യൂസേഴ്സിൽ നിന്നും പണം ഈടാക്കാൻ സബ്സ്ക്രിപ്ഷൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാമും

|

ഇൻസ്റ്റാഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരുമാന ലഭ്യതയ്ക്കായി പുതിയ ഫീച്ചർ തയ്യാറാക്കുകയാണ് ഇൻസ്റ്റാഗ്രാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സ്രഷ്‌ടാക്കൾക്ക് പണം സമ്പാദിക്കാൻ കഴിയുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറാണ് ഇൻസ്റ്റാഗ്രാം പുതിയതായി കൊണ്ട് വരുന്നത്. സബ്സ്ക്രിപ്ഷൻ ഫീച്ചർ റോൾഔട്ട് ചെയ്ത് കഴിഞ്ഞാൽ ഫീച്ചർ തെരഞ്ഞെടുക്കുന്ന ക്രിയേറ്റേഴ്സിന്റെ കണ്ടന്റ് കാണാൻ യൂസേഴ്സ് പണം നൽകേണ്ടി വരും. ഇൻസ്റ്റാഗ്രാമിന്റെ ആപ്പിൾ ആപ്പ് സ്റ്റോർ ലിസ്റ്റിങിലാണ് പുതിയ ഫീച്ചർ കാണാൻ കഴിഞ്ഞത്. യുഎസിലും ഇന്ത്യയിലും ആണ് ഈ ലിസ്റ്റിങ് നടത്തിയിരിക്കുന്നത്. ആപ്പിന്റെ ഇൻ ആപ്പ് പർച്ചേസ് വിഭാഗത്തിന് കീഴിലാണ് പുതിയതായി ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ സെക്ഷൻ കാണിക്കുന്നത്. ഇത് പണമടച്ച് ഉപയോഗിക്കേണ്ട പുതിയ ഫീച്ചറിന്റെ വിപുലമായ ലോഞ്ചിനെക്കുറിച്ച് സൂചന നൽകുന്നു. പുതിയ ഇൻ ആപ്പ് പർച്ചേസ് ഓപ്ഷൻ ബ്രിട്ടണിലും പ്രത്യക്ഷപ്പെട്ടതായി വാർത്തകളുണ്ട്. ബ്രിട്ടണിൽ നിന്നുള്ള ചില സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ഐഒഎസ്

ഐഒഎസ് ആപ്പിലെ ഇൻബോക്സ് പർച്ചേസ് സെക്ഷനിലാണ് സബ്സ്ക്രിപ്ഷൻ ഫീച്ചർ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും യുഎസിലും ഈ ഫീച്ചറിന് നൽകേണ്ട ഫീസും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിൽ 0.99 ഡോളർ (ഏകദേശം 73 രൂപ) മുതൽ 4.99 ഡോളർ (ഏകദേശം 360 രൂപ) വരെയാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിന് നൽകേണ്ടത്. ഇന്ത്യയിലെ ആപ്പ് സ്റ്റോറിലും ഇത് ലൈവായി ഓടുന്നുണ്ട്. അമേരിക്കയിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ സബ്സ്ക്രിപ്ഷൻ ചാർജ്. പ്രതിമാസം 89 രൂപയ്ക്കാണ് സബ്സ്ക്രിപ്ഷൻ വാങ്ങാവുന്നത്. പുതിയ സബ്‌സ്‌ക്രിപ്‌ഷൻ വിശദാംശങ്ങൾ ഇൻസ്റ്റാഗ്രാം ബാഡ്‌ജുകൾക്കൊപ്പം പ്രദർശിപ്പിക്കും. അമേരിക്കയിലെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ ഘട്ടങ്ങളായാണ് ഇൻ ആപ്പ് പർച്ചേസിനോടൊപ്പം കൂട്ടിച്ചേർത്തത്. നവംബർ 1 ന് 4.99 ഡോളറിന്റെ പ്ലാനും നവംബർ 3 ന് 0.99 ഡോളറിന്റെ പ്ലാനും ആഡ് ചെയ്തു.

ഇൻസ്റ്റഗ്രാം റീൽസിലെ ഓഡിയോ സേവ് ചെയ്യുന്നതെങ്ങനെ, ഷെയർ ചെയ്യുന്നതെങ്ങനെഇൻസ്റ്റഗ്രാം റീൽസിലെ ഓഡിയോ സേവ് ചെയ്യുന്നതെങ്ങനെ, ഷെയർ ചെയ്യുന്നതെങ്ങനെ

സബ്‌സ്‌ക്രിപ്‌ഷൻ
 

പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ യുകെ ആപ്പ് സ്റ്റോറിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉള്ളതായി നേരത്തെ പറഞ്ഞിരുന്നല്ലോ. എന്നാലും ഇൻസ്റ്റാഗ്രാം ഈ ഇൻ-ആപ്പ് പർച്ചേസുകളുടെ റോളൗട്ട് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാധാരണ യൂസേഴ്സിന് തിരിച്ചടി ആണെങ്കിലും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഇൻഫ്ലൂവൻസേഴ്സിനും എക്‌സ്‌ക്ലൂസീവ് മെറ്റീരിയലിലേക്കുള്ള ആക്‌സസ് വിൽക്കാൻ ഈ നീക്കം അനുവദിച്ചേക്കാം. ട്വിറ്റർ ഈ വർഷമാദ്യം സൂപ്പർ ഫോളോസ് എന്ന പേരിൽ സമാനമായ ഒരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത് ക്രിയേറ്റേഴ്സിന് തങ്ങളുടെ സബ്സ്ക്രൈബേഴ്സിന് മാത്രമായി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്രതിമാസ വരുമാനം നേടാൻ അനുവദിക്കുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ട്വിറ്റർ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. പിന്നാലെ സെപ്റ്റംബറിൽ യുഎസിലെയും കാനഡയിലെയും ഐഒഎസ് ഉപയോക്താക്കൾക്കായി പ്ലാനുകൾ അവതരിപ്പിച്ചു. സ്രഷ്‌ടാക്കൾക്ക് പ്രതിമാസം 2.99 ഡോളർ ​​(ഏകദേശം 220 രൂപ), 4.99 ഡോളർ (ഏകദേശം 360 രൂപ), അല്ലെങ്കിൽ 9.99 ഡോളർ (ഏകദേശം 730 രൂപ) എന്നീ റേഞ്ചുകളിൽ പ്ലാനുകൾ തെരഞ്ഞെടുത്ത് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സജ്ജമാക്കാൻ കഴിയും.

പ്ലാറ്റ്ഫോം

നിലവിൽ യുവാക്കളുടെ ഇടയിൽ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഇൻസ്റ്റാഗ്രാം. ദിനം പ്രതി ആയിരങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി അംഗങ്ങളാകുന്നത്. പ്രത്യേകിച്ചും കൌമാരക്കാർ. ഇങ്ങനെ വർധിച്ച് വരുന്ന ഫോളോവേഴ്സിന്റെ എണ്ണത്തിൽ നിന്നും തങ്ങൾക്കും ക്രിയേറ്റേഴ്സിനും വരുമാനം കൂടി ലഭ്യമാക്കുകയാണ് ഇൻസ്റ്റാഗ്രാം. ഇത് വരെ എല്ലാ കണ്ടന്റുകളും ഫ്രീ ആയിരുന്ന ഇൻസ്റ്റാഗ്രാമിൽ ഇനി മുതൽ പ്രത്യേക ഫീച്ചര്ർ പ്രകാരം ഉപയോക്താക്കൾ പണം അടയ്ക്കേണ്ടി വന്നേക്കാം. നിലവിൽ സ്ബ്സ്ക്രിപ്ഷൻ തെരഞ്ഞെടുക്കുന്ന യൂസേഴ്സിന് മാത്രമായിരിക്കും പുതിയ ഫീച്ചർ നൽകുക.

ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?

ഫീച്ചർ

പണം അടച്ചുള്ള കണ്ടന്റ് ഫീച്ചർ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൌമാരക്കാരക്കമുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോം സുരക്ഷിതമാക്കുവാനുമുള്ള ശ്രമങ്ങളിലാണ്. ഇതിനായി ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. മോശം കണ്ടന്റിൽ നിന്ന് അകലം പാലിക്കാനും ഇൻസ്റ്റാഗ്രാമിൽ നിന്ന് കൃത്യമായ ഇടവേളകൾ പാലിക്കാനും സ്ഥാപനം തന്നെ യൂസേഴ്സിനെ പ്രേരിപ്പിക്കും. ഇൻസ്റ്റാഗ്രാം യുവാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്ന മുൻ ഫേസ്ബുക്ക് ജീവനക്കാരുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം.

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

ബ്രേക്ക്

കൌമാരക്കാർ ഓരേ കണ്ടന്റിൽ ആവർത്തിച്ച് നോക്കുന്നത് തിരിച്ചറിഞ്ഞാവും നിർദേശങ്ങൾ നൽകുക. അവർക്ക് ചേരാത്ത കണ്ടന്റ് ഒഴിവാക്കാനും മറ്റ് കണ്ടന്റുകൾ നോക്കാനും യൂസേഴ്സിനെ പ്രേരിപ്പിക്കുന്നതുമാവും പുതിയ ഫീച്ചർ. കൌമാരക്കരോട് കുറച്ച് സമയം വേറെന്തെങ്കിലും ചെയ്യാനും ഇനി ഇൻസ്റ്റാഗ്രാം ആവശ്യപ്പെടും. പ്ലാറ്റ്ഫോമിൽ നിന്ന് ആവശ്യത്തിന് ബ്രേക്ക് എടുക്കാൻ ആവശ്യപ്പെടുന്ന ഫീച്ചറാവും ഇത്. ഒരു സോഷ്യൽ മീഡിയ കമ്പനി ആദ്യമായാകും ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം. ഈ ഫീച്ചർ എന്ന് പുറത്തിറങ്ങും ഇന്ന് ഇപ്പോൾ വ്യക്തമല്ല. ടേക്ക് എ ബ്രേക്ക് എന്ന പേരിലാവും പുതിയ ഫീച്ചർ റോൾഔട്ട് ചെയ്യുക.

Best Mobiles in India

English summary
Once the subscription feature is rolled out, users will have to pay to see the content of the creators who select the feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X