VI | ലൂഡോ കളിക്കാമോ..? ലണ്ടനിൽ കൊണ്ടുപോകാമെന്ന് വിഐ
ഗെയിം കളിക്കാൻ താത്പര്യമുണ്ടോ..? രണ്ട് പേർക്ക് ലണ്ടനിലേക്കുള്ള ടിക്കറ്റുകളും താമസവും ഫ്രീയായി കിട്ടും. അല്ല...തമാശ പറയുകയല്ല. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ (VI) പുതിയ ഓഫറാണിത്. ഒരിക്കലും ജയിക്കാൻ പറ്റാത്ത ഏതെങ്കിലും ഗെയിം ആയിരിക്കും കളിക്കേണ്ടതെന്നായിരിക്കും ഇപ്പോ എല്ലാവർക്കും തോന്നുന്നത്. എന്നാൽ അവിടെയും നിങ്ങൾക്ക് തെറ്റി. ലോക്ക്ഡൌൺ കാലത്തെ ജനപ്രിയ ഗെയിമുകളിലൊന്നായ "ലൂഡോ" (Ludo) കളിച്ചാൽ മതി! കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വോഡഫോൺ ഐഡിയ സംഘടിപ്പിക്കുന്ന ലൂഡോ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കാണ് ലണ്ടൻ ട്രിപ്പും താമസവും സൌജന്യമായി ലഭിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 15 വരെയാണ് ലൂഡോ ടൂർണമെന്റ് നടക്കുന്നത്. വിഐ ആപ്ലിക്കേഷനിലുള്ള വിഐ ഗെയിംസ് പ്ലാറ്റ്ഫോമിലാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്നവരുടെ റാങ്കിങ്ങ് അനുസരിച്ചാണ് ലണ്ടൻ ട്രിപ്പിനുള്ള വിജയിയെ കണ്ടെത്തുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്ക് എല്ലാ ദിവസവും ആമസോൺ ഗിഫ്റ്റ് വൌച്ചറുകളും വിഐ ഓഫർ ചെയ്യുന്നു. കൂടുതൽ നേരം ഗെയിമുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നവർക്ക് ലണ്ടൻ ട്രിപ്പിനുള്ള സാധ്യത കൂടുമെന്നാണ് വിഐ ഔദ്യോഗികമായി പറയുന്നത്. ട്രിപ്പിനായി സെലക്റ്റ് ചെയ്യുന്നവരിൽ രണ്ട് പേർക്കുള്ള വിമാന ടിക്കറ്റുകളും താമസ സൌകര്യവും ലഭ്യമാക്കുമെന്നും വിഐ അറിയിച്ചു.

വിജയികളുടെ പേരുകളും വിശദാംശങ്ങളും വോഡഫോൺ ഐഡിയയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപിക്കുക. വിഐ ഗെയിംസിൽ മറ്റ് ഓഫറുകളും യൂസേഴ്സിന് ലഭ്യമാക്കിയിട്ടുണ്ട്. അവയിൽ ഒന്നാണ് "തമ്പോല നൈറ്റ്സ്" രാത്രി 8 മണി മുതൽ അർദ്ധരാത്രി വരെ എല്ലാ 30 മിനുറ്റ് കൂടുമ്പോഴും ഒരു തമ്പോല ഗെയിം വിഐ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ക്യാഷ് വൌച്ചറുകൾ അടക്കമുള്ള ഗിഫ്റ്റുകളാണ് തമ്പോലയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്. ഈ ഓഫറുകളും സമ്മാനങ്ങളുമൊക്കെ വേണമെന്നുള്ളവർ വിഐ ആപ്പ് ഡൌൺലോഡ് ചെയ്താൽ മതിയാകും.

വിഐ ഫാൻസി നമ്പർ നേടാം സൌജന്യമായി
ഫാൻസി നമ്പറുകൾ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. ലാലേട്ടൻ പറഞ്ഞത് പോലെ "മൈ ഫോൺ നമ്പർ ഈസ്" എന്നൊരു പഞ്ച് ഡയലോഗുമടിച്ച് ഒരു ഫാൻസി നമ്പർ പറയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ഉള്ള ബുദ്ധിമുട്ട് ആലോചിച്ച് ആരും ആ വഴിക്ക് പോകാറില്ല. എന്നാൽ അധികം മെനക്കേട് ഒന്നുമില്ലാതെ ഫാൻസി നമ്പറും സിം കാർഡും നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയാലോ..?

ഇനിയിപ്പോ സിം കാർഡ് വീട്ടിൽ കൊണ്ട് വന്ന് തന്നാലും അതിന് ഉയർന്ന ചാർജ് നൽകേണ്ടി വരുമെന്ന് മറുവാദം പറയേണ്ടതില്ല. ഈ സേവനം തീർത്തും സൌജന്യമാണ്. ഫാൻസി നമ്പറിനോ വീട്ടിലെത്തിക്കുന്നതിനോ മറ്റ് പണച്ചിലവുകൾ ഒന്നുമില്ല. വിഐ ആണ് സൌജന്യമായി ഫാൻസി നമ്പറുകൾ എടുക്കാനുള്ള അവസരം നൽകുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ ഈ രീതിയിൽ സ്വന്തമാക്കാൻ സാധിക്കും. അപ്പോൾ എങ്ങനെയാണ് വിഐ ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സ്റ്റെപ്പ് 1 : ഇതിനായി ആദ്യം വിഐയുടെ ഫാൻസി നമ്പർ പേജ് സന്ദർശിക്കുക ( https://www.myvi.in/new-connection/choose-your-fancy-mobile-numbers-online)
സ്റ്റെപ്പ് 2 : പോസ്റ്റ്പെയ്ഡ് പ്രീപെയ്ഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും
സ്റ്റെപ്പ് 3 : ഇതിൽ ഏത് തരം കണക്ഷൻ ആണ് വേണ്ടത് എന്ന് സെലക്ട് ചെയ്യുക

സ്റ്റെപ്പ് 4 : ഇപ്പോൾ നിങ്ങളുടെ കൈയ്യിലുള്ള മൊബൈൽ നമ്പറും പിൻകോഡും എന്റർ ചെയ്യുക
സ്റ്റെപ്പ് 5 : തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഫാൻസി നമ്പറിൽ ഉൾപ്പെടുത്തേണ്ട മൂന്നോ അതിലധികമോ നമ്പറുകൾ എന്റർ ചെയ്യണം
സ്റ്റെപ്പ് 6 : ശേഷം ലഭ്യമാകുന്ന നമ്പർ ലിസ്റ്റിൽ നിന്ന് ഇഷ്ടപ്പെടുന്ന ഒരെണ്ണം സെലക്റ്റ് ചെയ്യുക

സ്റ്റെപ്പ് 7 : അഡ്രസ് നൽകാനുള്ള ഭാഗത്ത് അത്തരം വിവരങ്ങൾ എന്റർ ചെയ്യണം
സ്റ്റെപ്പ് 8 : തുടർന്ന് ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കി പുതിയ ഫാൻസി നമ്പറിനുള്ള ഓഡർ പൂർത്തിയാക്കുക
ശേഷം നിങ്ങൾ സെലക്റ്റ് ചെയ്ത ഫാൻസി നമ്പർ നേരത്തെ നൽകിയ അഡ്രസിൽ ഡെലിവറി ചെയ്യപ്പെടും.


Click it and Unblock the Notifications








