ഇത് പൊളിക്കും! പുതിയ ഓട്ടോ-ഓപ്പൺ ഫീച്ചറുമായി ഗൂഗിൾ പ്ലേ സ്റ്റോർ
ആപ്പ് ഇൻസ്റ്റാളേഷൻ അനുഭവം മെച്ചപ്പെടുത്തുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ പ്ലേ സ്റ്റോർ വികസിപ്പിച്ചേക്കാൻ സാധ്യത ഉണ്ടെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 'ഓട്ടോ-ഓപ്പൺ' എന്ന പേരിൽ ഉള്ള ഈ സവിശേഷത, പ്ലേ സ്റ്റോറിൽ നിന്ന് ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ആപ്പുകൾ ഓട്ടോമാറ്റിക്ക് ആയി ഓപ്പൺ ആകുമെന്ന് പറയപ്പെടുന്നു. ഇത് ഇൻസ്റ്റാളായ ആപ്പ് തിരയേണ്ട ആവശ്യകത ഇല്ലാതാക്കുന്നു. അടുത്തിടെ ഒരേ സമയം മൂന്ന് ആപ്പ് ഡൗൺലോഡുകളോ അപ്‌ഡേറ്റുകളോ പ്രാപ്‌തമാക്കുന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഗൂഗിൾ പ്ലേ സ്റ്റോർ അതിന്റെ അടിസ്ഥനത്തിൽ തന്നെ അടുത്ത മാറ്റത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൻ്റെ ഓട്ടോ-ഓപ്പൺ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം. പുറത്ത് വന്ന ഒരു റിപ്പോർട്ടിൽ, ആൻഡ്രോയിഡ് അതോറിറ്റി, ടിപ്‌സ്റ്റർ അസംബിൾ ഡീബഗുമായി സഹകരിച്ച്, ഈ പറഞ്ഞ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. ഇത് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചിപ്പിക്കുന്നു. ജൂണിൽ ഗൂഗിൾ പ്ലേ സ്‌റ്റോറിൻ്റെ ആദ്യ വേർഷനിൽ ഈ ഫീച്ചർ ടെസ്റ്റിംഗിലാണെന്ന് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പ് പതിപ്പ് 42.5.15ൻ്റെ APK പരിശോധിച്ചതിനെ തുടർന്നാണ് ഈ സമീപകാല കണ്ടെത്തൽ നടന്നതെന്ന് റിപ്പോർട്ടുണ്ട്. ഇത് ഇത് വരെ പൊതുജനങ്ങൾക്ക് ലഭ്യമല്ല. മീഡിയ ഔട്ട്‌ലെറ്റ് പ്രസിദ്ധീകരിച്ച ഒരു വീഡിയോ, ആപ്പ് ഓട്ടോമാറ്റിക്ക് ആയി ഓപ്പൺ ആക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷൻ ഡ്രോയറിൽ ദൃശ്യമാകുന്ന 5 സെക്കൻഡ് കൗണ്ട്ഡൗൺ ടൈമർ കാണിക്കുന്നതായിരിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിലെ ഇൻസ്‌റ്റാൾ ഓപ്‌ഷന് താഴെ ദൃശ്യമാകുന്ന ഒരു പുതിയ ഓട്ടോമാറ്റിക്കലി ഓപ്പൺ ഓഫ് ഇൻസ്‌റ്റാൾ ഓപ്‌ഷൻ വഴിയാണ് ഈ ഫീച്ചർ ട്രിഗർ ചെയ്‌തിരിക്കുന്നതെന്ന് പറയപ്പെടുന്നു. ആപ്പിൻ്റെ ഡൗൺലോഡും ഇൻസ്റ്റാളേഷനും പൂർത്തിയായി കഴിഞ്ഞാൽ, സവിശേഷത ഓട്ടോമാറ്റിക്ക് ഓപ്പണിംഗ് പ്രവർത്തനത്തെ ട്രിഗർ ചെയ്യുന്നു. ഒരു ടോഗിൾ ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാനുള്ള ഓപ്ഷൻ ഉണ്ട്. എല്ലാ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ഉടൻ തന്നെ ഈ ഫീച്ചർ ലഭ്യമാകുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരേ സമയം ഒന്നിൽ കൂടുതൽ ഡൗൺലോഡുകൾ എന്ന ഫീച്ചർ ഇതിനോടകം നിലവിൽ വന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ പ്ലേ സ്റ്റോർ ഇപ്പോൾ ഉപയോക്താക്കളെ മൂന്ന് ആപ്പുകളോ ആപ്പ് അപ്‌ഡേറ്റുകളോ വരെ ഒരേ സമയം ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോർ അനുവദിക്കുന്നു. ഇത് മുഴുവൻ പ്രക്രിയയും വേഗത്തിലാക്കുന്നു.
ഏപ്രിലിൽ ഗൂഗിൾ അവതരിപ്പിച്ച അപ്‌ഡേറ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നത്. ഒരേ സമയം രണ്ടിൽ കൂടുതൽ ഡൗൺലോഡുകൾ വരെ പ്രാപ്തമാക്കുന്നു എന്നത് പല രീതിയിലും ഗുണം ചെയ്യും. പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ഈ സവിശേഷത പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയും എന്നാണ് കരുതുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications