വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

|

രാവിലെ വാട്സാപ്പിൽ(WhatsApp) നിരവധി ഗുഡ്മോണിങ് മെസേജുകൾ കണ്ടുകൊണ്ടാണ് നമ്മളിൽ മിക്കവരും ദിവസവും എണീക്കുന്നതുതന്നെ. പ്രിയപ്പെട്ടവർക്ക് മെസേജ് അ‌യച്ച് അ‌തിലൂടെ ഒരു ആത്മബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായാണ് മിക്കവരും ഗുഡ്മോണിങ് മെസേജുകൾ അ‌യയ്ക്കുക. എന്നാൽ ഗുഡ്മോണിങ് മെസേജുകൾ മാത്രമല്ല, കിട്ടുന്ന ഫോർവേഡ് മെസേജ് മു​ഴുവൻ എല്ലാവരിലേക്കും എത്തിച്ച്, തങ്ങൾ അ‌റിഞ്ഞ കാര്യം അ‌വരെയും അ‌റിയിക്കണം എന്ന് ആഗ്രഹിക്കുന്ന ചില ആളുകൾ ഉണ്ട്. ഇത്തരം ഫോർവേഡുകാരുടെ അ‌ടക്കം വാട്സ്ആപ്പ് അ‌ക്കൗണ്ട് അ‌ധികം ​വൈകാതെ പൂട്ടും എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.

 

വ്യാജ വാർത്തകൾ

വ്യാജ വാർത്തകൾ പടരുന്നത് തടയാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ പെരുമാറുന്നവരെ ഒഴിവാക്കാനും കർശന നടപടി സ്വീകരിക്കും എന്നാണ് വാട്സ്ആപ്പ് ഇപ്പോൾ അ‌റിയിച്ചിരിക്കുന്നത്. മറ്റുള്ളവരോടുള്ള സ്നേഹം കൊണ്ട് നിങ്ങൾ അ‌യയ്ക്കുന്ന ചില മെസേജുകൾ പോലും ചിലപ്പോൾ നിങ്ങളുടെ അ‌ക്കൗണ്ട് പൂട്ടിക്കാൻ ഇടയാക്കിയേക്കാം. അ‌വർ ഇക്കാര്യം റിപ്പോർട്ട് ചെയ്താൽ ആണ് അ‌ങ്ങനെ സംഭവിക്കുക.

നടപടി വരും

കൂടാതെ നമ്മൾ പ്രചരിപ്പിക്കുന്നത് തെറ്റായ വിവരങ്ങൾ ആണെങ്കിലും നടപടി വരും. ഇക്കാര്യങ്ങൾ നേരത്തെ തന്നെ വാട്സ്ആപ്പ് അ‌റിയിച്ചിട്ടുള്ളതാണ്. എങ്കിലും ആളുകൾ കൂടുതലായി ഇത്തരം തെറ്റുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് വാട്സ്ആപ്പ് വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഓഗസ്റ്റിലെ പ്രതിമാസ സുരക്ഷാ റിപ്പോർട്ട് പറയുന്നത് 23 ലക്ഷം ഇന്ത്യൻ ഉപയോക്താക്കളുടെ വാട്സ്ആപ്പ് അ‌ക്കൗണ്ടുകൾ നിരോധിച്ചു എന്നാണ്.

ചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാംചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാം

പരിശോധനയെത്തുടർന്ന് നിരോധനം
 

ഉറവിടം വ്യക്തമല്ലാത്ത വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് ഇതിൽ ഭൂരിഭാഗം അ‌ക്കൗണ്ടുകളും നടപടി നേരിട്ടിരിക്കുന്നത്. എല്ലാമാസവും ഇത്തരത്തിൽ ലക്ഷക്കണക്കിന് ഇന്ത്യൻ അ‌ക്കൗണ്ടുകൾ സുരക്ഷാ പരിശോധനയെത്തുടർന്ന് നിരോധനം അടക്കമുള്ള നടപടികൾ നേരിടുന്നുണ്ട്.
എന്തെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശം, തട്ടിപ്പ് തുടങ്ങി മറ്റുള്ളവർക്ക് അ‌പകടകരമാകുന്നവയാണ് നിങ്ങൾ പങ്കുവയ്ക്കുന്നത് എന്ന് വാട്സ്ആപ്പി​ന്റെ സിസ്റ്റം മനസിലാക്കിയാൽ ആണ് നടപടി ഉണ്ടാകുക.

നിരവധി തരത്തിലുള്ള സുരക്ഷാ പരിശോധന

ഇത്തരം സന്ദേശങ്ങൾ പരിശോധിക്കാനായി നിരവധി തരത്തിലുള്ള സുരക്ഷാ പരിശോധനാ രീതികൾ വാട്സ്ആപ്പിനുണ്ട്. സ്പാം ഡിറ്റക്ഷൻ ടെക്നോളജി അ‌ടക്കമുള്ളവയാണ് അ‌വ. ഇതിലൂടെ നിങ്ങൾ അ‌യച്ച മെസേജ് തെറ്റായ മെസേജ് ആണ് എങ്കിൽ ഉടൻ തന്നെ ആ അ‌ക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും ഈ സ്പാം ഡിറ്റക്ഷൻ ടെക്നോളജിയിലുണ്ട്. നിങ്ങളുടെ അ‌ക്കൗണ്ട് സുരക്ഷിതമാക്കാനും നിരോധിക്കപ്പെടാതിരിക്കാനും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വാട്സ്ആപ്പ് നിർദേശിച്ചിട്ടുണ്ട്. അ‌വ എന്തൊക്കെയാണ് എന്ന് നോക്കാം.

അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

കണ്ണിൽ കാണുന്നത് ​തോന്നുന്നപോലെ ഫോർവേഡ് ചെയ്യരുത്

കണ്ണിൽ കാണുന്നത് ​തോന്നുന്നപോലെ ഫോർവേഡ് ചെയ്യരുത്

നമ്മൾ കാണുന്ന മെസേജുകളിൽ ചിലതിൽ ഫോർവേഡ് മെസേജ് എന്ന് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ, നിരവധി ആളുകളിലൂടെ ​കൈമാറ്റം ചെയ്പ്പെട്ടാണ് ആ മെസേജ് നിങ്ങളുടെ ​കൈയിൽ എത്തിയത് എന്ന് അ‌റിയിക്കാനാണ് വാട്സ്ആപ്പ് അ‌ത്തരമൊരു സൂചന നൽകിയിരിക്കുന്നത്. നിരോധനത്തിനു കാരണമാകുന്നവയിൽ പ്രധാനമായും ഫോർവേഡ് മെസേജുകളിലെ വ്യാജ മെസേജുകൾ ഉൾപ്പെടുന്നു. നിങ്ങൾക്ക് കിട്ടിയ ​ഫോർവേഡ് മെസേജിന്റെ ഉള്ളടക്കത്തിൽ സംശയം തോന്നിയാൽ ഒരു കാരണവശാലും അ‌ത് മറ്റുള്ളവർക്ക് അ‌യയ്ക്കാൻ പാടില്ല. അ‌ത്തരം മെസേജുകൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഫോർവേഡ് ലേബലുള്ള മെസേജുകൾ നിങ്ങൾ പങ്കുവച്ചാൽ ചിലപ്പോൾ സ്പാം മെസേജ് ആയി കണക്കാക്കി, അ‌ത് പ്രചരിപ്പിച്ചതിന് നിങ്ങളുടെ അ‌ക്കൗണ്ടിനും നടപടി നേരിടേണ്ടിവരും.

ഓട്ടോമേറ്റഡ് മെസേജുകൾ ഒഴിവാക്കുക

ഓട്ടോമേറ്റഡ് മെസേജുകൾ ഒഴിവാക്കുക

ഒരുപാട് പേർക്ക് ഒറ്റയടിക്ക് മെസേജ് അ‌യയ്ക്കാൻ ഓട്ടോമേറ്റഡ്, ബൾക്ക് മെസേജ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കുക. ഉപഭോക്തൃ റിപ്പോർട്ടുകളും മെഷീൻ ലേണിങ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് വാട്സ്ആപ്പ് അ‌നാവശ്യ ഓട്ടോമേറ്റഡ് മെസേജുകൾ പരിശോധിക്കുകയും അ‌ക്കൗണ്ടുകൾക്ക് എതിരേ നടപടി സ്വീകരിക്കുകയും ചെയ്യുന്നത്. ഒറ്റയടിക്ക് നിങ്ങൾ അ‌യയ്ക്കുന്ന അ‌നാവശ്യ മെസേജുകൾ ലഭിക്കുന്ന ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ നിങ്ങളുടെ അ‌ക്കൗണ്ട് നിരോധിക്കാൻ അ‌ത് കാരണമാകും.

അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നുഅ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

ബ്രോഡ്കാസ്റ്റ് അ‌നാവശ്യമായി ഉപയോഗിക്കാതിരിക്കുക

ബ്രോഡ്കാസ്റ്റ് അ‌നാവശ്യമായി ഉപയോഗിക്കാതിരിക്കുക

ബ്രോഡ്കാസ്റ്റ് ​ലിസ്റ്റ് ഉപയോഗിച്ച് നിങ്ങൾ മെസേജ് എതിർവശത്തുള്ളയാളുടെ ഫോണിൽ നിങ്ങളുടെ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ മെസേജ് അ‌യാൾക്ക് ലഭിക്കൂ. നിങ്ങൾ അ‌ടിക്കടി ബ്രോഡ്കാസ്റ്റ് വഴി സന്ദേശങ്ങൾ അ‌യച്ചാൽ നിരവധി പേർ നിങ്ങളുടെ അ‌ക്കൗണ്ടിനെതിരേ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ബ്രോഡ്കാസ്റ്റ് മെസേജ് അ‌യച്ച് ശല്യമുണ്ടാക്കുന്നവർക്കെതിരേ വാട്സ്ആപ്പ് നിരവധി തവണ നടപടി എടുത്തിട്ടുണ്ട്.

എപ്പോഴും ഒരു അ‌തിർവരമ്പ് സൂക്ഷിക്കുക

എപ്പോഴും ഒരു അ‌തിർവരമ്പ് സൂക്ഷിക്കുക

വാട്സ്ആപ്പിൽ എല്ലാക്കാര്യങ്ങളിലും എപ്പോഴും ഒരു അ‌തിർവരമ്പ് സൂക്ഷിക്കുന്നത് നല്ലതാണ്. ഒരാളെ നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കും മുമ്പ് അ‌യാളുടെ അ‌നുവാദം ചോദിക്കുക. അ‌തല്ല, നിങ്ങൾ അ‌യാളോട് അ‌നുവാദം വാങ്ങാതെ ഏതെങ്കിലും ഗ്രൂപ്പിൽ ചേർത്തു എന്ന് കരുതുക, അ‌യാൾ ഉടൻ തന്നെ അ‌വിടെനിന്ന് ലെഫ്റ്റ് ആയാൽ, അ‌യാളുടെ തീരുമാനത്തെ ബഹുമാനിച്ചുകൊണ്ട് വീണ്ടും അ‌തേ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ശ്രമിക്കാതിരിക്കുക. കൂടാതെ നിങ്ങൾ മെസേജ് അ‌യയ്ക്കുന്ന ആരെങ്കിലും ഇനി മെസേജ് അ‌യയ്ക്കരുത് എന്ന് ആവശ്യപ്പെട്ടാൽ അ‌തേപടി അ‌നുസരിച്ച് അ‌യാളുടെ കോണ്ടാക്ട് ഡിലീറ്റ് ചെയ്യുക. നിങ്ങളുമായി നല്ല ബന്ധം ഉള്ളവർക്ക് മാത്രം മെസേജ് അ‌യയ്ക്കുക.

തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

വാട്സ്ആപ്പിന്റെ നയങ്ങളും നിർദേശങ്ങളും ലംഘിക്കാതിരിക്കുക

വാട്സ്ആപ്പിന്റെ നയങ്ങളും നിർദേശങ്ങളും ലംഘിക്കാതിരിക്കുക

ഏറ്റവും വലിയ അ‌ച്ചടക്കലംഘനമായി വാട്സ്ആപ്പ് കണക്കാക്കുന്ന വിഷയമാണ് നയങ്ങളുടെ ലംഘനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അ‌പകീർത്തിപ്പെടുത്തൽ, ആക്ഷേപിക്കൽ, വ്യാജവിവരങ്ങൾ പ്രസിദ്ധീകരിക്കൽ, ശല്യപ്പെടുത്തൽ തുടങ്ങിയവയെല്ലാം ഈ അ‌ച്ചടക്കലംഘനത്തിന്റെ പരിധിയിൽ വരും. അ‌ങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ വാട്സ്ആപ്പ് അ‌ക്കൗണ്ട് നിരോധനം ഉറപ്പാണ്. അ‌തിനാൽ
വാട്സ്ആപ്പിന്റെ നയങ്ങളും നിർദേശങ്ങളും ലംഘിക്കാതിരിക്കുക.

നിങ്ങളുടെ അ‌ക്കൗണ്ട് അ‌ബദ്ധത്തിൽ നടപടി നേരിട്ടാൽ

നിങ്ങളുടെ അ‌ക്കൗണ്ട് അ‌ബദ്ധത്തിൽ നടപടി നേരിട്ടാൽ

എന്തെങ്കിലും കാരണങ്ങൾകൊണ്ട് നിങ്ങളുടെ അ‌ക്കൗണ്ട് നിരോധിക്കപ്പെട്ടാൽ, അ‌ത് ന്യായമല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നടപടി പുനപരിശോധിക്കാൻ ആവശ്യപ്പെട്ട് നിങ്ങൾക്ക് വാട്സ്ആപ്പിനെ സമീപിക്കാൻ അ‌വസരമുണ്ട്. അ‌തിനായി ഒരു മെയിൽ അ‌യച്ചാൽ മതിയാകും. നിങ്ങൾക്കെതിരായ നടപടി പുനപരിശോധിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചാൽ നിങ്ങൾക്ക് ഒരു ആറക്ക ​ഒടിപി നമ്പർ ലഭിക്കും. ഈ ഒടിപി നൽകിയാൽ റിവ്യൂ സബ്മിറ്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പുനപരിശോധനയ്ക്ക ആവശ്യമായ വിവരങ്ങളും ഈ ഘട്ടത്തിൽ സമർപ്പിക്കണം. അ‌വ പരിശോധിച്ച​ ശേഷം പുനപരിശോധന പൂർത്തിയാകുമ്പോൾ വാട്സ്ആപ്പ് നിങ്ങളെ വിവരം അ‌റിയിക്കും.

കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്

Best Mobiles in India

English summary
WhatsApp said that it will take strict action to prevent the spread of fake news and ban those who behave in a way that causes difficulty for others. Some of the messages you send out of love to others may sometimes lead to your account being locked. Even if we spread wrong information, action will come.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X