ആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻ

|

ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. മറ്റ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളെ അപേക്ഷിച്ച് ലോകമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന, ഏറ്റവും അധികം യൂസേഴ്സുള്ള പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത് തന്നെയാണ് വാട്സ്ആപ്പിനെ തട്ടിപ്പുകാരുടെ ഇഷ്ട കേന്ദ്രമാക്കുന്നത്. പലപ്പോഴായി പലതരം തട്ടിപ്പുകളും ഇത്തരത്തിൽ വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടന്നിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ തട്ടിപ്പാണ് "ഫ്രണ്ട് ഇൻ നീഡ്" സ്കാം. ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുടേത് അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ എന്ന് തോന്നിക്കുന്ന ഐഡികളിൽ നിന്നും സഹായമാവശ്യപ്പെട്ട് സന്ദേശം അയക്കുന്നതാണ് പുതിയ രീതി. തട്ടിപ്പ് ഏറ്റവും അധികം നടന്നിരിക്കുന്നത് യുകെ കേന്ദ്രീകരിച്ചാണെന്നാണ് റിപ്പോർട്ടുകൾ. അവിടുത്തെ ഭൂരിഭാഗം വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ഇത്തരം സന്ദേശങ്ങൾ ലഭിച്ചെന്നാണ് വിവരം.

പണം

സുഹൃത്തുക്കളെന്ന വ്യാജേനെ പണം ആവശ്യപ്പെടുന്ന ധാരാളം സ്കാമുകൾ കണ്ടിട്ടുണ്ടെങ്കിലും വാട്സ്ആപ്പിൽ ഈ രീതിയിലുള്ള ഇത്ര വ്യാപകമായ തട്ടിപ്പ് ഇത് ആദ്യമാണ്. അടുപ്പമുള്ളവർക്കും ബന്ധുക്കൾക്കുമൊക്കെ നമ്മൾ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താൻ പണം വേണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ലഭിച്ചാലോ? അതും നമ്മുടെ നമ്പരും ഫോട്ടോയും വച്ചുള്ള ഐഡിയിൽ നിന്ന്. അവരിൽ ചിലരെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ പണം അയച്ചേക്കും അല്ലേ? ഈ ദൌർബല്യമാണ് തട്ടിപ്പുകാർ മുതൽ എടുക്കുന്നതും. യുകെയിൽ 53കാരിയായ ഒരു നഴ്‌സ് തട്ടിപ്പിന് ഇരയായതും സമാന സാഹചര്യത്തിൽ ആണ്. തന്റെ മകനിൽ നിന്ന് വിദേശത്ത് കുടുങ്ങിയിരിക്കുകയാണെന്നും പണം വേണമെന്നും ഉള്ള സന്ദേശം അവർക്ക് ലഭിച്ചു. രണ്ടാമതൊന്ന് ചിന്തിക്കാതെ 2,500 പൌണ്ട് ആ നമ്പരിലേക്ക് അവർ അയയ്ക്കുകയും ചെയ്തു. പണം പോയത് പക്ഷെ തട്ടിപ്പുകാരുടെ കയ്യിലേക്കാണെന്ന് മാത്രം.

വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?

വാട്സ്ആപ്പ്
 

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് യുകെയിലെ 95 ശതമാനം വാട്സ്ആപ്പ് യൂസേഴ്സിനും സമാനമായ തട്ടിപ്പ് സന്ദേശങ്ങൾ കിട്ടിയിട്ടുണ്ട്. തട്ടിപ്പുകാർ പലരോടും ആവശ്യപ്പെടുന്നത് പല കാര്യങ്ങളാണ്. ചിലപ്പോൾ അത് പണം ആകാം, അല്ലെങ്കിൽ ഒരു ആറക്ക പിൻ നമ്പരോ സ്വകാര്യ വിവരങ്ങളോ ആകാം. അതും വളരെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒറിജിനൽ ഐഡികളിൽ നിന്ന്! "ഫ്രണ്ട് ഇൻ നീഡ്" തട്ടിപ്പിനെക്കുറിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

മാർഗം

ഇത്തരം സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെടുന്നത് എന്തായാലും ആരെന്ന് ഉറപ്പിക്കാതെ കൈമാറരുതെന്നും വാട്സ്ആപ്പ് ഉപയോക്താക്കളോട് അഭ്യർഥിച്ചു, "നിങ്ങൾക്ക് സംശയാസ്പദമായ സന്ദേശം ലഭിച്ചാൽ ഒന്നുകിൽ അവരെ വിളിക്കുക, അല്ലെങ്കിൽ ഒരു വോയ്സ് നോട്ട് അയക്കാൻ ആവശ്യപ്പെടുക. നിങ്ങൾക്ക് സന്ദേശം അയക്കുന്ന ആൾ ആരാണെന്ന് ഉറപ്പിക്കാൻ ഇതാണ് ഏറ്റവും ലളിതവും വേഗമേറിയതുമായ മാർഗം. വലിയ ആവശ്യങ്ങളുള്ള സുഹൃത്ത് വിളിക്കേണ്ട സുഹൃത്താണെന്നും വാട്സ്ആപ്പ് അറിയിച്ചു.

വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് മെസേജുകൾ സേവ് ചെയ്യുന്നത് എങ്ങനെ?

സ്കാമിങ്ങിന് സാധിക്കുന്നത് എങ്ങനെ

സ്കാമിങ്ങിന് സാധിക്കുന്നത് എങ്ങനെ

സ്‌കാമർമാർക്ക് നിങ്ങളുടെ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളുടെയോ നമ്പറിലേക്ക് എങ്ങനെയാണ് ആക്‌സസ് ലഭിക്കുകയെന്ന് ചിന്തിച്ചേക്കാം. സന്ദേശങ്ങൾ അയച്ചത് അപഹരിക്കപ്പെട്ട അക്കൗണ്ടുകളിൽ നിന്നും നമ്പറുകളിൽ നിന്നുമാണെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. ഹാക്ക് ചെയ്ത നമ്പറുകളിൽ നിന്നോ അക്കൗണ്ടുകളിൽ നിന്നോ ആണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്. നിങ്ങളുടെ സുഹൃത്തിന്റെ ഒരു ഫോൺ നഷ്‌ടപ്പെട്ടിട്ടുണ്ട് എന്ന് കരുതുക, ഇത് മോഷ്ടിക്കപ്പെട്ടതാണെന്നും ഇരിക്കട്ടെ. ആ ഫോണിന്റെ സുരക്ഷാ ഫീച്ചറുകൾ മറികടക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകളിൽ നാട്ടിലെ ഹൈടെക്ക് കള്ളന്മാർക്കെല്ലാം നല്ല വൈദഗ്ധ്യം ഉണ്ടാവും. ഇത്തരം സാങ്കേതികത ഉപയോഗിച്ച് ഫോണിലെ ലോക്കുകൾ ഇല്ലാതാക്കുകയും അയാളുടെ കോൺടാക്റ്റുകൾക്കെല്ലാം പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്യാൻ സാധ്യത ഉണ്ട്.

തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ

തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ

നിങ്ങളുടെ സുഹൃത്തിൽ നിന്ന് പണം ആവശ്യപ്പെട്ട് ടെക്‌സ്‌റ്റ് ലഭിക്കുകയാണെങ്കിൽ ഉ‌ടൻ തന്നെ പണം അയക്കാൻ നിൽക്കരുത്. അയാളെ വിളിച്ച് സന്ദേശമയച്ചത് നിങ്ങളുടെ സുഹൃത്ത് ആണെന്ന് ഉറപ്പ് വരുത്തുക. ഇതിന് ശേഷം മാത്രം പണം അയച്ചാൽ മതി. തട്ടിപ്പിന് ഇരയാകുമെന്ന ഭയവും വേണ്ട. അത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഉറവിടം പരിശോധിക്കുന്നത് ശീലമാക്കുക. കൂടാതെ, ഇത്തരം സംശയാസ്പദമായ സന്ദേശങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ശ്രദ്ധിക്കുക. നിങ്ങളുടെ സുഹൃത്ത് സാധാരണ സംസാരിക്കുന്ന രീതിയിൽ അല്ല എന്നുണ്ടെങ്കിൽ അതൊരു തട്ടിപ്പ് സന്ദേശം ആണെന്ന് ഉറപ്പിക്കാം.

വാട്സ്ആപ്പ് ശല്യക്കാരുടെ വാ പൊത്താം; വാട്സ്ആപ്പ് കോൺടാക്റ്റ്സിനെ മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് ശല്യക്കാരുടെ വാ പൊത്താം; വാട്സ്ആപ്പ് കോൺടാക്റ്റ്സിനെ മ്യൂട്ട് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English summary
WhatsApp is one of the most used platforms in the world. It is what makes WhatsApp a favorite destination for scammers. WhatsApp users are regular targets of various scams. The latest scam in the group is the "Friend in Need" scam.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X