ഈ ആപ്പുകൾ എന്തിന് ഫോണിൽ ഇനിയും സൂക്ഷിക്കുന്നു?

|

പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന പല ആപ്പുകളും അത്ര ഗുണകരമല്ല എന്നുമാത്രമല്ല, അവയെല്ലാം തന്നെ ഫോണിന് ഉപദ്രവകരവുമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്ന് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ ഫോണിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരം ആപ്പുകൾ തീർച്ചയായും ഒഴിവാക്കുന്നത് നന്നാവും എന്ന മുന്നറിയിപ്പോടെ ഏതൊക്കെയാണ് ആ ആപ്പുകൾ എന്ന് നോക്കാം.

ഈ ആപ്പുകൾ എന്തിന് ഫോണിൽ ഇനിയും സൂക്ഷിക്കുന്നു?

നമ്മുടെ ഫോൺ വേഗത കൂട്ടും എന്ന് പറയുന്ന മെമ്മറി ക്ലീനർ ആപ്പുകൾ ആണ് ഇവയിൽ ആദ്യം ഒഴിവാക്കേണ്ടത്. ആൻഡ്രോയിഡ് ഫോണിൽ ബാക്ക്ഗ്രൗണ്ടിലായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കുകയാണ് ഈ ആപ്പുകൾ ചെയ്യുക. ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ. എന്നാൽ ഇതുവഴി നമ്മൾ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവർത്തനങ്ങളും നിർത്തലാക്കുമ്പോൾ അവ വീണ്ടും തുറക്കേണ്ടി വരുമ്പോൾ വലിയൊരു മെമ്മറിയും ബാറ്ററി ചാർജ്ജും വീണ്ടും ആവശ്യമായി വരുന്നു.

നമ്മൾ ഓരോ തവണ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഫോൺ മെമ്മറി (റാം) ക്ലീൻ ചെയ്തുകഴിയുമ്പോഴും ഈ പ്രവർത്തനങ്ങളെല്ലാം വീണ്ടും ആവർത്തിച്ചു വന്ന് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ ഇത്തരം ആപ്പുകളെ തന്നെ ഒഴിവാക്കിയാൽ ഒരുപാട് മെമ്മറിയും ബാറ്ററി ചാർജ്ജും ലാഭിക്കാൻ സാധിക്കും. ഒപ്പം ഇത്തരം ആപ്പുകൾ വഴി വരുന്ന പരസ്യങ്ങളും അവയ്ക്ക് എടുക്കുന്ന ഇന്റർനെറ്റ് ഡാറ്റാറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും ഉണ്ട്. അതിനാൽ കഴവതും ഇത്തരം മെമ്മറി ക്ലീനറുകൾ എന്ന വാദത്തോടെ വരുന്ന ആപ്പുകൾ ഒഴിവാക്കുക. ഫോണിനെ സ്വതന്ത്രമായി അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ വിടുക.

ഇതുപോലെ മറ്റൊന്നാണ് ഫോണിലെ cached data ഒഴിവാക്കുന്നതിനും കൂടുതൽ മെമ്മറി നല്കുന്നതിനുമൊക്കെയായി പലരും ഉപയോഗിക്കുന്ന ആപ്പുകൾ. ആണിത്. ഇതോ അല്ലെങ്കിൽ ഇതിനു സമാനമായ മറ്റു അപ്പുകളോ ആവട്ടെ, ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല. കാരണം ഈ cached data നമ്മുടെ ആൻഡ്രോയിഡ് സെറ്റിങ്സിൽ മെമ്മറി ഓപ്ഷനിൽ പോയാൽ നമുക്ക് തന്നെ ചെയ്യാം.

അതുപോലെ ഫോണിലെ ഫയൽ മാനേജർ തന്നെ ഉപയോഗിച്ച് സോർട്ട് ചെയ്തെടുത്ത് ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകൾ, ഫയലുകൾ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും. അതിനു പകരമായി ഇത്തരമാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മുകളിൽ പറഞ്ഞ പോലെ ഉള്ള മെമ്മറി കൂടെ നഷ്ടമാകുകയും നിയന്ത്രിക്കാൻ പറ്റാത്ത വിധം പരസ്യങ്ങൾ കുമിഞ്ഞു കൂടുകയും മാത്രമായിരിക്കും ചെയ്യുക.

മുകളിൽ പറഞ്ഞ മെമ്മറി സേവർ ആപ്പുകളെ പോലെ തന്നെ കാര്യമായ ഒരു ഉപയോഗവുമില്ലാതെ ഫോണിന്റെ ഉള്ള ബാറ്ററി കൂടെ കളയാൻ സഹായിക്കുന്ന മറ്റൊന്നാണ് ബാറ്ററി സേവർ ആപ്പുകൾ. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിൽ അതുവഴി ചെയ്യാവുന്ന ചില ബാറ്ററി സേവർ ആപ്പുകൾ ഉണ്ട് എന്നത് സത്യം തന്നെ. എന്നാൽ സാധാരണ നമ്മൾ കാണുന്ന ബാറ്ററി സേവർ ആപ്പുകളെല്ലാം തന്നെ ആ പറയുന്ന പോലെയുള്ള വാഗ്ദാനങ്ങളൊന്നും തന്നെ നൽകില്ല എന്നുമാത്രമല്ല, പരസ്യങ്ങളും ഡാറ്റ നഷ്ടവും മാത്രം നമുക്ക് നൽകുകയും ചെയ്യും.

ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?

ഇത്ന കൂടാതെ നമ്മൾ ഒഴിവാക്കേണ്ട മറ്റൊന്ന് കൂടെയുണ്ട്. ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകുമല്ലോ. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പത്താത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്. ഇതൊക്കെ ശ്രദ്ധിച്ചാൽ ഫോൺ കുറച്ചുക്കൂടെ വേഗത കൂട്ടാം.. കുറച്ചുകൂടെ ബാറ്ററി ചാർജ്ജും ലാഭിക്കാം.

Best Mobiles in India

Read more about:
English summary
Uninstall These Unwanted Apps from Your Android Phone for Better Performance

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X