സെര്‍ച്ചിംഗ് ശക്തമാക്കി ഫേസ്ബുക്ക്

Written By:

'യൂണിവേര്‍‌സല്‍ സെര്‍ച്ച്‌' ടൂളില്‍ മാറ്റവരുത്തി കൊണ്ട് ഫേസ്ബുക്ക് എത്തിയിരിക്കുന്നു. ഇതുവരെ ഫേസ്ബുക്കിന്‍റെ സെര്‍ച്ചില്‍ വ്യക്തികളുടെ പ്രൊഫൈലുകളും പേജുകളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നിരുന്നാല്‍ തന്നെ ഒരു ദിവസം 1.5 ബില്ല്യണ്‍ സെര്‍ച്ചുകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ പ്രസ്താവിച്ചിരുന്നു.

സെര്‍ച്ചിംഗ് ശക്തമാക്കി ഫേസ്ബുക്ക്

ഈ പുതിയ സവിശേഷത നിലവില്‍ വരുന്നതോടുകൂടി നിങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വ്യക്തികളുടെ വിവരങ്ങള്‍ മാത്രമല്ല മറിച്ച് സോഷ്യല്‍നെറ്റുവര്‍ക്കുകളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകളും ലഭ്യമാകും. റിഫ്രെഷ് ചെയ്താല്‍ പുതിയ പോസ്റ്റുകള്‍ അപ്ഡേറ്റാവുകയും ചെയ്യും.

പരിഷ്ക്കരിച്ച സെര്‍ച്ചിംഗ് വളരെയെളുപ്പം അനുയോജ്യമായ വിവരങ്ങള്‍ നല്‍കുകയും അതോടൊപ്പം നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പോസ്റ്റുകള്‍ ഞൊടിയിടയില്‍ മുന്നിലെത്തിക്കുന്നു. ഒറ്റക്ലിക്കിലൂടെ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലിങ്കിനെപറ്റിയും അതിനെകുറിച്ച് കൂടുതല്‍ കാര്യങ്ങളും അറിയാനും കഴിയും. അങ്ങനെ ചുറ്റുംനടക്കുന്നതിനെപറ്റി ആളുകളില്‍ പെട്ടെന്നൊരു അവബോധം സൃഷ്ട്ടിക്കാന്‍ പുതിയ ഫേസ്ബുക്ക് സെര്‍ച്ചിംഗിന് കഴിയുമെന്ന് കരുതാം.

English summary
Updated universal search in facebook and its features.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot