ട്രൂകോളറിൽ നിന്നും ഫോൺ നമ്പർ അൺലിസ്റ്റ് ചെയ്യാൻ

|

ഇന്റർനെറ്റ് ലോകത്ത്, ഉപയോക്താക്കളുടെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് സ്വകാര്യത. എല്ലാം ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, സർവയലൻസിൽ നിന്ന് അകന്ന് നിൽക്കുന്നതും ഇന്റർനെറ്റിൽ നിന്ന് അകന്ന് നിൽക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി നിങ്ങൾ ഇന്റർനെറ്റിൽ നിന്ന് അകന്ന് നിൽക്കുവാൻ തീരുമാനിച്ചു എന്നിരിക്കട്ടെ, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരിൽ നിന്ന് പോലും നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ എത്തിച്ചേരാം. ഡിജിറ്റൽ ലോകത്തിന്റെ വികാസത്തിന് അനുസരിച്ച് സ്വകാര്യത എന്ന സങ്കൽപ്പം പോലും പതുക്കെ ഇല്ലാതാവുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ നമ്മെ കോൺടാക്റ്റ് ചെയ്യുന്ന പരിചിതമല്ലാത്ത നമ്പരുകളുടെ ഉടമകളെ തിരിച്ചറിയാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ ആണ് ട്രൂകോളർ. പരസ്യങ്ങളും സ്കാം കോളുകളും എല്ലാം മനസിലാക്കാൻ ട്രൂകോളർ സഹായിക്കുന്നു. ഗൂഗിൾ പ്ലേയിൽ നിന്നും ഏറ്റവും അധികം ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്ന് കൂടിയാണ് ട്രൂകോളർ.

 

ട്രൂകോളർ

മിക്കവാറും എല്ലാവരുടെയും കൈവശമുള്ള സ്വകാര്യ വിവരങ്ങളിൽ ഒന്നാണ് ഫോൺ നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ. ട്രൂകോളർ നിലവിൽ ഏറ്റവും മികച്ച കോളർ ഐഡന്റിഫിക്കേഷൻ സേവനങ്ങളിലൊന്നാണ്, യൂസേഴ്സിന് അറിയാത്ത നമ്പറിൽ നിന്ന് ഒരു ഫോൺ കോളോ സന്ദേശമോ ലഭിക്കുമ്പോൾ അതാരാണെന്ന് തിരിച്ചറിയാൻ ട്രൂകോളർ സഹായിക്കുന്നു. ഒരു ഉപയോക്താവിന് ഉപയോക്താവിന്റെ പേരോ ഒരു ഫോൺ നമ്പറുമായി ബന്ധപ്പെടുത്തി നടത്തുന്ന ബിസിനസിന്റെയോ വിവരങ്ങൾ സമർപ്പിക്കാൻ കഴിയും. അത് ഫോൺ കോൾ സ്വീകരിക്കുന്ന അല്ലെങ്കിൽ വിളിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും കാണാൻ കഴിയും.

സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്

സർവീസ്

ട്രൂകോളർ ആപ്പിന്റെ സവിശേഷതകൾ നിരവധിയായ സുരക്ഷ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. ഉപയോക്താവിന്റെ കോൺടാക്ട് ലിസ്റ്റ് അടക്കമുള്ള വിവരങ്ങൾ ചോർത്തുന്നു എന്നതായിരുന്നു ആരോപണം. യൂസറിന്റെ പേര്, ഫോൺ നമ്പർ, ഇ മെയിൽ, അഡ്രസ്, സർവീസ് ഓപ്പറേറ്റർ എന്നതടക്കമുള്ള വിവരങ്ങളാണ് ട്രൂകോളർ ആക്സസ് ചെയ്യുന്നതായി പറയപ്പെടുന്നത്. ഒരു ഉപയോക്താവ് തന്റെ വിശദാംശങ്ങൾ ട്രൂകോളറിൽ കാണിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും? ട്രൂകോളറിൽ നിങ്ങളുടെ ഫോൺ നമ്പർ എങ്ങനെ അൺലിസ്‌റ്റ് ചെയ്യാമെന്നും നിങ്ങളുടെ വിശദാംശങ്ങൾ സ്വകാര്യമായി സൂക്ഷിക്കാമെന്നും അറിയാൻ താഴേക്ക് വായിക്കുക.

ട്രൂകോളർ ഉപയോക്താവ്
 

നിങ്ങളൊരു ട്രൂകോളർ ഉപയോക്താവാണെങ്കിൽ, ആപ്ലിക്കേഷനിലെ സെറ്റിങ്സ് മെനുവിൽ പോയി നിങ്ങളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്താൽ ട്രൂകോളറിൽ നിന്ന് നിങ്ങളുടെ വിശദാംശങ്ങൾ നീക്കം ചെയ്യപ്പെടും. പിന്നീട് ട്രൂകോളറിൽ ആരെങ്കിലും നിങ്ങളുടെ ഫോൺ നമ്പർ തിരഞ്ഞാൽ തന്നെ നിങ്ങളുടെ പേരോ മറ്റ് വിശദാംശങ്ങളോ കാണിക്കില്ല. ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ലഭ്യമാണ്. സൗജന്യ ഉപയോക്താക്കൾക്കും പ്രീമിയം ഉപയോക്താക്കൾക്കും ഒരു പ്രശ്‌നവുമില്ലാതെ ട്രൂകോളറിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാനാകും.

ആപ്പിൾ വാച്ചിനെ വെല്ലുന്നൊരു സ്മാർട്ട് വാച്ചുമായി ഗൂഗിൾ, ലോഞ്ച് അടുത്ത വർഷംആപ്പിൾ വാച്ചിനെ വെല്ലുന്നൊരു സ്മാർട്ട് വാച്ചുമായി ഗൂഗിൾ, ലോഞ്ച് അടുത്ത വർഷം

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ

 

 • ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ ട്രൂകോളർ ആപ്പ് തുറക്കുക.
 • നിങ്ങളുടെ ട്രൂകോളർ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
 • സെറ്റിങ്സിൽ ടാപ്പ് ചെയ്ത് "എബൗട്ട്" ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
 • ഇവിടെ "ഡീ ആക്ടിവേറ്റ്" ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
 •  

  ഐഫോണിൽ നിന്നും

   

  • ആദ്യം നിങ്ങളുടെ ഐഒഎസ് ഡിവൈസിൽ ട്രൂകോളർ ആപ്പ് തുറക്കുക.
  • ആപ്പിന്റെ ഏറ്റവും മുകളില്‍ വലത് ഭാഗത്തായി കാണുന്ന ഗിയര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
  • ഇവിടെ നിന്നും "എബൗട്ട് ട്രൂ കോളർ" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • താഴേക്ക് സ്ക്രോൾ ചെയ്ത് "ഡീ ആക്ടിവേറ്റ് ട്രൂ കോളർ" എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

  • നിങ്ങളുടെ ആൻഡ്രോയിഡ്, ഐഫോൺ ഡിവൈസുകൾ വഴി ട്രൂകോളർ അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ എന്നാണ് മുകളിൽ വിശദീകരിച്ചത്. ഇത്രയും സ്റ്റെപ്പുകൾ വിജയകരമായി പൂർത്തിയാക്കിയാൽ പിന്നെ ട്രൂകോളർ ഡാറ്റാബേസിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്യപ്പെടും. ആരെങ്കിലും സെർച്ച് ചെയ്താൽ പോലും നിങ്ങളുടെ പേര് അടക്കമുള്ള വിശദാംശങ്ങൾ കാണിക്കില്ല.

   ട്രൂകോളറിൽ ഒരു ഫോൺ നമ്പർ അൺലിസ്റ്റ് ചെയ്യുന്നതെങ്ങനെ

   ട്രൂകോളറിൽ ഒരു ഫോൺ നമ്പർ അൺലിസ്റ്റ് ചെയ്യുന്നതെങ്ങനെ

   അത് പോലെ, നിങ്ങൾ ഒരു ട്രൂകോളർ ഉപയോക്താവ് അല്ലെങ്കിലും നിങ്ങളുടെ ഫോൺ നമ്പർ അൺലിസ്റ്റ് ചെയ്യാൻ കഴിയും. ഇത് എങ്ങനെയെന്ന് നോക്കാം. ഇതിന് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി അൺലിസ്റ്റിങ് പേജിൽ നിങ്ങളുടെ നമ്പർ എന്റർ ചെയ്ത് നൽകണം. ട്രൂകോളർ ഡാറ്റ ബേസിൽ നിന്ന് നിങ്ങളുടെ നമ്പർ പൂർണമായും അൺലിസ്‌റ്റ് ചെയ്യാൻ 24 മണിക്കൂർ വരെ എടുത്തേക്കുമെന്ന് കമ്പനി പറയുന്നു.

   ട്രൂകോളറിൽ നിന്ന് നിങ്ങളുടെ ഫോൺ നമ്പർ പൂർണ്ണമായി അൺലിസ്‌റ്റ് ചെയ്യുന്നതിന്, കൺട്രി കോഡിനൊപ്പം നിങ്ങളുടെ ഫോൺ നമ്പർ സമർപ്പിക്കേണ്ടതുണ്ട്, നമ്മുടെ രാജ്യത്തിന്റെ കൺട്രി കോഡ് +91 ആണ്. നിങ്ങളുടെ നമ്പർ 9999999999 ആണെങ്കിൽ, ട്രൂകോളറിൽ നിന്ന് നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ നീക്കം ചെയ്യാൻ നിങ്ങൾ ട്രൂകോളർ അൺലിസ്റ്റ് പേജിൽ +919999999999 എന്ന് കൺ‌ട്രി കോ‍ഡ് കൂടി ചേ‍‍ർത്ത് നമ്പർ നൽകണം.

   റിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കിറിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കി

   ഫീച്ചർ

   ട്രൂകോളർ തങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ യൂസേഴ്സിനായി അവതരിപ്പിച്ച പുതിയ ഫീച്ചർ ആണ് കോൾ റെക്കോർഡിങ് സംവിധാനം. നേരത്തെ ഉണ്ടായിരുന്ന കോൾ റെക്കോർഡിങ് ഫീച്ചർ കമ്പനി ഇടക്കാലത്ത് ഒഴിവാക്കിയിരുന്നു. ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വേണ്ടി ഫീച്ചർ വീണ്ടും അവതരിപ്പിക്കുകയാണ് കമ്പനി ഇപ്പോൾ. കോളർ ഐഡി പ്ലാറ്റ്‌ഫോം വഴി എങ്ങനെയാണ് കോളുകൾ റെക്കോർഡ് ചെയ്യുന്നത് എന്ന് അറിയാൻ താഴേക്ക് വായിക്കുക.

   ട്രൂകോളറിൽ കോളുകൾ റെക്കോർഡ് ചെയ്യാൻ

   ട്രൂകോളറിൽ കോളുകൾ റെക്കോർഡ് ചെയ്യാൻ

   • ആദ്യം നിങ്ങളുടെ ഫോണിലെ ട്രൂകോളർ ആപ്പ് തുറക്കുക.
   • ശേഷം ആപ്പ് സെറ്റിങ്സ് തിരഞ്ഞെടുക്കുക.
   • സെറ്റിങ്സിലെ ആക്സസബിലിറ്റി ഓപ്ഷൻ ആക്സസ് ചെയ്യുക.
   • ഇവിടെ കാണുന്ന ട്രൂകോളർ കോൾ റെക്കോർഡിങ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
   • 'യൂസ് ട്രൂകോളർ കോൾ റെക്കോർഡിങ്' എന്ന ഓപ്ഷന് അടുത്തായി കാണാവുന്ന ടോഗിൾ ഓൺ ചെയ്യുക.
   • ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ ട്രൂകോളർ ആക്ടീവ് ആകുമ്പോൾ നിങ്ങളുടെ കോളുകളും റെക്കോർഡ് ചെയ്യപ്പെടും. മുകളിൽ വിശദീകരിച്ചിരിക്കുന്ന ഓപ്ഷനുകൾ പിന്തുടർന്നാൽ നിങ്ങൾക്ക് കോൾ റെക്കോർഡിങ് ഓഫ് ചെയ്യാനും സാധിക്കും.

    ഉപ്പ് തരിയോളം പോന്നൊരു ക്യാമറയുമായി ഗവേഷകർ ; സ്മാർട്ട്ഫോൺ ക്യാമറകളുടെ ഭാവിയെന്ന് വാദംഉപ്പ് തരിയോളം പോന്നൊരു ക്യാമറയുമായി ഗവേഷകർ ; സ്മാർട്ട്ഫോൺ ക്യാമറകളുടെ ഭാവിയെന്ന് വാദം

Most Read Articles
Best Mobiles in India

English summary
The features of the Truecaller app have also raised several security concerns. What if a user does not want to see his details in Truecaller? Read below to learn how to unlist your phone number and keep your details private in Truecaller.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X