അ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലും

|

ആപ്പിൾ ഐഫോൺ 14 പ്രോ സീരീസിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നായി ചർച്ച ചെയ്യപ്പെട്ടിരുന്ന ഫീച്ചറാണ് ഡൈനാമിക് ഐലൻഡ്. ഉപയോഗിക്കുന്ന ആപ്പിന് അനുസരിച്ച് ആകൃതി മാറുന്നത് അടക്കമുള്ള സവിശേഷതകൾക്കൊപ്പം ഫേസ് ഐഡി, മ്യൂസിക് കൺട്രോളുകൾ തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളിലേക്കും 14 പ്രോ മോഡലുകളിലെ ഡൈനാമിക് ഐലൻഡ് ആക്സസ് നൽകുന്നു.

 

ഐഫോൺ

ഐഫോൺ 14 പ്രോ സീരീസിൽ മാത്രം ലഭ്യമായിരുന്ന ഈ അടിപൊളി ഫീച്ചർ നിങ്ങൾക്ക് ആൻഡ്രോയിഡ് ഡിവൈസുകളിലേക്കും കൊണ്ട് വരാൻ കഴിയും. എതെങ്കിലും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ പുതിയ ഫീച്ചറിനെക്കുറിച്ച് അല്ല സംസാരിക്കുന്നത്. ഡൈനാമിക്സ്പോട്ട് എന്ന പുതിയ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഐഫോൺ പ്രോയിലെ ഡൈനാമിക് ഐലൻഡ് ആൻഡ്രോയിഡ് ഡിവൈസുകളിലും ലഭ്യമാക്കുന്നത്.

ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷൻ

പ്ലേ സ്റ്റോറിൽ നിന്നും സൌജന്യമായി ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ പഞ്ച് ഹോൾ കട്ട്ഔട്ട് ഉപയോഗിച്ചാണ് ഐഫോൺ 14 പ്രോയിലെ പോപ്പ് അപ്പ് നോട്ടിഫിക്കേഷൻ എഫക്റ്റുകൾ അനുകരിക്കുന്നത്. മൾട്ടി ടാസ്കിങ്, മ്യൂസിക് കൺട്രോൾ തുടങ്ങിയ സൌകര്യങ്ങളും ആപ്പിൽ ലഭ്യമാണ്.

ഒക്ടോബ‍ർ 24ന് ശേഷം നിങ്ങളുടെ വാട്സ്ആപ്പ് പ്രവ‍ർത്തനരഹിതമായേക്കാം; കാരണം ഇതാഒക്ടോബ‍ർ 24ന് ശേഷം നിങ്ങളുടെ വാട്സ്ആപ്പ് പ്രവ‍ർത്തനരഹിതമായേക്കാം; കാരണം ഇതാ

ഡൈനാമിക് ഐലൻഡിന് ഡൈനാമിക്സ്പോട്ട്
 

ഡൈനാമിക് ഐലൻഡിന് ഡൈനാമിക്സ്പോട്ട്

ആപ്പിൾ അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് ( മുൻ നിര ) ഫീച്ചർ കോപ്പിയടിച്ച് ആൻഡ്രോയിഡ് ഫോണുകൾക്കായി അവതരിപ്പിക്കാൻ അധിക സമയം എടുത്തില്ലെന്നതാണ് ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷന്റെ കടന്ന് വരവിന്റെ സവിശേഷത. ആപ്പ് നിലവിൽ ബീറ്റ സ്റ്റേജിലാണുള്ളത് ( പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഡെവലപ്പേഴ്സ് പുറത്തിറക്കുന്ന വേർഷനെയാണ് ബീറ്റ എന്ന് വിളിക്കുന്നത് ).

ആൻഡ്രോയിഡ്

ഏതൊരു ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെയും പഞ്ച് ഹോൾ കട്ടൌട്ടിനെ ഡൈനാമിക് ഐലൻഡ് സ്റ്റൈലിലുള്ള നോട്ടിഫിക്കേഷൻ, കൺട്രോൾ ഹബ്ബായി മാറ്റുകയാണ് ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷൻ ചെയ്യുന്നത്. ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷൻ വളരെയെളുപ്പം ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. അധിക ഫങ്ഷനുകളും കസ്റ്റമൈസേഷനുകളും ആവശ്യമുള്ളവർക്ക് പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.

ഇങ്ങനെ പേടിച്ചാലോ! നിങ്ങളെ ഒന്നു പരീക്ഷിച്ചതല്ലേ, എല്ലാം നിർത്തിയിട്ടുണ്ട്: വിശദീകരണവുമായി യൂട്യൂബ്ഇങ്ങനെ പേടിച്ചാലോ! നിങ്ങളെ ഒന്നു പരീക്ഷിച്ചതല്ലേ, എല്ലാം നിർത്തിയിട്ടുണ്ട്: വിശദീകരണവുമായി യൂട്യൂബ്

ഐലൻഡ് റീസൈസ്

എല്ലാവർക്കും ലഭ്യമായ ഫ്രീ വേർഷനൊപ്പം ഏതാനും കസ്റ്റമൈസേഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഐലൻഡ് റീസൈസ് ചെയ്യാനുള്ള സൌകര്യവും എക്സ്പാൻഡഡ് വ്യൂ ഓപ്ഷനും ഫ്രീവേർഷനിൽ ലഭ്യമാണ്. ഒപ്പം എടുത്ത് പറയേണ്ടതാണ് ഫ്രീവേർഷനിൽ ലഭ്യമായ മൾട്ടി ടാസ്കിങ് ഫീച്ചറുകളും ടൈമറുകളും മ്യൂസിക് കൺട്രോളുകളും.

ഫീച്ചറുകളും ഓപ്ഷനുകളും

ഇതിൽ കൂടുതൽ ഫീച്ചറുകളും ഓപ്ഷനുകളും അധിക ഫങ്ഷനുകളും ആവശ്യമുള്ള യൂസേഴ്സാണ് പെയ്ഡ് വേർഷൻ സെലക്റ്റ് ചെയ്യേണ്ടത്. പോപ്പ് അപ്പ് ഐലൻഡ് ലോക്ക്സ്ക്രീനിലേക്ക് എക്സ്പാൻഡ് ചെയ്യുക, ജെസ്റ്റർ കൺട്രോൾസ് സെറ്റ് ചെയ്യുക എന്നിവയെല്ലാം പെയ്ഡ് വേർഷന്റെ മാത്രം പ്രത്യേകതയാണ്. എന്നാൽ എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഡൈനാമിക്സ്പോട്ട് പ്രവർത്തിക്കില്ല.

18ൽ കുറവെങ്കിൽ ചങ്ങാത്തം അറിയുന്നവരോട് മാത്രം; പ്രായം തിരുത്തും കുട്ടിപ്പട്ടാളത്തിന് പൂട്ടിട്ട് ഇൻസ്റ്റാഗ്രാം18ൽ കുറവെങ്കിൽ ചങ്ങാത്തം അറിയുന്നവരോട് മാത്രം; പ്രായം തിരുത്തും കുട്ടിപ്പട്ടാളത്തിന് പൂട്ടിട്ട് ഇൻസ്റ്റാഗ്രാം

ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷന്റെ പരിമിതികൾ

ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷന്റെ പരിമിതികൾ

സെന്റർ പഞ്ച് ഹോൾ കട്ട്ഔട്ട് ഉള്ള ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമാണ് ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷൻ പ്രവർത്തിക്കുക. അതേ പോലെ തന്നെ ഐലൻഡ് വശങ്ങളിലേക്ക് റീപൊസിഷൻ ചെയ്യാനും കളറും തീമുകളും ചേഞ്ച് ചെയ്യാനുമൊന്നും ഓപ്ഷനില്ലെന്നത് പോരായ്മയാണ്.

എക്സ്ഡിഎ

എക്സ്ഡിഎ ഫോറത്തിൽ നിന്നുമുള്ള ഒരു സീനിയർ ഡെവലപ്പറാണ് ഈ അപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിരിക്കുന്നത്. നിലവിൽ ആപ്പിളിന്റെ ഡൈനാമിക് ഐലൻഡ് സൌകര്യവുമായി താരതമ്യം ചെയ്യാവുന്ന വളരെക്കുറച്ച് ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളത്. വരും നാളുകളിൽ ഏതെങ്കിലും സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഇതേ ഫീച്ചർ അവതരിപ്പിച്ചാൽ അതിശയിക്കാനില്ല. ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തരം ഫീച്ചറുകൾ അവതരിപ്പിക്കാൻ സാധ്യതയുള്ളത്.

ഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തുംഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും

ഐഫോണുകൾ

ഫോണുകളോട് പ്രിയമുള്ളവരുടെയെല്ലാം സ്വപ്നങ്ങളിലൊന്നാണ് ആപ്പിൾ ഐഫോണുകൾ. എന്നാൽ ഡിവൈസുകളുടെ ഉയ‍ർന്ന നിരക്ക് പല‍ർക്കും ഐഫോണുകൾ സ്വപ്നം മാത്രമായി അവശേഷിക്കാനും കാരണമാകുന്നു. ഐഫോൺ ഡിസൈന് സമാനമായ കവറുകളും സ്റ്റിക്കറുകളുമൊക്കെ ഉപയോ​ഗിച്ച് ആൻഡ്രോയിഡ് ഡിവൈസുകൾ ഐഫോൺ പോലെയാക്കുന്നത് പോലെയാക്കുന്നതും നാം കണ്ടിട്ടുണ്ട്. ഐഫോണുകളെ ഭ്രാന്തമായി സ്നേഹിക്കുന്ന ആൻഡ്രോയിഡ് യൂസേഴ്സിന് ഐഫോണിലെ ഡൈനാമിക് ഐലൻഡ് ഫീച്ചർ ആൻഡ്രോയിഡ് ഡിവൈസിലേക്കും കൊണ്ട് വരാൻ കഴിയുമെന്നതാണ് ഡൈനാമിക്സ്പോട്ട് ആപ്ലിക്കേഷന്റെ സവിശേഷത.

Best Mobiles in India

English summary
You can bring the Dynamic Island feature, which was only available on the iPhone 14 Pro series, to Android devices. We are not talking about any new features on Android smartphones. Dynamic Island on the iPhone Pro is also available on Android devices with a new app called DynamicSpot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X