ടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

|

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. അടിപൊളി ഫീച്ചറുകളും യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ഏറ്റവും മികച്ച സുരക്ഷ ഫീച്ചറുകളും ഒക്കെയാണ് വാട്സ്ആപ്പിന്റെ ഈ ജനപ്രീതിയ്ക്ക് കാരണം. ഫീച്ചറുകൾ നൽകുന്ന കാര്യത്തിൽ വാട്സ്ആപ്പിനെ പിന്നിലാക്കുന്ന ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ മാത്രമാണ് നിലവിൽ ഉള്ളത്. മറ്റൊരു ജനപ്രിയ ആപ്ലിക്കേഷനായ ടെലഗ്രാം ആണ് വാട്സ്ആപ്പിലും കൂടുതൽ ഫീച്ചറുകൾ യൂസേഴ്സിന് നൽകുന്നത്. ടെലഗ്രാമിന്റെയത്ര ഫീച്ചറുകൾ ലഭ്യമല്ലെങ്കിലും ആവശ്യത്തിനുള്ളവ വാട്സ്ആപ്പിലുമുണ്ട്. കൂടുതൽ യൂസർ ഫ്രണ്ട്ലി ആണെന്നതും വാട്സ്ആപ്പിന്റെ മേന്മയാണ്.

 

എൻഡ് ടു എൻഡ്

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് ചാറ്റുകൾ സുരക്ഷിതമാക്കിയിരിക്കുന്നു എന്നതും വാട്സ്ആപ്പിലേക്ക് കൂടുതൽ യൂസേഴ്സിനെ ആകർഷിക്കുന്നു. ഇടയ്ക്കിടെ ഫീച്ചറുകൾ അവതരിപ്പിക്കുന്നതും വാട്സ്ആപ്പിന്റെ സവിശേഷതയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയൊരു ഫീച്ചർ വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറാകുന്നതായാണ് റിപ്പോർട്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ടെലഗ്രാമിൽ ഏറെ നാളുകളായി ലഭ്യമായിരുന്ന ഫീച്ചറാണ് വാട്സ്ആപ്പിലേക്ക് കൊണ്ട് വരുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറിനേക്കുറിച്ച് അറിയാൻ താഴേക്ക് വായിക്കുക.

ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽ

വാബീറ്റഇൻഫോ

വാട്സ്ആപ്പിനെക്കുറിച്ചുള്ള വാർത്തകളും പുതിയ അപ്ഡേറ്റുകളും പുറത്ത് വിടുന്ന വെബ്സൈറ്റാണ് വാബീറ്റഇൻഫോ. വാബീറ്റഇൻഫോ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം വാട്സ്ആപ്പ് ഒരു പുതിയ 'പോൾ'( വോട്ടെടുപ്പ് ) ഫീച്ചർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും ഫീച്ചർ എന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ, ഈ പോൾ ഫീച്ചർ ഗ്രൂപ്പ് ചാറ്റുകൾക്ക് മാത്രമായിരിക്കും ലഭ്യമാകുന്നത്. ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും ഈ പോൾ ഫീച്ചർ കാണാനും വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയുക.

ഡെസ്‌ക്‌ടോപ്പ്
 

ഈ ഫീച്ചറിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. പോൾ ഫീച്ചർ ഇപ്പോഴും ഡെവലപ്പിങ് സ്റ്റേജിലാണ്. ഡെസ്‌ക്‌ടോപ്പ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുറത്തിറക്കുന്നതിന് മുമ്പ് ഈ ഫീച്ചർ ആദ്യം ഐഒഎസ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിരവധി ആളുകൾ അംഗങ്ങളായിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം ആവശ്യമുള്ള ഒരു ഫീച്ചറായി പോൾ ഫീച്ചറിനെ കാണാം.

പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?പോക്കോ എം4 പ്രോ, റിയൽമി നാർസോ 50 സ്മാർട്ട്ഫോണുകളിൽ കേമൻ ആര്?

മെസേജ്

സാധാരണ ഒരു ഗ്രൂപ്പിൽ എന്തെങ്കിലും തീരുമാനം എടുക്കണം എങ്കിൽ എത്ര തവണ മെസേജ് അയച്ചാലും തീരുമാനം ആകില്ല എന്നതാണ് യാഥാർഥ്യം. അഭിപ്രായങ്ങൾ പറയുന്നതിലെ അവ്യക്തതയും മറ്റ് പ്രശ്നങ്ങളും എല്ലാം നിരവധിയാണ്. ഓരോരുത്തരും മെസേജ് വായിച്ച് വോട്ട് രേഖപ്പെടുത്തി, പിന്നീട് അത് മറ്റൊരാൾ വിശകലനം ചെയ്ത്, കാര്യങ്ങളിൽ തീരുമാനം ആകുമ്പോഴേക്കും ഏറെ സമയം നഷ്ടപ്പെടുകയും ചെയ്യും.

പുതിയ ഫീച്ചർ

പുതിയ ഫീച്ചർ ഇതിനൊരു പരിഹാരം ആണ്. തീരുമാനം എടുക്കേണ്ട വിഷയത്തിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ മതിയാകും. എത്ര പേർ വോട്ട് ചെയ്തു, ഫലം എന്താണ് എന്നിവയൊക്കെ എളുപ്പം മനസിലാക്കാൻ സാധിക്കും. 'പോൾ' ഫീച്ചർ ഉപയോഗിച്ച്, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കാര്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും തീരുമാനിക്കാൻ കഴിയും. നേരത്തെ പറഞ്ഞത് പോലെ, ഈ ഫീച്ചർ ഇപ്പോൾ വർഷങ്ങളായി ടെലഗ്രാമിൽ ഉണ്ട്.

ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ഡെവലപ്പ്മെന്റ്

പുതിയ ഫീച്ചർ ഇപ്പോഴും ഡെവലപ്പ്മെന്റ് സ്റ്റേജിൽ ആണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പോൾ ഫീച്ചർ റോൾ ഔട്ട് ആകുന്ന തീയതിയും സമയവും ഒന്നും ഇപ്പോൾ വ്യക്തമല്ല താനും. റിപ്പോർട്ടുകൾ പ്രകാരം അധികം വൈകാതെ തന്നെ പുതിയ ഫീച്ചർ ബീറ്റ പരീക്ഷണത്തിലേക്ക് കടക്കും. ശേഷം അധികം വൈകാതെ തന്നെ എല്ലാ യൂസേഴ്സിനുമായി ലഭ്യമാക്കുകയും ചെയ്യും. വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കുന്ന മറ്റ് ചില ഫീച്ചറുകൾ കൂടി അറിയാൻ താഴേക്ക് വായിക്കുക.

വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

സെർച്ച് മെസേജ് ഷോർട്ട്കട്ട്


വാട്സ്ആപ്പ് സെർച്ച് മെസേജ് ഷോർട്ട്കട്ട് എന്ന പുതിയ ഫീച്ചർ പരീക്ഷണഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായിട്ടാണ് ഈ ഫീച്ചർ തയ്യാറാക്കുന്നത്. പ്രൊഫൈലിൽ പോയി ചാറ്റിനുള്ളിൽ ഒരു പ്രത്യേക മെസേജ് സെർച്ച് ചെയ്ത് കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. തിരഞ്ഞെടുത്ത ചില ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കാണ് സെർച്ച് മെസേജ് ഷോർട്ട്കട്ട് ലഭ്യമായിരിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഉടൻ ബീറ്റ പരീക്ഷണത്തിനായി ലഭ്യമാകും.

ഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാംഇൻസ്റ്റാഗ്രാം ഫോട്ടോസിൽ നിന്നും സ്വയം അൺടാഗ് ചെയ്യാം

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പിലും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ തന്നെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസഞ്ചറിലും കാണുന്ന ഫീച്ചർ ആണിത്. ഡെസ്‌ക്‌ടോപ്പ് വേർഷനായി ഈ ഫീച്ചർ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മെസേജുകൾക്ക് ഏതെങ്കിലും ഇമോജിയിലൂടെ റിയാക്ഷൻ നൽകാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ആറ് ഇമോജികളാണ് മെസേജ് റിയാക്ഷൻസിനായി ഉപയോഗിക്കാൻ ഇങ്ങനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ എന്ന പുതിയ ഫീച്ചർ പുറത്തിറക്കാനും വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ കോൺടാക്റ്റുകളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതായിരിക്കും ക്യാമറ മീഡിയ ബാർ ഫീച്ചർ. ക്യാമറകൾ പ്രവർത്തിക്കുന്നതിനായി സ്ക്രോൾ ചെയ്യാവുന്ന മീഡിയ ബാർ മാറ്റി സ്ഥാപിക്കുമെന്നാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിന്റെ ഏറ്റവും പുതിയ ഐഒഎസ് ബീറ്റ പതിപ്പ് യൂസേഴ്സിനാണ് ക്യാമറ മീഡിയ ബാർ ഉടൻ ലഭ്യമാകുക.

റിയൽമി 9 സീരീസ്, സി35, ടെക് ലൈഫ് വാച്ച് എസ് 100, ബഡ്സ് എൻ 100; അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്ന റിയൽമി ഡിവൈസുകൾറിയൽമി 9 സീരീസ്, സി35, ടെക് ലൈഫ് വാച്ച് എസ് 100, ബഡ്സ് എൻ 100; അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്ന റിയൽമി ഡിവൈസുകൾ

ഇമോജി ഷോർട്ട്കട്ട്സ്

ഇമോജി ഷോർട്ട്കട്ട്സ്

ഇമോജി ഷോർട്ട്കട്ട്സ്

യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ്പ് വേർഷനിലാണ് ഈ പുതിയ ഫീച്ചറുകൾ കൊണ്ട് വരുന്നത്. ഇമോജികളിലേക്ക് അതിവേഗം ആക്‌സസ് ലഭിക്കുന്നു എന്നതാണ് ഫീച്ചറിന്റെ സവിശേഷത. ഉപയോക്താക്കൾ കോളൻ ഉപയോഗിച്ച് പ്രത്യേക കീവേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ, കീവേഡുമായി ബന്ധപ്പെട്ട എല്ലാ ഇമോജികളും ഡിസ്പ്ലെ ചെയ്യും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്‌ത് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Best Mobiles in India

English summary
WhatsApp is currently the most popular instant messaging app in the world. There is only one instant messaging app that lags behind WhatsApp in terms of features. Telegram, another popular application, also gives users more features than WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X