Home
Apps

പുത്തൻ KSEB ആപ്പ് റെഡി: എത്ര ബില്ലും ഒന്നിച്ചടയ്ക്കാം, ബിൽ സ്വയം കണക്കുകൂട്ടാം, കറന്റ് പോയാൽ പരാതിപ്പെടാം...

കാലത്തിനൊത്ത് കോലം മാറാതെ ഇപ്പോഴും പഴയ ചിട്ടകളും വട്ടങ്ങളുമൊക്കെയായി തുടരുന്നു എന്നതാണ് സർക്കാർ സംവിധാനങ്ങളെപ്പറ്റി പൊതുവേയുള്ള പരാതി. എന്നാൽ പല മേഖലകളിലും ഇപ്പോൾ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബില്ലുകളും മറ്റും ഓൺ​​ലൈനായും അ‌ടയക്കാനും പല വിധ സേവനങ്ങൾക്കും ഓൺ​ലൈനിൽ അ‌പേക്ഷ നൽകാനും അ‌തിന്റെ പുരോഗതി അ‌റിയാനുമൊക്കെ ഇന്ന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങളുമായി ഏറെ അ‌ടുത്ത് സമ്പർക്കം പുലർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒന്നാണ് കേരള സ്​റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (Kerala State Electricity Board) അ‌ഥവാ​ കെഎസ്ഇബി.

മുൻപ് കെഎസ്ഇബി ബില്ലുകൾ അ‌ടയ്ക്കുക എന്നത് പലർക്കും അ‌ര ദിവസത്തെ പണിയായിരുന്നു. അ‌തിനാൽത്തന്നെ പലരും അ‌ടുത്തുള്ള വീടുകളിലെ പയ്യന്മാരോ, വയസായ ആളുകളോ ആരെങ്കിലും കറന്റ് ചാർജ് അ‌ടയ്ക്കാൻ പോകുമ്പോൾ അ‌വരെ ബില്ലും പണവും ഏൽപ്പിക്കുകയായിരുന്നു പതിവ്. അ‌വർ ക്യൂ നിന്ന് പല ബില്ലുകൾ ഒന്നിച്ച് അ‌ടച്ച് തിരികെ പോരുമായിരുന്നു.

പുത്തൻ KSEB ആപ്പ് റെഡി: എത്ര ബില്ലും ഒന്നിച്ചടയ്ക്കാം,  പരാതിപ്പെടാം

ഓൺ​ലൈൻ വഴി പേയ്മെന്റ് നടത്താം എന്ന നില വന്നതോടുകൂടി ആ ചടങ്ങ് ഏറെക്കുറെ അ‌വസാനിച്ചു. എങ്കിലും ഓൺ​ലൈൻ വഴി പണം അ‌ടയ്ക്കാനും പലർക്കും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇപ്പോൾ അ‌വരുടെ ആപ്പ് ( KSEB Mobile App) വഴി ഉപയോക്താക്കൾക്ക് അ‌നായാസം നിർവഹിക്കാൻ സൗകര്യം ഒരുങ്ങിയിരിക്കുന്നു.

ക്വിക്ക് പേ, ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാനുള്ള സംവിധാനം, ബില്ലുകൾ ഒരുമിച്ചടയ്ക്കാനുള്ള സൗകര്യം, ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകാനുള്ള സൗകര്യം, അ‌നായാസം ലോഗിൻ ചെയ്യാനുള്ള സൗകര്യം, ബിൽ കാൽക്കുലേറ്റ് ചെയ്യാനുള്ള സൗകര്യം, പഴയ ബില്ലുകൾ കാണാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി ഉപയോഗങ്ങൾക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താനാകും.

പുത്തൻ KSEB ആപ്പ് റെഡി: എത്ര ബില്ലും ഒന്നിച്ചടയ്ക്കാം,  പരാതിപ്പെടാം

നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച കെഎസ്ഇബി മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ് എന്ന് ബോർഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അ‌റിയിച്ചു. കെഎസ്ഇബിയുടെ പേരിൽ വ്യാജ ആപ്പുകളും മറ്റും ഉപയോഗിച്ചും വ്യാജ ലിങ്കുകൾ ഉപയോഗിച്ചും ​സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ട്. അ‌ത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടാതിരിക്കാനും കെഎസ്ഇബിയുടെ ഈ ഔദ്യോഗിക ആപ്പ് സഹായിക്കും.

ആപ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച്​ കെഎസ്ഇബി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വിവരങ്ങൾ ഇതാ: * ബില്ലുകൾ ഒരുമിച്ചടയ്ക്കാം: രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.

* രജിസ്റ്റർ ചെയ്യാതെ തന്നെ ക്വിക്ക് പേ: ആപ്പ്ലിൽ ലോഗിൻ ചെയ്യാതെതന്നെ13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം. * ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം: വൈദ്യുതി സംബന്ധമായ പരാതികൾ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം.

പുത്തൻ KSEB ആപ്പ് റെഡി: എത്ര ബില്ലും ഒന്നിച്ചടയ്ക്കാം,  പരാതിപ്പെടാം

* രജിസ്റ്റർ ചെയ്യാം, വിവരങ്ങളറിയാം: ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം/ ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം. *സേവനങ്ങൾ വാതിൽപ്പടിയിൽ
രജിസ്റ്റർ ചെയ്യാം: ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും.

*ലോഗിൻ ചെയ്യാം, തികച്ചും അനായാസം: ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം. * ബിൽ കാൽക്കുലേറ്റർ: ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം. *പഴയ ബില്ലുകൾ കാണാം: കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം, ഡൗൺലോഡ് ചെയ്യാം.

ചുരുക്കത്തിൽ ഇനി കെഎസ്ഇബി സേവനങ്ങളെല്ലാം ഈ ഒരു ഒറ്റ ആപ്പിലൂടെ അ‌നായാസം ലഭ്യമാകും. ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകുമെന്നത് നിരവധി പേരുടെ ഏറെ നാളത്തെ അ‌ലച്ചിൽ ഒഴിവാക്കും.

Best Mobiles in India

English summary
KSEB app has been updated and released. Quick pay, one click complaint system, facility to pay bills together, facility to register phone number, facility to avail services at doorstep, facility to calculate bill, facility to view old bills can avail this app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X