Home
Apps

കളിയല്ല ഈ കളി! പുതിയ ബുള്ളറ്റ് ഗെയിമിനെ കുറിച്ച് കൂടുതൽ അറിയൂ

ക്രാഫ്റ്റൺ അടുത്തിടെ 'ബുള്ളറ്റ് എക്കോ: ഇന്ത്യ' എന്ന പേരിൽ ഒരു പുതിയ ടോപ്പ്-ഡൗൺ 2D ഷൂട്ടിംഗ് ഗെയിം അവതരിപ്പിച്ചിരുന്നു. C.A.T.S: ക്രാഷ് അരീന ടർബോ സ്റ്റാർസ്, കട്ട് ദി റോപ്പ്, കിംഗ് ഓഫ് തീവ്സ് തുടങ്ങിയ തലക്കെട്ടുകൾ പരിചയപ്പെടുത്തിയ അതേ സ്റ്റുഡിയോ വികസിപ്പിച്ചെടുത്ത തന്ത്രപരമായ ഷൂട്ടറിൽ അവസാനം വരെ പോരാടുന്ന ടീമാണ് വിജയിക്കുന്നത്.

ഗെയിംപ്ലേ മുതൽ ലീഗുകൾ വരെ വ്യത്യസ്ത ഗെയിം മോഡുകൾ ഈ ഗെയിമിൽ ഉണ്ട്. ബുള്ളറ്റ് എക്കോ: ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ...? ബുള്ളറ്റ് എക്കോ: ഇന്ത്യ സൂപ്പർസെല്ലിൻ്റെ Brawl Stars പോലെയുള്ള ഒരു ടോപ്പ്-ഡൌൺ 2D ഷൂട്ടിംഗ് ഗെയിമാണ്. പക്ഷെ ഗെയിംപ്ലേയും മെക്കാനിക്സും BGMIക്ക് സമാനമാണ്. എന്നാൽ Brawl Starsൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾക്ക് മാപ്പിൽ ശത്രുക്കളെ ദൂരെ നിന്ന് കാണാൻ കഴിയും.

കളിയല്ല ഈ കളി! പുതിയ ബുള്ളറ്റ് ഗെയിമിനെ കുറിച്ച് കൂടുതൽ അറിയൂ

Kraftonൻ്റെ ഏറ്റവും പുതിയ ഗെയിം കളിക്കാർക്ക് അവരുടെ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ച് മാത്രമേ കാണുവാനാകൂ. BGMI പോലുള്ള ബാറ്റിൽ റോയൽ ഗെയിമുകളിലെ ചില രീതികൾ ഈ ഗെയിമിലും ഉണ്ട്. കളിക്കാർക്ക് തോക്കുകൾ, മെഡ്‌കിറ്റുകൾ, വെടിയുണ്ടകൾ, അർമർ എന്നിവയും മറ്റും ആവശ്യമായി ഉണ്ട്. അവയുടെ മുകളിൽ നിൽക്കുമ്പോൾ ഇവ ഓട്ടോമാറ്റിക് ആയി പിക്ക് ആകുന്നതാണ്.

വ്യത്യസ്ത തോക്കുകളും എബിലിറ്റീസും ഈ ഗെയിമിൽ ഉണ്ട്. അത് നിങ്ങളുടെ കളിയെ മാറ്റിമറിക്കും വിധം ഉപയോഗിക്കാനാകും. മെഷീൻ ഗണ്ണുകൾ, അസോൾട്ട് റൈഫിളുകൾ, സ്നൈപ്പർ തുടങ്ങി വിപുലമായ ആയുധങ്ങളുടെ ശേഖരം തന്നെ ഈ ഗെയിമിലുണ്ട്. നിങ്ങളുടെ മുന്നിൽ ശത്രുവുണ്ടാകുമ്പോഴെല്ലാം നിങ്ങളുടെ തോക്ക് ഓട്ടോമാറ്റിക്ക് ആയി വെടിയുതിർക്കും. അതിനാൽ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മൂവ്മെന്റ് നിയന്ത്രിക്കുകയും ഹെൽത്ത് കിറ്റുകൾ പോലുള്ളവ ഉപയോഗിക്കുകയും വെടിയുണ്ടകൾ വീണ്ടും ലോഡു ചെയ്യുകയും ചെയ്യുക എന്നത് മാത്രമാണ്.

ഓരോ റൗണ്ടുകളും വളരെ ചെറിയ റൗണ്ടുകളാണ്. അതായത്, ഒരു മിനിറ്റ് മുതൽ രണ്ട് മിനിറ്റ് വരെ നീണ്ട് നിൽകുന്നവയാണ് ഓരോ റൗണ്ടും. പുതിയ ക്യാരക്റ്റർ അൺലോക്ക് ചെയ്യുന്നതിനും നിലവിലുള്ളവ അപ്‌ഗ്രേഡ് ചെയ്യുന്നതിനും ഉപയോഗപ്രദമാകുന്ന കൂടുതൽ റിവാർഡുകൾ നിങ്ങൾക്ക് റാങ്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയും.

കളിയല്ല ഈ കളി! പുതിയ ബുള്ളറ്റ് ഗെയിമിനെ കുറിച്ച് കൂടുതൽ അറിയൂ

മറ്റ് ബാറ്റിൽ റോയൽ ടൈറ്റിലുകൾ പോലെ, നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാനും ഒരു സ്‌ക്വാഡായി രൂപീകരിക്കാനും ഫൈറ്റ് ചെയ്യുവാനും കഴിയും. ബുള്ളറ്റ് എക്കോ: ഇന്ത്യ കളിക്കാരെ വ്യത്യസ്ത തന്ത്രങ്ങൾ ഉപയോഗിക്കാനും അവർക്ക് അനുയോജ്യമായ ഒരു പ്ലേ സ്റ്റൈൽ തിരഞ്ഞെടുക്കാനും സഹായിക്കുന്ന ഒന്നാണ്. നിലവിൽ, 27 ഹീറോകളാണ് ഗെയിമിൽ ഉള്ളത്. ഓരോ ഹീറോയ്ക്കും വ്യത്യസ്തമായ കഴിവുകൾ ഉണ്ട്.

മഹാറാണി സ്പാർക്കിൾ, ഡാൻസർ മിറേജ്, രാജാ സ്ലേയർ തുടങ്ങിയ ഇന്ത്യൻ പ്രമേയമുള്ള ഹീറോ സ്‌കിന്നുകളും ഗെയിമിലുണ്ട്. ബിജിഎംഐ തീം സ്കിൻ ഉള്ള സ്റ്റാക്കർ എന്ന ഹീറോയും ഈ ഗെയിമിൽ വരുന്നുണ്ട്. Brawl Stars പോലെ, എല്ലാ കഥാപാത്രങ്ങളും (ഹീറോകൾ) ഇൻ-ഗെയിം കറൻസി ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്യാനാകും.

കിംഗ് ഓഫ് ദി ഹിൽ പോലുള്ള വ്യത്യസ്ത ഗെയിം മോഡുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് മറ്റുള്ളവരുമായി കളിക്കുന്നത് ബോറടിച്ചുവെങ്കിൽ, ഇത്തരം മോഡ് മാറ്റി സോളോയും സ്ക്വാഡ് വേഴ്സസ് സ്ക്വാഡും ആയി കളിക്കാൻ സാധിക്കും. എന്നിരുന്നാലും, ഈ ഗെയിം മോഡുകൾ അൺലോക്ക് ചെയ്യുന്നതിന് ഗെയിം കളിച്ച് റാങ്ക് അപ്പ് ചെയ്യേണ്ടതായിട്ടുണ്ട്.

ബുള്ളറ്റ് എക്കോ: ഇന്ത്യ എന്ന ഈ ഗെയിമിന് സിസ്റ്റം ആവശ്യകതകൾ വളരെ കുറവാണ്. എന്നിരുന്നാലും ഗൂഗിൾ പ്ലേ സ്റ്റോർ ലിസ്‌റ്റിംഗ് അനുസരിച്ച്, ഗെയിമിന് Android 6.0 അല്ലെങ്കിൽ അതിലും ഉയർന്ന വേർഷൻ ആവശ്യമാണ്. അതായത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമാരംഭിച്ച മിക്ക ആധുനിക ഫോണുകളിലും ഗെയിം വളരെ സുഗമമായി പ്രവർത്തിക്കും എന്ന് സാരം.

BGMI പോലെ, ബുള്ളറ്റ് എക്കോ: ഇന്ത്യയ്‌ക്ക് നിരവധി സ്‌കിന്നുകളും ഇൻ-ഗെയിം കറൻസിയും ഉണ്ട്. പണം നൽകി ക്യാരക്റ്ററുകൾ വാങ്ങാനും ഇഷ്ടാനുസൃതം ക്യാരക്റ്ററുകളേ ലെവൽ അപ്പ് ചെയ്യുവാനും സാധിക്കും. പരസ്യങ്ങൾ കാണുന്നതിലൂടെ നിങ്ങൾക്ക് ചെസ്റ്റുകളിൽ നിന്ന് ചില സൗജന്യ റിവാർഡുകളും ശേഖരിക്കാൻ കഴിയും.

ഹീറോ മിറേജും അവളുടെ നർത്തകി മിറേജ് സ്കിന്നും അടങ്ങുന്ന ഒരു 'ഇന്ത്യൻ വെൽക്കം പാക്ക്' നിലവിൽ ഈ ഗെയിം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വെറും 29 രൂപയ്ക്ക് വാങ്ങാം. ഒരു മത്സരത്തിൽ നിന്ന് നിങ്ങൾ നേടുന്ന പ്രതിഫലം ഇരട്ടിയാക്കാനും ചെസ്റ്റുകൾ അൺലോക്ക് ചെയ്യാനും നിങ്ങൾക്ക് പരസ്യങ്ങൾ കാണാനാകും.

More from GizBot

Best Mobiles in India

English summary
Krafton recently launched a new top-down 2D shooting game called 'Bullet Echo: India'. This game has different game modes from gameplay to leagues. Bullet Echo: Want to know more about Bullet Echo: India...?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X