‍ ജാക്കറ്റ്, ഫയര്‍ ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഫാബ്രിക്കാണിത്. ഇരട്ട ടോണ്‍ ഫാബ്രിക് സ്പീക്കറിന്റെ രൂപഭംഗിയാകെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മൂന്നു വ്യത്യസ്ത നിറഭേദങ്ങളില്‍ സ്പീക്കര്‍ ലഭ്യമാണ്. ഓരോ മോഡലുകളും ഓരോ നിറത്തിലാകും ലഭിക്കുക.

മൈക്രോ യു.എസ്.ബി പോര്‍ട്ടാണ് ചാര്‍ജിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്പീക്കറിന്റെ അടിഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. എയര്‍ ടൈറ്റ് റബ്ബര്‍ ഗാസ്‌കറ്റ് ഇതിനോടൊപ്പമുണ്ട്. ഇത് ചാര്‍ജിംഗ് പോര്‍ട്ടിനുള്ളില്‍ വെള്ളം കയറുന്നതു തടയും.

സംഗീതം പോസ് ചെയ്യാനും പ്ലേ ചെയ്യാനും ട്രാക്ക് സ്‌കിപ്പിംഗിനുമായി വണ്‍ ടച്ച് മാജിക് ബട്ടണുണ്ട്. ബ്ലൂടൂത്ത് പെയറിംഗിനായി ഡെഡിക്കേറ്റ് ബട്ടണും തൊട്ടടുത്തായി പവര്‍ ബട്ടണും ഇടംപിടിച്ചിരിക്കുന്നു. 15,000 രൂപ ശ്രേണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച ഡിസൈനോടു കൂടിയ സ്പീക്കര്‍ തന്നെയാണ് ബൂം 3.

വാട്ടര്‍/ഡസ്റ്റ്/ ഷോക്ക് പ്രൂഫ്

വാട്ടര്‍/ഡസ്റ്റ്/ ഷോക്ക് പ്രൂഫ്

ഉള്ളില്‍ വെള്ളം കയറുന്നതു തടയുന്ന ഐപി67 സര്‍ട്ടിഫിക്കേഷനും പൊടി ഉള്ളില്‍ കയറുന്ന സംവിധാനവുമുള്ള മോഡലാണ് അള്‍ട്ടിമേറ്റ് ഇയേഴിസിന്റെ ബൂം 3. വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മാണം. സ്വിമ്മിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചായും ഈ മോഡല്‍ ഉപയോഗപ്രദമാണ്. ഐപി68 റേറ്റിംഗ് മികച്ചതുതന്നെയാണെന്ന് റിവ്യൂവിലൂടെ കണ്ടെത്താനായി.

ഷവര്‍ സ്പീക്കറായി ബൂം 3യെ റിവ്യു ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹൈഡ്രോഫോബിക് ക്ലോത്ത് നനവ് പ്രതിരോധിക്കുന്നതില്‍ മിടുക്കനാണ്. ഇതുകൂടാതെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ പ്രതിരോധിക്കുന്നതാണ് മോഡല്‍. 10 മീറ്റര്‍ വരെയുള്ള ദൂരത്തില്‍ ബ്ലൂടൂത്ത് കണക്ടീവിറ്റിയും ലഭിക്കും.ഫ്‌ളാറ്റ് പ്രതലത്തില്‍ മികച്ച രീതിയില്‍ സ്പീക്കറിനെ ഘടിപ്പിക്കാനാകും.

 പാര്‍ട്ടി-റെഡി ബ്ലൂടൂത്ത് സ്പീക്കര്‍

പാര്‍ട്ടി-റെഡി ബ്ലൂടൂത്ത് സ്പീക്കര്‍

തീര്‍ച്ചയായും പാര്‍ട്ടി കേന്ദ്രീകൃത ബ്ലൂടൂത്ത് സ്പീക്കറാണ് ബൂം 3 മോഡല്‍. 15 മണിക്കൂറിന്റെ പ്ലേബാക്ക് സമയവും ലഭിക്കും. റിവ്യൂവില്‍ ഏകദേശം 12 മുതല്‍ 13 മണിക്കൂര്‍ വരെയുള്ള പ്ലേബാക്ക് സമയം ലഭിച്ചു.(50 മുതല്‍ 60 ശതമാനം ശബ്ദത്തില്‍)

അബദ്ധവശാല്‍ സ്പീക്കറില്‍ വെള്ളം വീണുപോയാലും പേടിക്കേണ്ട. തുണിയെടുത്ത് ചെറുതായൊന്നു തുടച്ചാല്‍ മതി. ഐപി റേറ്റിംഗ് മികച്ചതാണ്. ശബ്ദത്തിന്റെ കാര്യത്തിലും സ്പീക്കര്‍ മികവു പുലര്‍ത്തുന്നുണ്ട്. 100 ശതമാനം ശബ്ദത്തിലും മികച്ച ക്വാളിറ്റി ലഭിക്കുന്നുണ്ട്.

ബൂം 3 ഉയര്‍ന്ന ശബ്ദത്തില്‍ ലോ, മിഡ് ശ്രേണികള്‍ മികച്ചതു തന്നെയാണ്. യിലെ ബാസ് മാത്രമാണ് പോരായ്മയായി തോന്നിയത്.

അള്‍ട്ടിമേറ്റ് ഇയേഴ്‌സ് ബൂം ആപ്പ്

അള്‍ട്ടിമേറ്റ് ഇയേഴ്‌സ് ബൂം ആപ്പ്

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് ഓപ്പേറേറ്റിംഗ് സിസ്റ്റത്തില്‍ ഒരുപോലെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് നിര്‍മാണം. സൗണ്ട് പ്രൊഫൈല്‍ കസ്റ്റമൈസേഷനും സാധ്യമാണ്. വ്യത്യസ്തമായ ഇക്വലൈസര്‍ സംവിധാനവും സ്പീക്കറിലുണ്ട്. ഇതിലൂടെ

ബാസ്, മിഡ്, ട്രെബിള്‍ എന്നിവ വെവ്വേറെ പ്രവര്‍ത്തിപ്പിക്കാനാകും.

അലാം ക്രമീകരിക്കാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നു. പാര്‍ട്ടിയ്ക്ക് അധിഷ്ഠിതമായി ക്രമീകരിക്കാന്‍ 150 ബൂം, മെഗാ ബൂം സവിശേഷതകളുണ്ട്.

 കുറവുകള്‍

കുറവുകള്‍

ഏതാനും മാസങ്ങള്‍ക്കിടെ ഉപയോഗിച്ചതില്‍വെച്ച് മികച്ച ബ്ലൂടൂത്ത് സ്പീക്കര്‍ മോഡലാണ് അള്‍ട്ടിമേറ്റ് ഇയേഴ്‌സിന്റെ ബൂം 3. കിടിലന്‍ ലുക്കിനൊപ്പം അത്യാധുനിക ഫീച്ചറുകളും മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കിടിലന്‍ ബാറ്ററി ലൈഫും മോഡലിനുണ്ട്. താഴെപ്പറയുന്നവ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇതിനും മികച്ചതായേനെ.

ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ്

ഓക്‌സ് ഇന്‍/ഔട്ട്

യു.എസ്.ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിംഗ്

മൈക്രോ കാര്‍ഡ് സ്ലോട്ട്

 ചുരുക്കിപ്പറഞ്ഞാല്‍

ചുരുക്കിപ്പറഞ്ഞാല്‍

പ്രീമിയം സ്പീക്കര്‍ ആവശ്യമുള്ളവര്‍ക്ക് നിലവില്‍ വിപണിയില്‍ ലഭ്യമായ മികച്ച മോഡലാണിത്. 15,000 രൂപയിലെ കേമന്‍.

അമേരിക്കന്‍ പട്ടാളത്തിന്റെ ആറിഞ്ച് നീളമുള്ള ചാരന്‍; എവിടെ മറഞ്ഞാലും ശത്രുവിനെ പിടിക്കുംഅമേരിക്കന്‍ പട്ടാളത്തിന്റെ ആറിഞ്ച് നീളമുള്ള ചാരന്‍; എവിടെ മറഞ്ഞാലും ശത്രുവിനെ പിടിക്കും

Best Mobiles in India

Read more about:
English summary
Ultimate Ears Boom 3 review: Party-ready Bluetooth speaker

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X