Home
Apps

ഇനി ഫോൺപേ വഴിയും പാസ്വേഡ് ഇല്ലാതെ പണം അ‌യയ്ക്കാം! യുപിഐ ​ലൈറ്റ് ഫീച്ചർ എത്തി

200 രൂപയിൽ താഴെയുള്ള തുക പിൻ നമ്പർ ഉപയോഗിക്കാതെ ​കൈമാറാവുന്ന യുപിഐ ​ലൈറ്റ് ഫീച്ചർ ഫോൺപേ ആപ്പിലും എത്തി. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രൂപകൽപന ചെയ്‌തതും റിസർവ് ബാങ്ക് 2022 സെപ്റ്റംബറിൽ അ‌ംഗീകരിച്ചതുമായ ഡിജിറ്റൽ പേയ്‌മെന്റ് സേവനമാണ് യുപിഐ ​ലൈറ്റ് ഫീച്ചർ.

പിൻ നമ്പർ നൽകാതെ തന്നെ യുപിഐ ലൈറ്റ് അക്കൗണ്ടിൽ നിന്ന് ഒറ്റ ക്ലിക്കിലൂടെ 200 രൂപ വരെ ​കൈമാറാൻ യുപിഐ ലൈറ്റ് ഉപയോക്താക്കളെ അ‌നുവദിക്കുന്നു. ചെറിയ ഇടപാടുകൾ വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്നതാണ് യുപിഐ ലൈറ്റ് ഫീച്ചറിന്റെ പ്രധാന നേട്ടം.

ഇനി ഫോൺപേ വഴിയും പാസ്വേഡ് ഇല്ലാതെ പണം അ‌യയ്ക്കാം!

ഫോൺപേയുടെ പ്രധാന എതിരാളികളിലൊരാളായ പേടിഎം തങ്ങളുടെ ആപ്പിൽ ഈ ഫീച്ചർ രണ്ട് മാസം മുൻപേ പുറത്തിറക്കിയിരുന്നു. ഇടപാടുകൾ പരാജയപ്പെടുന്നത് ഒഴിവാക്കും, കൂടുതൽ ആളുകളെ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് ആകർഷിക്കാൻ സാധിക്കും എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് യുപിഐ ​ലൈറ്റ് ഫീച്ചർ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അ‌വതരിപ്പിച്ചത്.

ബാങ്കുകളുടെ ​​ലൈവ് സംവിധാനങ്ങളുമായി (അയക്കുന്നയാളുടെ ബാങ്ക്) കണക്‌റ്റ് ചെയ്യാതെ, ഉപയോക്താക്കളുടെ ഉപകരണത്തിന്റെ യുപിഐ ലൈറ്റ് അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ബാലൻസ് ഉപയോഗിച്ചാണ് പാസ്വേഡില്ലാതെ പണം അ‌യയ്ക്കുന്നത്. ഇത് സാധാരണ യുപിഐ ഇടപാടുകളേക്കാൾ വേഗത്തിലും സുഗമമായും ഇടപാട് നടത്തുകയും പേയ്മെന്റ് പരാജയപ്പെടാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.

ഇനി ഫോൺപേ വഴിയും പാസ്വേഡ് ഇല്ലാതെ പണം അ‌യയ്ക്കാം!

എല്ലാ പ്രമുഖ ബാങ്കുകളുടെയും പിന്തുണയോടെ രാജ്യത്തുടനീളമുള്ള ഏത് വ്യാപാരിക്കും ക്യുആർ കോഡിലും പണമടയ്ക്കാൻ പുതിയ യുപിഐ ​ലൈറ്റ് ഫീച്ചറിന് സാധിക്കുമെന്ന് ഫോൺപേ പറയുന്നു. ഉപകരണത്തിൽ സംഭരിച്ചിരിക്കുന്ന ബാലൻസിലൂടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്, തിരക്കേറിയ സമയങ്ങളിൽ പോലും ചെറിയ ഇടപാടുകൾക്കായി വേഗത്തിൽ പേയ്‌മെന്റ് നടത്താൻ പുതിയ സംവിധാനം സഹായിക്കുമെന്നും കമ്പനി അ‌റിയിച്ചു.

യുപിഐ സ്റ്റാക്ക് ഓഫറിന്റെ ഒരു പ്രധാന ഭാഗമാണ് യുപിഐ ലൈറ്റ്. ഇന്ത്യയിൽ ​ലക്ഷക്കണക്കിന് ഉപയോക്താക്കൾ ദൈനംദിന ഇടപാടുകൾക്കായി വിവിധ യുപിഐ പേയ്മെന്റ് ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇതിലധികവും ചെറിയ നിരക്കുകളുടെ ഇടപാടുകളാണ്. ബാങ്ക് അ‌ക്കൗണ്ടുകളിൽനിന്ന് ഓരോ തവണയും ചെറിയ ഇടപാടുകൾ നടത്തുന്നത് ബാങ്കുകൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ യുപിഐ ​ലൈറ്റ് ഫീച്ചറിന് കഴിയും. കൂടാതെ യുപിഐ ഇടപാടുകളിൽ ആളുകൾ ഏറ്റവുമധികം നേരിടുന്നൊരു വെല്ലുവിളിയാണ് മോശം ഇന്റർനെറ്റ് കണക്ടിവിറ്റിയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേയ്മെന്റ് പരാജയപ്പെടുന്നത്. സാധനം വാങ്ങിയശേഷമോ, ഇന്ധനം നിറച്ചശേഷമോ, ഭക്ഷണം കഴിച്ചശേഷമോ പണം നൽകാൻ തുടങ്ങുമ്പോഴാകും പേയ്മെന്റ് പരാജയപ്പെടുന്നത്.

ഇത് ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ​ഒരേപോലെ സമയനഷ്ടവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ബാങ്ക് അ‌ക്കൗണ്ടിൽനിന്ന് നിശ്ചിത തുക യുപിഐ ​ലൈറ്റ് അ‌ക്കൗണ്ടിലേക്ക് ഡെബിറ്റ് ചെയ്താണ് യുപിഐ ലൈറ്റ് പ്രവർത്തിക്കുന്നത്. അ‌തിനാൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാതെയും പേയ്‌മെന്റ് നടത്താൻ യുപിഐ ​ലൈറ്റ് ഫീച്ചറിൽ സാധിക്കും.

ഇന്റർനെറ്റ് ഉള്ളപ്പോൾ അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ (എഎഫ്‌എ) മോഡിലോ, രജിസ്റ്റർ ചെയ്തിട്ടുള്ള യുപിഐ ഓട്ടോപേ ഉപയോഗിച്ചോ മാത്രമേ യുപിഐ ലൈറ്റിൽ പണം ഫിൽ ചെയ്യാൻ സാധിക്കൂ. ഒരു ദിവസം പരമാവധി 2000 രൂപവരെ അ‌യയ്ക്കാം. യുപിഐ ​ലൈറ്റ് വാലറ്റിൽ ഈ പണം എത്തുന്നതോടുകൂടിയാണ് ഒറ്റ ക്ലിക്കിൽ 200 രൂപവരെയുള്ള പണമിടപാടുകൾ അ‌തിവേഗം നടത്താൻ സാധിക്കുന്നത്.

ഇനി ഫോൺപേ വഴിയും പാസ്വേഡ് ഇല്ലാതെ പണം അ‌യയ്ക്കാം!

പേയ്മെന്റ് പരാജയപ്പെടുന്ന തലവേദന ഒഴിയും എന്നതുതന്നെ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇന്ത്യയിലെ മൊത്തം റീട്ടെയിൽ ഇടപാടുകളുടെ 75% ഇടപാടുകളും 100 രൂപയ്ക്ക് താഴെയുള്ളവയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അ‌തിനാൽ പാസ്വേഡ് ഉപയോഗിക്കാതെ പണം അ‌യയ്ക്കാൻ സാധിക്കുന്ന യുപിഐ ​ലൈറ്റ് കോടിക്കണക്കിന് ഇടപാടുകൾ എളുപ്പമാക്കും.

ഫോൺപേ ലൈറ്റ് സജ്ജമാക്കാനുള്ള വഴി: ആദ്യം ഫോൺപേ ആപ്പ് തുറക്കുക. തുടർന്ന് ഹോം സ്ക്രീനിൽ, യുപിഐ ലൈറ്റ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ശേഷം യുപിഐ ലൈറ്റിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന തുക നൽകി ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. അ‌വസാനമായി യുപിഐ പിൻ നൽകുക. അ‌തോടെ യുപിഐ ലൈറ്റ് അക്കൗണ്ട് വിജയകരമായി പ്രവർത്തനക്ഷമമാകും.

Best Mobiles in India

English summary
The UPI Lite feature, which allows you to transfer amounts below Rs 200 without using a PIN number, has also arrived in the PhonePay app. The major advantage of the UPI Lite feature is that small transactions can be done very easily. Phonepay says the new UPI Lite feature will enable any merchant across the country to make payments via QR code, supported by all major banks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X