വണ്‍പ്ലസ് 7 പ്രോ, ഓണര്‍ 20 പ്രോ, പിക്‌സല്‍ 3a XL, അസൂസ് സെന്‍ഫോണ്‍ 6 എന്നിവ 2019 മെയ് മാസം വിപണിയിലെത്തും

വണ്‍പ്ലസ് 7, ഓണര്‍ 20, ഗൂഗിള്‍ പിക്‌സല്‍ 3a, അസൂസ് സെന്‍ഫോണ്‍ 6 എന്നിവയാണ് അടുത്തമാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍.

|

ഗാലക്‌സി S10+, P30 പ്രോ, റെഡ്മി നോട്ട് 7 പ്രോ, റിയല്‍മീ 3 എന്നിങ്ങനെ നിരവധി പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഈവര്‍ഷം വിപണിയിലെത്തിക്കഴിഞ്ഞു. ഇവയെ വെല്ലുന്ന നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം. ഇക്കൂട്ടത്തില്‍ നിന്ന് നാലെണ്ണം മെയ് മാസത്തില്‍ വിപണിയിലെത്തും. വണ്‍പ്ലസ് 7, ഓണര്‍ 20, ഗൂഗിള്‍ പിക്‌സല്‍ 3a, അസൂസ് സെന്‍ഫോണ്‍ 6 എന്നിവയാണ് അടുത്തമാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍.

വണ്‍പ്ലസ് 7 പ്രോ, ഓണര്‍ 20 പ്രോ, പിക്‌സല്‍ 3a XL, അസൂസ് സെന്‍ഫോണ്‍

വണ്‍പ്ലസ് 7 & 7 പ്രോ

വണ്‍പ്ലസ് 7 & 7 പ്രോ

സാധാരണഗതിയില്‍ വണ്‍പ്ലസ് വര്‍ഷത്തില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലെത്തിക്കുന്നത്. കമ്പനി അവസാനം പുറത്തിറക്കിയ വണ്‍പ്ലസ് 6T വില്‍പ്പനയ്‌ക്കെത്തിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നീ മോഡലുകള്‍ ഒരേസമയം പുറത്തിറങ്ങുമെന്ന് സൂചനകളുണ്ട്.

വണ്‍പ്ലസ് 7

വണ്‍പ്ലസ് 7

6.4 ഇഞ്ച് OLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍, പിന്നില്‍ ഇരട്ട ക്യാമറകള്‍, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 6GB റാം, 128 GB സ്റ്റോറേജ്, 3500 mAh ബാറ്ററി എന്നിവ വണ്‍പ്ലസ് 7-ല്‍ പ്രതീക്ഷിക്കാം. വില വണ്‍പ്ലസ് 6T-യുടേതിന് അടുത്തായിരിക്കും. 37999 രൂപയാണ് വണ്‍പ്ലസ് 6T അടിസ്ഥാന മോഡലിന്റെ വില.

സാംസങ് S10+, ഐഫോണ്‍ XS മാക്‌സ് എന്നിവയ്ക്കുള്ള വണ്‍പ്ലസിന്റെ മറുപടിയായിരിക്കും 7 പ്രോ. ഇതിന്റെ ടീസര്‍ കമ്പനി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഫാസ്റ്റ് ആന്റ് സ്മൂത്ത് എന്നാണ് ഫോണിന്റെ പരസ്യവാചകം. ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇത് 90Hz റിഫ്രഷ് നിരക്കോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

സൂപ്പര്‍ AMOLED ക്വാഡ് എച്ച്ഡി+ ഡിസ്‌പ്ലേ, 30W വാര്‍പ് ചാര്‍ജോട് കൂടിയ 4000 mAh ബാറ്ററി, ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്, ഇരട്ട സ്പീക്കറുകള്‍, USB 3.1 കണക്ടിവിറ്റി എന്നിവയും പ്രതീക്ഷിക്കാം. മെയ് 17-ന് വണ്‍പ്ലസ് 7-ഉം 7 പ്രോയും വിപണിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഗൂഗിള്‍ പിക്‌സല്‍ 3a & 3a XL
 

ഗൂഗിള്‍ പിക്‌സല്‍ 3a & 3a XL

പിക്‌സല്‍ 3, 3XL എന്നിവയുടെ ലൈറ്റ് പതിപ്പുകളാണ് പിക്‌സല്‍ 3a, 3a XL എന്നിവ. ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലെ അതേ ക്യാമറകള്‍ തന്നെയാവും ഇവയിലുമുണ്ടാവുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 അല്ലെങ്കില്‍ 730 പ്രോസസ്സര്‍, കമ്പനിയുടെ സ്വന്തം ടൈറ്റാന്‍ സെക്യൂരിറ്റി ചിപ്പ്, eSIM സപ്പോര്‍ട്ട് എന്നിവയാണ് ഇവയുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

ഗൂഗിളിന്റെ ആക്ടീവ് എഡ്ജ് സാങ്കേതികവിദ്യയോട് കൂടിയ ഫോണുകളാണ് പിക്‌സല്‍ 3a, 3aXL എന്നിവ. ക്ലിയര്‍ലി വൈറ്റ്, ജസ്റ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും.

ഓണര്‍ 20 ശ്രേണി

ഓണര്‍ 20 ശ്രേണി

ഹുവായിയുടെ ഉപ ബ്രാന്‍ഡായ ഓണര്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ഓണര്‍ 20 മെയ് 21-ന് ലണ്ടനില്‍ പുറത്തിറക്കും. ഓണര്‍ 20 പ്രോ ഉള്‍പ്പെടെ ഫോണിന്റെ വിവിധ മോഡലുകള്‍ കമ്പനി വിപണിയിലെത്തിക്കുമെന്നാണ് സൂചനകള്‍.

പെരിസ്‌കോപ് സ്റ്റൈല്‍ ലെന്‍സ് ഉള്‍പ്പെടെ നാല് ക്യാമറകള്‍ ഫോണിലുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതിലൂടെ വണ്‍പ്ലസ് 7 പ്രോ, ഗാലക്‌സി S10+ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓണര്‍. കിരിന്‍ 980 ചിപ്‌സെറ്റ് തിരിച്ചെത്തിയേക്കാം.

അസ്യൂസ് സെന്‍ഫോണ്‍ 6

അസ്യൂസ് സെന്‍ഫോണ്‍ 6

അസൂസിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സെന്‍ഫോണ്‍ 6 അടുത്തമാസം 16-ന് സ്‌പെയിനില്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫോണിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും രൂപകല്‍പ്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.


പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍, പിന്നില്‍ മൂന്ന് ക്യാമറകള്‍ എന്നിവയായിരിക്കും ഇതിന്റെ പ്രധാന സവിശേഷതകളെന്ന് അഭ്യൂഹങ്ങളുണ്ട്. വണ്‍പ്ലസ് 6T-യുടെ വിലയ്ക്ക് അടുത്തായിരിക്കും ഇതിന്റെയും വില.

Best Mobiles in India

English summary
OnePlus usually releases two smartphones per year, with its latest OnePlus 6T being introduced in late October 2018. But looks like there is a shift in the business strategy. Recent rumours have suggested that we will in fact going to see two new phones: OnePlus 7 and OnePlus 7 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X