അറിഞ്ഞില്ലാ..ആരും പറഞ്ഞില്ലാ.! വാട്സ്ആപ്പിൽ വരാനിരിക്കുന്നത് കിടിലൻ ഫീച്ചറുകൾ
ഇന്ത്യയിൽ മാത്രം 500 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷതകൾ നിരന്തരം വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും വാർത്തയിൽ ഇടം നേടാനും വാട്സ്ആപ്പിന് കഴിയാറുണ്ട്. ഇപ്പോൾ, ഇതാ വാട്സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് വേര്ഷനുകൾക്കായി ചില പുതിയ സവിശേഷതകൾ പുറത്തിറക്കുന്നു. വാട്സ്ആപ്പ് പുറത്തിറക്കിയ പുതിയ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം.
വാട്സ്ആപ്പിൻ്റെ നിലവിലെ പതിപ്പ് 30 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് സന്ദേശങ്ങൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുമ്പോൾ, WABetaInfoയുടെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഒരു മിനിറ്റ് വരെ വോയ്‌സ് സന്ദേശങ്ങളെ സപ്പോർട്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ വാട്സ്ആപ്പ് അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു എന്നാണ്. ഇത് മുമ്പത്തെ പരിധിയുടെ ഇരട്ടിയാണ്.

വോയ്‌സ് നോട്ടുകളുടെ രൂപത്തിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അവരുടെ ഓഡിയോ റെക്കോർഡിംഗുകൾ ഒന്നിലധികം ഭാഗങ്ങളായി വിഭജിക്കേണ്ടതില്ലാത്തതിനാൽ വിപുലീകൃത വോയ്‌സ് നോട്ട് ദൈർഘ്യം ശരിക്കും സഹായകരമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഇത് സമയം ലാഭിക്കാനും ആശയ വിനിമയം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സൗകര്യപ്രദമാക്കാനും സഹായിക്കും.
ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള വാട്സ്ആപ്പിൻ്റെ ബീറ്റാ വേർഷൻ ഉള്ള ചില ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു മിനിറ്റ് ദൈർഘ്യമുള്ള വോയ്‌സ് നോട്ട് അവരുടെ സ്റ്റാറ്റസായി സജ്ജീകരിക്കാനാകും. എന്നിരുന്നാലും, ഈ വോയ്‌സ് നോട്ടുകൾ കേൾക്കാൻ നിങ്ങളുടെ വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.
വാട്സ്ആപ്പിൻ്റെ മറ്റൊരു പുതിയ ഫീച്ചറാണ് ഇമാജിൻ. ടെക്‌സ്‌റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃത ഇമേജുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന എഐ പവർഡ് ഫീച്ചറാണ് ഇമാജിൻ. മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡലിൽ നിർമ്മിച്ച ഈ ഫീച്ചർ ആൻഡ്രോയിഡിലെ വാട്സ്ആപ്പിൻ്റെ ബീറ്റാ പതിപ്പിൽ ലഭ്യമാണ് (വേർഷൻ 2.24.12.4). ആപ്പിലെ അറ്റാച്ച്‌മെൻ്റ് ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും.
നിലവിൽ, മെറ്റാ എഐ (MetaAI) ചാറ്റ്ബോധിക്കുക്കട്ടുകളിലേക്ക് ആക്‌സസ് ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇമാജിൻ ഫീച്ചർ ഉപയോഗിക്കാൻ സായുള്ളു. ഇതിൽ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രധാന പ്രദേശങ്ങളും തിരഞ്ഞെടുത്ത മറ്റ് പ്രദേശങ്ങളും ഉൾപ്പെടുന്നു. എഐ പവർ ചെയ്യുന്ന ചിത്രങ്ങൾ ഭാവിയിൽ പ്രൊഫൈൽ ഫോട്ടോകൾ ആയി ജനറേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷതയിലും വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്.
ആൻഡ്രോയിഡ് v2.24.11.17 വേർഷനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സ്വന്തം ഫോട്ടോ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ ഫീച്ചർ വളരെ സൗകര്യപ്രദമാണ്. അതിലൂടെ ഉപയോക്തൃ സ്വകാര്യത (user privacy) സൂക്ഷിക്കാനും സാധിക്കും.
റിപ്പോർട്ട് അനുസരിച്ച്, പ്രൊഫൈൽ പിക്ചർ സെറ്റിങ്സിലെ പെൻസിൽ പോലുള്ള എഡിറ്റ് ടാബിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുമ്പോൾ ഈ ടൂൾ ദൃശ്യമാകുമെന്ന് കരുതുന്നു. എന്നാൽ വാട്സ്ആപ്പ് ഇതിന് അവതാർ പോലുള്ള രൂപം നൽകുകയും ഒരു പ്രത്യേക ടാബിൽ ഇവ സ്ഥാപിക്കുകയും ചെയ്തേക്കാം. ഇത് ഇമാജിൻ പോലെയാണോ അതോ വേറിട്ട ഒരു പ്രത്യേക സവിശേഷതയാണോ എന്നത് വ്യക്തമല്ല.
പുതിയ കളർ ചൂസർ ടൂൾ ഭാവി അപ്‌ഡേറ്റിൽ ലഭ്യമാകുന്ന ഡ്രോയിംഗ് എഡിറ്ററിനായി കളർ ചോയ്‌സർ ടൂൾ എന്ന ഫീച്ചറും കൊണ്ടുവരാനായി വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെ ഉള്ളു. അതുകൊണ്ട് തന്നെ ഒരു വേർഷനിലും ഈ ഫീച്ചർ പ്രത്യക്ഷപെടാത്തത് കൊണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
WABetaInfoയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ നവീകരിച്ച ഡ്രോയിംഗ് എഡിറ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത് കൂടുതൽ ഉപയോക്തൃ-സൗഹൃദവും ലളിതമായ ഇൻ്റർഫേസ് വാഗ്ദാനം ചെയ്യുന്നതിനാണ്. ഇത് ഡ്രോയിംഗ് ടൂളുകളുടെ അനുഭവം മെച്ചപ്പെടുത്തുന്നു. ഈ ഫീച്ചർ ഉപയോക്താക്കളെ തിരഞ്ഞെടുത്ത ചിത്രത്തിൽ നിന്ന് ഒരു പ്രത്യേക നിറം വേഗത്തിൽ തിരഞ്ഞെടുക്കാൻ അനുവദിക്കും. സൗന്ദര്യാത്മകത ഇഷ്ടപെടുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത പ്രത്യേകിച്ചും പ്രയോജനകരമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








