ഉപയോക്താക്കള്‍ക്ക് 16,000 രൂപ വിലമതിക്കുന്ന ഓഫറുമായി വോഡഫോണ്‍

ഐഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍, സ്ട്രീമിംഗ് സേവനങ്ങള്‍, മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അടക്കമുള്ളവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് നാഷണല്‍/ലോക്കല്‍ കോളിംഗും അണ്‍ലിമിറ്റഡ് എസ്.എം.എസും

|

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണിന്റെ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 16,000 രൂപ വിലമതിക്കുന്ന കിടിലന്‍ ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ഐഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍, സ്ട്രീമിംഗ് സേവനങ്ങള്‍, മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അടക്കമുള്ളവ ഉള്‍പ്പെടുന്നതാണ് ഓഫര്‍.

ഉപയോക്താക്കള്‍ക്ക് 16,000 രൂപ വിലമതിക്കുന്ന ഓഫറുമായി വോഡഫോണ്‍

ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് നാഷണല്‍/ലോക്കല്‍ കോളിംഗും അണ്‍ലിമിറ്റഡ് എസ്.എം.എസും കമ്പനി നല്‍കും. ഈ ഓഫറിനെക്കുറിച്ച് അറിയേണ്ടതെല്ലാം ജിസ്‌ബോട്ട് വായനക്കാര്‍ക്കായി വിവരിക്കുകയാണ് ഇന്നത്തെ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

വോഡഫോണ്‍ റെഡ് 399 പ്ലാന്‍

വോഡഫോണ്‍ റെഡ് 399 പ്ലാന്‍

399 രൂപയുടെ വോഡഫോണ്‍ റെഡ് പ്ലാന്‍ പ്രകാരം 40 ജി.ബി ഡാറ്റയും 499 രൂപ വിലവരുന്ന വോഡഫോണ്‍ പ്ലേ ഉപയോഗം ഒരുവര്‍ഷത്തേക്കു ലഭിക്കുകയും ചെയ്യും. സീ5, 999 രൂപ വിലവരുന്ന ആമസോണ്‍ പ്രൈം അംഗത്ത്വം എന്നിവയും ഓഫറിലൂടെ സൗജന്യമായി ലഭിക്കുന്നുണ്ട്. അതായത് 399 രൂപയുടെ ഓഫറിലൂടെ 1,498 രൂപ മതിക്കുന്ന ഓഫറുകളാണ് ലഭിക്കുക.

വോഡഫോണ്‍ റെഡ് 499 പ്ലാന്‍

വോഡഫോണ്‍ റെഡ് 499 പ്ലാന്‍

499 രൂപയുടെ വോഡഫോണ്‍ റെഡ് പ്ലാന്‍ പ്രകാരം 75 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളിംഗും ലഭിക്കും. ഇതിനോടൊപ്പം വോഡഫോണ്‍ പ്ലേ, സീ5, ഒരുവര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും. 3,000 രൂപ വിലമതിക്കുന്ന ടെല്‍കോ നല്‍കുന്ന മൊബൈല്‍ പ്രൊട്ടക്ഷനാണ് മറ്റൊരു ആകര്‍ഷണീയത. അതായത് ആകെ 4,498 രൂപ വിലമതിക്കുന്ന ഓഫറുകളാണ് 499 രൂപയുടെ റീചാര്‍ജില്‍ ലഭിക്കുക.

വോഡഫോണ്‍ റെഡ് 649 പ്ലാന്‍

വോഡഫോണ്‍ റെഡ് 649 പ്ലാന്‍

ഐഫോണ്‍ അപ്‌ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഓഫറാണ് 649 രൂപയുടെ പ്ലാനിലുള്ളത്. 90 ജി.ബിയുടെ ഡാറ്റ, സൗജന്യ വോഡഫോണ്‍ പ്ലേ, സീ5, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ഈ ഓഫറില്‍ ലഭിക്കും. 10,000 രൂപയുടെ ഐഫോണ്‍ ഫോര്‍ എവര്‍ ഓഫറാണ് ഏറ്റവും വലിയ ആകര്‍ഷണീയത. അതായത് 649 രൂപയുടെ റീചാര്‍ജില്‍ 11,498 രൂപയുടെ ഓഫറാണ് ആകെ ലഭ്യമാക്കിയിട്ടുള്ളത്.

ഐഫോണ്‍ ഫോര്‍എവര്‍ ഓഫര്‍ പ്രകാരം വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് വെറും 2000 രൂപയും ജി.എസ്.റ്റിയും നല്‍കി തങ്ങളുടെ ഐഫോണ്‍ റിപ്പെയര്‍/റീപ്ലെയിസ് ചെയ്യാവുന്നതാണ്. പുതിയ ഐഫോണ്‍ വാങ്ങുമ്പോള്‍ ബൈബാക്ക് ഓഫറും ഈ റീചാര്‍ജിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

വോഡഫോണ്‍ റെഡ് 999/1,299 പ്ലാന്‍

വോഡഫോണ്‍ റെഡ് 999/1,299 പ്ലാന്‍

ഈ രണ്ട് പോസ്റ്റ് പെയ്ഡ് റീചാര്‍ജിലും 15,498 രൂപയുടെ ഓഫറാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു പ്ലാനുകള്‍ പോലെത്തന്നെ ആമസോണ്‍ പ്രൈം,വോഡഫോണ്‍ പ്ലേ, സീ5 ഓഫറുകള്‍ ഉപേയാക്താക്കള്‍ക്ക് ലഭിക്കും. ഐഫോണ്‍ ഫോര്‍എവര്‍ പ്രോഗ്രാം ഈ ഓഫറുകളിലുമുണ്ട്. ഇതിനെല്ലാമുപരിയായി 1,000 രുപ വിലമതിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 999 പ്ലാനില്‍ 100 ജി.ബി ഡാറ്ററും, 1,299 പ്ലാനില്‍ 125 ജി.ബി ഡാറ്റയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വോഡഫോണ്‍ റെഡ് 1,999 പ്ലാന്‍

വോഡഫോണ്‍ റെഡ് 1,999 പ്ലാന്‍

ആകെ 15,998 രുപയുടെ ബെനിഫിറ്റാണ് 1,999 രൂപ യുടെ പോസ്റ്റ്‌പെയ്ഡ് റീചാര്‍ജിലൂടെ വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, സീ5, വോഡഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്ഷന്‍, ഐഫോണ്‍ ഫോര്‍ എവര്‍ പ്രോഗ്രാം എന്നിവ റീചാര്‍ജിലൂടെ ലഭിക്കും. 200 ജി.ബി ഡാറ്റയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The telecom operator is offering benefits worth Rs 16,000 to its Vodafone RED postpaid plans. These benefits include iPhone exchange offer, streaming services, mobile protection plan and more. Along with this, all the plans will also offer unlimited national and local calling with unlimited SMS. Here’s is everything you need to know about these benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X