പേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐ

|

രാജ്യത്ത് ഡിജിറ്റൽ ട്രാൻസാക്ഷൻ വിപ്ലവത്തിന് കാരണമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ (യുപിഐ) വാലറ്റ് വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എൻപിസിഐ. ഫീച്ചർ ഫോണുകൾക്കുള്ള യുപിഐ ട്രാൻസാക്ഷൻ സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് യുപിഐ ലൈറ്റും പുറത്തിറങ്ങുന്നത്. ഓൺ ഡിവൈസ് വാലറ്റ് ഓപ്ഷൻ എന്ന നിലയിലാണ് യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നത്. യുപിഐ ലൈറ്റ് വഴി ചെറിയ മൂല്യമുള്ള ഇടപാടുകൾ ഓഫ്‌ലൈൻ മോഡിലും നടത്താൻ കഴിയും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) തങ്ങളുടെ മെമ്പർ ബാങ്കുകളെ യു‌പി‌ഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. ഒരു മൊബൈൽ വാലറ്റ് എന്ന നിലയിലാണ് യുപിഐ ലൈറ്റിനെ കാണേണ്ടത്. പേടിഎം മൊബിക്വിക്ക് എന്നിവ പോലെയുള്ള മൊബൈൽ വാലറ്റുകൾക്ക് പകരം ഉപയോഗിക്കാനുള്ള ഓപ്ഷൻ കൂടിയാണ് യുപിഐ ലൈറ്റ്.

 

യുപിഐ ലൈറ്റ്

യുപിഐ ലൈറ്റ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓഫ്‌ലൈൻ മോഡിൽ ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ജനുവരിയിൽ തന്നെ അവതരിപ്പിച്ചിരുന്നു. സെൻട്രൽ ബാങ്ക് തയ്യാറാക്കിയ ഈ മോഡൽ അനുസരിച്ച് തന്നെയാണ് യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നത്. നിലവിൽ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക്, യുപിഐ ലൈറ്റ് ആക്റ്റിവേറ്റ് ചെയ്ത് ചെറിയ മൂല്യമുള്ള ഇടപാടുകൾ ഓൺലൈൻ ആയി നടത്താൻ സാധിക്കുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ഒരു സർക്കുലറും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു.

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രംപാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രം

യുപിഐ
 

യുപിഐ

യുപിഐ ലൈറ്റ് ആക്ടിവേറ്റ് ചെയ്ത ശേഷം യൂസേഴ്സിന് ആവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുപിഐ ലൈറ്റിലേക്ക് ഫണ്ട് മാറ്റാൻ കഴിയും. ഫണ്ട് ചേർത്ത് കഴിഞ്ഞാൽ വാലറ്റ് സേവനം എന്ന നിലയിൽ ഉപയോഗിക്കാനും സാധിക്കും. യുപിഐ ലോഞ്ച് കഴിഞ്ഞുള്ള പ്രാരംഭ ഘട്ടത്തിൽ പൂർണമായും ഓഫ്‌ലൈൻ ആയുള്ള ട്രാൻസാക്ഷൻ അനുവദിക്കില്ല. നിയർ ഓഫ്ലൈൻ മോഡ് എന്ന നിലയിൽ ആയിരിക്കും യുപിഐ ലൈറ്റ് വഴിയുള്ള ട്രാൻസാക്ഷനുകൾ. അതായത് അതായത് ഓഫ്‌ലൈൻ മോഡിൽ പേയ്‌മെന്റുകൾ ഡെബിറ്റ് ചെയ്യാൻ അനുവദിക്കും എങ്കിലും അക്കൗണ്ടിൽ ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നത് ഓൺലൈനിൽ മാത്രമായിരിക്കും സാധിക്കുന്നത്.

ഓഫ്‌ലൈൻ

സമ്പൂർണ ഓഫ്‌ലൈൻ മോഡിൽ ഡെബിറ്റും ക്രെഡിറ്റും ഓഫ്‌ലൈനായി തന്നെ നടത്താൻ സാധിക്കും. സമ്പൂർണ ഓഫ്‌ലൈൻ മോഡിൽ ഇടപാടുകൾ നടത്താനുള്ള ഓപ്ഷൻ പിന്നീട് അവതരിപ്പിക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ട്രാൻസാക്ഷനുകളാണ് യുപിഐ ലൈറ്റ് വഴി സാധിക്കുക. 200 രൂപയാണ് ഒരു ഇടപാടിൽ യുപിഐ ലൈറ്റ് വഴി കൈമാറാൻ സാധിക്കുന്നത്. അതേ പോലെ തന്നെ വാലറ്റ് ബാലൻസ് പരിധി 2,000 രൂപ വരെയായിരിക്കുമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്.

ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാംടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാം

യുപിഐ ഓട്ടോപേ

യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് ഓൺലൈനായി പണം ഇടാൻ അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ (എഎഫ്എ) അല്ലെങ്കിൽ യുപിഐ ഓട്ടോപേ ഉപയോഗിച്ച് മാത്രമെ സാധിക്കുകയുള്ളൂ. സ്വകാര്യ മൊബൈൽ വാലറ്റുകളെപ്പോലെ തന്നെ യുപിഐ ലൈറ്റിലെ ബാലൻസിൽ പലിശയൊന്നും ഇടാക്കുകയില്ല. ഓൺ ഡിവൈസ് വാലറ്റിലൂടെ എന്തെങ്കിലും ഇടപാടുകൾ നടത്തുന്നതിന് ഉപയോക്താക്കൾ യുപിഐ പിൻ നൽകേണ്ടതില്ല. മാത്രമല്ല, ഒരു ഉപയോക്താവിന് ഒന്നിലധികം യുപിഐ ലൈറ്റ് ബാലൻസുകൾ ഉണ്ടായിരിക്കാമെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർക്കുലർ പറയുന്നു, അത് ഒരു നിയുക്ത ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന യുപിഐ ആപ്പുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഇന്റർനെറ്റ് സൌകര്യം ഇല്ലാതെ തന്നെ യുപിഐ വഴി പണം ഇടപാടുകൾ നടത്താൻ ഉള്ള സൌകര്യത്തേക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യം

ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യം

സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഇക്കാലം അത്രയും യുപിഐ പണമിടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നത്. 40 കോടിയിലധികം വരുന്ന രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾ യുപിഐ സംവിധാനത്തിന് പുറത്തായിരുന്നു ഇത്രയും കാലം. ഇതിനൊരു മാറ്റം എന്ന നിലയിലാണ് ഇന്റർനെറ്റ് സൌകര്യം ഇല്ലാതെ തന്നെ യുപിഐ വഴി പണം ഇടപാടുകൾ നടത്താൻ ഉള്ള സൌകര്യം ആർബിഐ അവതരിപ്പിച്ചത്. ഫീച്ചർ ഫോണുകൾ മാത്രം ഉപയോഗിക്കുന്നവർക്ക് പുതിയ സംവിധാനം വഴി യുപിഐ പണമിടപാടുകൾ നടത്താൻ കഴിയും.

ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാംഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാം

ഫീച്ചർ ഫോൺ

ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം എത്തുന്നത് 123പേ എന്ന പേരിലാണ്. മിസ്‌ഡ് കോൾ ബേസ്ഡ് പേയ്‌മെന്റ്, സൌണ്ട് ബേസ്ഡ് പേയ്‌മെന്റ്, ഐവിആർ ബേസ്ഡ് യുപിഐ ഇടപാടുകൾ, ഫീച്ചർ ഫോണുകളിലെ ആപ്പുകൾ വഴി എന്നിങ്ങനെ നാല് പുതിയ ട്രാൻസാക്ഷൻ ഓപ്ഷനുകളും യൂസേഴ്സിന് ലഭിക്കുന്നു. യുപിഐ 123പേയ്ക്കൊപ്പം ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത് സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കും 24×7 ഹെൽപ്പ് ലൈൻ 'ഡിജിസാഥി'യും ആർബിഐ ലോഞ്ച് ചെയ്തു. ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഡിജിസാഥിയിൽ മറുപടി ലഭിക്കും.

രജിസ്റ്റർ ചെയ്യാൻ

രജിസ്റ്റർ ചെയ്യാൻ

സ്‌മാർട്ട്‌ഫോണിൽ യുപിഐ സർവീസ് എങ്ങനെയാണോ ആക്റ്റിവേറ്റ് ചെയ്യുന്നത്, ഏറെക്കുറെ അതേ പ്രോസസ് തന്നെയാണ് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് 123പേ ഫീച്ചറിനായി രജിസ്റ്റർ ചെയ്യാൻ പിന്തുടരേണ്ടത്. ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നിർവഹിക്കേണ്ടത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീച്ചർ ഫോണുകൾ യുപിഐയുമായി ലിങ്ക് ചെയ്ത് കഴിഞ്ഞ് യുപിഐ പിന്നും സജ്ജീകരിക്കണം. രാജ്യത്ത് 2016 മുതലാണ് യുപിഐ സംവിധാനം ലഭിച്ച് തുടങ്ങിയത്. 8.26 കോടി ലക്ഷം കോടി രൂപ മൂല്യം വരുന്ന 453 കോടി യുപിഐ ഇടപാടുകളാണ് ഈ വർഷം ഫെബ്രുവരിയിൽ മാത്രം നടന്നത്. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 123പേ പ്ലാറ്റ്ഫോം പുറത്തിറക്കിയത്.

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്

Best Mobiles in India

English summary
NPCI is all set to launch a wallet version of the Unified Payment Interface (UPI) that has revolutionized the digital transaction in the country. UPI Lite also comes after the introduction of the UPI transaction system for feature phones. UPI Lite is introduced as an on-device wallet option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X