വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ

|
വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ

ലോകത്ത് തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായി വാട്സ്ആപ്പ് മാറിയതിന് പിന്നിലുള്ള കാരണങ്ങളിൽ ഒന്ന് അതിന്റെ എണ്ണം പറഞ്ഞ ഫീച്ചറുകളാണ്. യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനായി ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിക്കാറുണ്ട്. ഇപ്പോഴും വാട്സ്ആപ്പിന്റെ പണിപ്പുരയിൽ നിരവധി ഫീച്ചറുകൾ കാത്തിരിപ്പുണ്ട്. പുതിയ എഡിറ്റിങ് ഫീച്ചറുകൾ, ഐഒഎസിലെ വലിയ ഗ്രൂപ്പ് നെയിമുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഡെവലപ്പിങ് സ്റ്റേജിൽ ഉള്ളത്. അക്കൂട്ടത്തിൽ കാത്തിരിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് കോളിങ് ഷോർട്ട്കട്ട്സ്. വാട്സ്ആപ്പ് കോളുകൾ കൂടുതൽ ലളിതവും എളുപ്പവുമാക്കുന്ന ഈ ഫീച്ചറിനെക്കുറിച്ച് വിശദമായി നോക്കാം.

WhatsApp: കോളിങ് ഷോർട്ട്കട്ട്സ്

വാട്സ്ആപ്പ് ബീറ്റ വേർഷനുകൾ ട്രാക്ക് ചെയ്യുകയും വാർത്തകളും വിവരങ്ങളും പുറത്ത് വിടുകയും ചെയ്യുന്ന വാബീറ്റഇൻഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള റിപ്പോർട്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിൽ വാട്സ്ആപ്പിലൂടെ മെസേജിങ്, കോളിങ്, വീഡിയോ കോളിങ് എന്നീ ഫീച്ചറുകളാണ് നമ്മുക്ക് മറ്റുള്ളവരുമായി കണക്റ്റ് ചെയ്യാൻ ലഭിക്കുന്നത്. മെസേജിങിനെ അപേക്ഷിച്ച് മറ്റ് രണ്ട് ഫീച്ചറുകളും അൽപ്പം ലാഗ് ആണെന്ന് കരുതുന്നവരുണ്ട്. കുറച്ച് സെക്കൻഡുകൾ കാത്തിരിക്കാൻ താത്പര്യം ഇല്ലാത്തവർക്ക് വേണ്ടിയാണ് കോളിങ് സംവിധാനം വളരെപ്പെട്ടെന്ന് ആക്സസ് ചെയ്യാൻ സഹായിക്കുന്ന ഷോർട്ട്കട്ട്സ് ഫീച്ചർ WhatsApp കൊണ്ട് വരുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് കോളിങ് ഷോർട്ട്കട്ട് ഫീച്ചർ ഇപ്പോഴും ഡെവലപ്പിങ് സ്റ്റേജിലാണ്. ഭാവിയിൽ എതെങ്കിലും ഒരു അപ്ഡേറ്റിനൊപ്പം പുതിയ ഫീച്ചറും യൂസേഴ്സിന് ലഭിക്കും. കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് തന്നെ കോളിങ് ഷോർട്ട്കട്ട് ക്രിയേറ്റ് ചെയ്യാവുന്ന വിധത്തിലാകും ഫീച്ചർ അവതരിപ്പിക്കുക. വാട്സ്ആപ്പിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ഒരു പ്രത്യേക കോൺടാക്റ്റിൽ ടാപ്പ് ചെയ്യുന്നതിലൂടെ ഷോർട്ട്കട്ട് സൃഷ്ടിക്കാമെന്ന് സാരം. ടാപ്പ് ചെയ്ത് ഷോർട്ട്കട്ട് ക്രിയേറ്റ് ആയിക്കഴിഞ്ഞാൽ അത് നേരെ ഡിവൈസിന്റെ ഹോം സ്ക്രീനിൽ പ്രത്യക്ഷപ്പെടും.

വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ

എപ്പോഴും നാം വിളിക്കുന്ന ഒരാളെ വാട്സ്ആപ്പ് കോൾ ചെയ്യാൻ ഷോർട്ട്കട്ട്സ് ഓപ്ഷൻ ഉപയോഗപ്രദമാകും. അല്ലെങ്കിൽ ആപ്പിനുള്ളിൽ കയറി കോൺടാക്റ്റ് എടുത്ത് അങ്ങനെ ലാഗടിക്കേണ്ടി വരും. ഡിവൈസ് ഹോം സ്ക്രീനിൽ ഷോർട്ട്കട്ട്സ് ലഭിക്കുന്നതോടെ കോൾ ചെയ്യുന്നതിനുള്ള സമയം കുറഞ്ഞ് കിട്ടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഫോണിന്റെ ഹോം സ്ക്രീനിൽ നിന്നും നേരിട്ട് ചാറ്റ് വിൻഡോ ആക്സസ് ചെയ്യാൻ സഹായിക്കുന്ന ഷോർട്ട്കട്ട്സ് ഫീച്ചർ ഇപ്പോൾ തന്നെ വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് വേർഷനിൽ ലഭ്യമാണ്. മെസേജ് വായിക്കാനും സെൻഡ് ചെയ്യാനുള്ള ഈ ഷോർട്ട്കട്ട്സ് ഫീച്ചറിനെപ്പോലെ തന്നെയാണ് കോളിങ് ഷോർട്ട്കട്ട്സും പ്രവർത്തിക്കുക. കോളിങ് സൌകര്യം ലഭിക്കുമെന്നതാണ് പ്രത്യേകത.

അയയ്ക്കുന്ന ഫോട്ടോകളുടെ ക്വാളിറ്റി നഷ്ടമാകാതിരിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറും വികസനഘട്ടത്തിലാണ്. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഏതാണ്ട് പൂർത്തിയായിരിക്കുന്ന ഈ ഫീച്ചർ അധികം വൈകാതെ തന്നെ യൂസേഴ്സിന് ലഭ്യമാകും. നിലവിൽ വാട്സ്ആപ്പിലൂടെ അയയക്കുന്ന ചിത്രങ്ങളെല്ലാം കംപ്രസ് ആകാറുണ്ട്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഈ ചിത്രങ്ങൾ അതിന്റെ ഒർജിനൽ ക്വാളിറ്റിയിൽ തന്നെ നമ്മുക്ക് അയയ്ക്കാൻ കഴിയും. അതായത് കംപ്രഷൻ പൂർണമായും ഒഴിവാക്കിക്കൊണ്ട്. ചിത്രങ്ങളുടെ ക്വാളിറ്റി നിർണയിക്കാനുള്ള അവകാശം യൂസേഴ്സിന് തന്നെ ലഭിക്കുമെന്ന് സാരം.

വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറായിക്കൊണ്ടിരുന്ന മറ്റൊരു ഫീച്ചറാണ് ടെക്സ്റ്റ് എഡിറ്റർ സൌകര്യം. വാട്സ്ആപ്പിലെ ഡ്രോയിങ് ടൂൾ നവീകരിച്ച് ടെക്സ്റ്റ് കൂടുതൽ ആകർഷകമാക്കാൻ ഉപയോക്താക്കളെ സഹായിക്കാൻ വേണ്ടിയാണ് പുതിയ ഫീച്ചർ എത്തുന്നത്. ഫോണ്ട്, ബാക്ഗ്രൗണ്ട്, അ‌​ലൈൻമെന്റ് എന്നിവയിൽ എല്ലാം മാറ്റങ്ങളുണ്ട്. ഏറ്റവും അ‌നുയോജ്യമായ ഫോണ്ട് സെലക്റ്റ് ചെയ്യാനുള്ള സൌകര്യം പുതിയ എഡിറ്റിങ് ടൂളിൽ പ്രതീക്ഷിക്കാം.

വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ

ചിത്രങ്ങളിൽ എവിടെയായി എഴുത്തുകൾ നൽകണമെന്ന് നിർണയിക്കാനുള്ള അവകാശവും യൂസേഴ്സിന് ലഭിക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ. വാക്കുകൾ എവിടെ പ്ലേസ് ചെയ്യുന്നുവെന്നതും നിർണായകമാണ്. ഇത് നാം തയ്യാറാക്കുന്ന ചിത്രത്തെ കൂടുതൽ ആകർഷകമാക്കും.

എത്ര ഭംഗിയിലുള്ള ഫോണ്ട് ഉപയോച്ചാലും അ‌ത് കൂടുതൽ മനോഹരമായ റിസൾട്ട് ലഭിക്കണമെങ്കിൽ പശ്ചാത്തലവും ( ബാക്ക്ഗ്രൌണ്ട് ) ആ എഴുത്തിന് അനുയോജ്യമായിരിക്കണം. അ‌തിനാൽ ടെക്സ്റ്റുകൾക്ക് ആകർഷകമായ പശ്ചാത്തലം ഒരുക്കേണ്ടതും അനിവാര്യമായി മാറുന്നു. ഇവിടെയാണ് പുത്തൻ വാട്സ്ആപ്പ് ഫീച്ചർ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നത്. ബാക്ക്ഗ്രൌണ്ട് കളർ ചേഞ്ച് ചെയ്യാൻ അടക്കം ഈ ഫീച്ചറിൽ സൌകര്യം ഉണ്ടായിരിക്കും.

Best Mobiles in India

English summary
One of the reasons behind WhatsApp becoming the most popular instant messaging app in the world is its numerous features. There are still many features waiting in the works of WhatsApp. Features like new editing features and larger group names on iOS are in the developing stage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X