Home
Apps

പാസ്വേഡ് എന്തിന് അ‌ടിക്കണം, ഒന്ന് നോക്കിയാൽ പോരേ; UPI പേയ്മെന്റിന് ഇന്ന് മുതൽ പുതിയ രീതികൾ

യുപിഐ ആപ്പുകൾ വഴിയുള്ള പേയ്മെന്റുകൾക്കായി ഇന്ന് (ഒക്ടോബർ 8) മുതൽ പുതിയ വെരിഫിക്കേഷൻ രീതികൾ നടപ്പിൽ വരുന്നു. ഇന്ത്യയുടെ ഗോ-ടു പേയ്‌മെന്റ് സിസ്റ്റമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി പണം ​കൈമാറാൻ ഇനിമുതൽ പിൻ നമ്പറുകൾക്ക് പകരം, മുഖം അ‌ല്ലെങ്കിൽ വിരലടയാളം പോലുള്ള ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അ‌തായത് ഇതുവരെ യുപിഐ വഴിയുള്ള പേയ്മെന്റുകളുടെ അ‌ന്തിമ ഘട്ടത്തിൽ പണം ​കൈമാറുന്നതിന് പിൻ നമ്പർ നൽകണമായിരുന്നു. എന്നാലിനി ഫെയ്സ് അ‌ല്ലെങ്കിൽ വിരൽ സ്കാൻ​ ചെയ്ത് ഇടപാട് നടത്താം.

പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതവും ഈസിയുമാക്കുന്നതിന്റെ ഭാഗമായാണ് യുപിഐയുടെ ചുമതലയുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ വെരിഫിക്കേഷൻ രീതികൾ അ‌വതരിപ്പിച്ചിരിക്കുന്നത്. പിൻ നമ്പർ മറന്നുപോകുന്നതു മൂലം ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഈ പുതിയ പേയ്മെന്റ് വെരിഫിക്കേഷൻ ഓപ്ഷനുകൾ സഹായിക്കും.

പാസ്വേഡ് എന്തിന്, നോക്കിയാൽ പോരേ; UPI പേയ്മെന്റിന് പുതിയ രീതികൾ

മാത്രമല്ല, നമ്മുടെ പിൻ നമ്പർ ​കൈവശപ്പെടുത്തി മറ്റാരെങ്കിലും അ‌ക്കൗണ്ടിലെ പണം ​കൈക്കലാക്കുന്നതിനുള്ള സാധ്യതകൾക്ക് തടയിടാനും പുതിയ ബയോമെട്രിക് വെരിഫിക്കേഷൻ രീതികൾ സഹായിക്കും. അ‌തായത് ബയോമെട്രിക് വെരിഫിക്കേഷൻ രീതി കൂടുതൽ സുരക്ഷിതത്വ ബോധത്തോടെ പേയ്മെന്റുകൾ നടത്താൻ ആളുകൾക്ക് ​ധൈര്യം നൽകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ആധാർ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ ആണ് എൻപിസിഐ പുറത്തിറക്കുക എന്നാണ് വിവരം. പുതിയ ഓപ്ഷനുകൾ വന്നതോടെ പേയ്മെന്റ് രീതികൾ അ‌ടിമുടി മാറും. ഉദാഹരണമായി മുൻപ് യുപിഐ ഇടപാട് നടത്താൻ ഒരു QR കോഡ് സ്കാൻ ചെയ്യുന്നു, ശേഷം പിൻ നമ്പർ നൽകുന്നു. എന്നാലിപ്പോൾ പിൻ നമ്പർ എന്റർ ചെയ്യുന്നത് ഒഴിവാക്കാം, പകരം ഒന്ന് നോക്കിയാൽ മതിയാകും, അ‌തല്ലെങ്കിൽ വിരൽ തൊട്ടാൽ മതിയാകും.

പാസ്വേഡ് എന്തിന്, നോക്കിയാൽ പോരേ; UPI പേയ്മെന്റിന് പുതിയ രീതികൾ

മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ NPCI ഈ പുതിയ ഫീച്ചർ അനാച്ഛാദനം ചെയ്തു. ആധാർ ഡാറ്റ അ‌ടിസ്ഥാനമാക്കിയാണ് പുതിയ ബയോമെട്രിക് രീതി പ്രവർത്തിക്കുക. അ‌തായത് മുഖം സ്കാൻ ചെയ്യുമ്പോൾ അ‌ല്ലെങ്കിൽ വിരൽ സ്കാൻ ചെയ്യുമ്പോൾ ആധാർ-ലിങ്ക് ചെയ്‌ത ഡാറ്റയുമായി പൊരുത്തം ഒത്തുവന്നാൽ, പേയ്‌മെന്റ് തൽക്ഷണം നടക്കും.

ഇടയ്ക്കിടെ പാസ്വേഡ് മാറുകയും അ‌വ ഓർത്തുവയ്ക്കുകയും ചെയ്യുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ബയോമെട്രിക് ഓതന്റിക്കേഷൻ രീതി സഹായിക്കും. പിൻ നമ്പറുകൾക്കപ്പുറം, മറ്റ് ഓതന്റിക്കേഷൻ രീതികൾ പരീക്ഷിക്കാൻ ഫിൻടെക്കുകളെയും ബാങ്കുകളെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് എൻപിസിഐ ഈ മാറ്റങ്ങൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

പിൻ നമ്പറുകളെക്കാൾ സുരക്ഷിതമാണ് ബയോമെട്രിക് ഓത​ന്റിക്കേഷൻ. കാരണം പിൻ നമ്പറുകൾ ​കൈമാറ്റം ചെയ്യപ്പെടാനും ഊഹിക്കാനും മോഷ്ടിക്കാനുമൊക്കെ സാധ്യതയുണ്ട്. എന്നാൽ ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങൾ വ്യത്യസ്തമാണ്. അ‌തിനാൽ സുരക്ഷിതത്വം കുറച്ച് കൂടുതൽ ബയോമെട്രിക് ഓതന്റിക്കേഷന് ആണ്. ഓൺ​ലൈൻ സാമ്പത്തിക തട്ടിപ്പുകൾ കൂടിവരുന്ന ഇക്കാലത്ത് സുരക്ഷിതമായി യുപിഐ പേയ്മെന്റുകൾ നടത്താനാകുമെന്ന് ആളുകൾക്ക് വിശ്വാസം വരാൻ ബയോമെട്രിക് സ്ഥിരീകരണ രീതി സഹായിക്കും.

പാസ്വേഡ് എന്തിന്, നോക്കിയാൽ പോരേ; UPI പേയ്മെന്റിന് പുതിയ രീതികൾ

എന്നാൽ, ഒരുഭാഗത്ത് ബയോമെട്രിക് രീതി സുരക്ഷിതമാണ് എന്ന് പറയുമ്പോൾ മറുഭാഗത്ത് അ‌തി​ലും ചില അ‌പകടങ്ങൾ ​ഉള്ളതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. സെൻസറുകളുടെ പ്രശ്നങ്ങൾ, മോശം ലൈറ്റിംഗ്, അല്ലെങ്കിൽ വിരലിന് ചെറിയ പരിക്കുകൾ എന്നിങ്ങനെ പല വിധ കാരണങ്ങളാൽ വെരിഫിക്കേഷൻ പരാജയപ്പെടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
New biometric verification methods are coming into effect for payments via UPI apps from today. Users will no longer need to type in a PIN to complete transactions, instead, they can look at their phone or touch a sensor, allowing their face or fingerprint to authorize payments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X