Home
Apps

എന്താണ് ആന്‍ഡ്രോയിഡ് P യിലെ പവര്‍ സേവിംഗ് ടൂള്‍ ആയ 'App Standby Buckets'

By Samuel P Mohan

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ഇറങ്ങിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളാണ് ആന്‍ഡ്രോയിഡ് P യില്‍ ഒരുക്കിയിരിക്കുന്നത്.

എന്താണ് ആന്‍ഡ്രോയിഡ് P യിലെ പവര്‍ സേവിംഗ് ടൂള്‍ ആയ 'App Standby Bucke

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ മെഷീന്‍ ലേണിംഗ്, അഡാപ്റ്റീവ് ബാറ്ററി, അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ്, ആപ്പ് ആക്ഷന്‍സ്, സ്ലൈസസ് എന്നിങ്ങനെ വ്യത്യസ്ഥ സവിശേഷതകളുണ്ട്. ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന ഐഒസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുളള രൂപകല്‍പനയാണ് ആന്‍ഡ്രോയിഡ് P യില്‍. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.

ആന്‍ഡ്രോയിഡ് P ഇപ്പോള്‍ പുതിയൊരു പവര്‍-സേവിംഗ് ടൂളും അവതരിപ്പിച്ചു. 'ആപ്പ് സ്റ്റാന്‍ഡ്‌ബൈ ബക്കറ്റ്‌സ്' (App Standby Buckets) എന്നാണ് ഇതിന്റെ പേര്. നേരത്തെ പറഞ്ഞിരുന്നു ആഡാപ്റ്റീവ് ബാറ്ററി എന്ന സവിശേഷതയും ആന്‍ഡ്രോയിഡ് പി-യില്‍ ഉണ്ടെന്ന്. ഇത് നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കും. മറ്റു ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതോടെ ഫോണിന്റെ ബാറ്ററി ലൈഫ് ഏതാനും മണിക്കൂറുകള്‍ വര്‍ദ്ധിപ്പിക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്.

ആപ്പ് സ്റ്റാന്‍ഡ്‌ബൈ ബക്കറ്റ്‌സിലൂടെ നിങ്ങളുടെ ഫോണ്‍ ബാറ്ററി ലൈഫുകളെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്‌സുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും. ഇത് ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയേണ്ടതാണ്.

എന്താണ് ആപ്‌സ് സ്റ്റാന്‍ഡ്‌ബൈ ബക്കറ്റ്‌സ്?

ആന്‍ഡ്രോയിഡ് P ഡവലപ്പര്‍ പ്രിവ്യൂ അവതരിപ്പിച്ച പുതിയ പവര്‍-സേവിംഗ് ടൂള്‍ ആണ് അപ്പ് സ്റ്റാന്‍ഡ്‌ബൈ ബക്കറ്റ്‌സ്. നിങ്ങള്‍ എത്ര തവണ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി ആപ്ലിക്കേഷനുകളെ ഇത് തരംതിരിക്കുകയും ഉപകരണ ഉപാധിക്ക് ആക്സ്സ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇതൊരു ഡൈനാമിക് പ്രക്രിയയാണ്, ഓരോ മുന്‍ഗണന ബക്കറ്റിലേക്കും സിസ്റ്റം ഓരോ ആപ്ലിക്കേഷനും നല്‍കുന്നു, തുടര്‍ന്ന് ആവശ്യാനുസരണം ആപ്ലിക്കേഷനുകള്‍ റീഅസൈന്‍ ചെയ്യുന്നു.

അഞ്ച് ബക്കറ്റ്‌സുകളാണുളളത്. ആക്ടീവ് (Active), വര്‍ക്കിംഗ് സെറ്റ് (Working set), ഫ്രീക്വന്റ് (Frequent), റെയര്‍ (Rare), നെവര്‍ (Never)


1. അപ്പ് ഒരു ആക്ടീവ് (Active) ബക്കറ്റിലാണെങ്കില്‍, സിസ്റ്റം ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ആപ്പ് ഒരു പ്രവര്‍ത്തനം ആരംഭിച്ചു, ഇല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഒരു മുന്‍കൂര്‍ സേവനത്തില്‍ പ്രവര്‍ത്തിക്കുകയാണ് എന്ന് അര്‍ത്ഥം.

2. ആപ്പ് വര്‍ക്കിംഗ് സെറ്റ് ബക്കറ്റിലാണെങ്കില്‍ (Working Set Bucket) മിതമായ രീതിയിലായിരിക്കും സിസ്റ്റത്തിന് നിയന്ത്രണം. ഈ ആപ്ലിക്കേഷനുകള്‍ക്ക് ജോലികള്‍ പ്രവര്‍ത്തിപ്പിക്കുകയോ അലാറമുകളെ പ്രവര്‍ത്തനക്ഷമമാക്കാനോ കഴിയില്ല.

3. ആപ്പ് ഒരു Frequent Bucket ലാണ് എങ്കില്‍, പതിവായി ഉപയോഗിക്കുന്നു എന്നര്‍ത്ഥം, എന്നാല്‍ ദിവസേനയല്ല. വര്‍ക്കൗട്ട് അസിസ്റ്റന്റിനെ പോലുളള ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ജോലികള്‍ പ്രവര്‍ത്തിപ്പിക്കാനും അലാറമുകളെ പ്രവര്‍ത്തനക്ഷമമാക്കാനുമുളള അവരുടെ കഴിവില്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഉയര്‍ന്ന മുന്‍ഗണനയുളള FCM സന്ദേശങ്ങള്‍ക്ക് ഈ സിസ്റ്റത്തിന് പരിധിയുണ്ട്.

4. ഒരു ആപ്പ് തുടര്‍ച്ചയായി നിങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, ഇത് Rare bucket ല്‍ സ്ഥാപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കുക. ഇതിനര്‍ത്ഥം ജോലികള്‍ പ്രവര്‍ത്തിപ്പിക്കാനും അലാറമുകള്‍ ട്രിഗര്‍ ചെയ്യാനും ഉയര്‍ന്ന മുന്‍ഗണനയുളള FCM സന്ദേശങ്ങള്‍ സ്വീകരിക്കാനും കര്‍ശന നിയന്ത്രം ഏര്‍പ്പെടുത്തി എന്നാണ്. സിസ്റ്റം ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്യാനുളള പരിതിയും നിശ്ചയിച്ചിരിക്കുന്നു.

5. Never bucket എന്നാല്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, അതായത് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട് പക്ഷേ അത് ഒരിക്കലും പ്രവര്‍ത്തിപ്പിക്കാത്ത ആപ്ലിക്കേഷനുകളാണ്. അവര്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്.

More from GizBot

Best Mobiles in India

English summary
What Are Standby Apps In Android P, How To Use It?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X