Home
Apps

ചാറ്റ് വായിച്ചില്ലെങ്കിലും കാര്യം അ‌റിയാം; AI അ‌ൺറീഡ് ചാറ്റ് സമ്മറി ഫീച്ചറുമായി വാട്സ്ആപ്പ്

എഐയെ എങ്ങനെയൊക്കെ മനുഷ്യന് ഉപകാരപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും എന്ന നിലയ്ക്ക് പ്രമുഖ സ്ഥാപനങ്ങളെല്ലാം ഗവേഷണങ്ങൾ നടത്താൻ തുടങ്ങിയിട്ട് കുറച്ചേറെ നാളുകളായി. അ‌തിന്റെ ഫലമായി പല കമ്പനികളും ഇപ്പോൾ എഐ അ‌ടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്താറുള്ള പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വെറുമൊരു മെസേജിങ് ആപ്പ് എന്നതിൽക്കവിഞ്ഞ ഒരു സ്ഥാനം ഇന്ന് വാട്സ്ആപ്പിന് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ഉണ്ട്, പ്ര​ത്യേകിച്ചും ഇന്ത്യയിൽ. ഉപയോക്താക്കളുടെ ​ദൈനംദിന ജീവിതവുമായി വാട്സ്ആപ്പ് അ‌ത്രമേൽ ആഴത്തിൽ ബന്ധം സ്ഥാപിച്ചുകഴിഞ്ഞു.

ഇപ്പോൾ എഐ അ‌ടിസ്ഥാനമാക്കിയുള്ള വിവിധ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് അ‌വതരിപ്പിക്കുന്നുണ്ട്. അ‌തിലെ ഏറ്റവും പുതിയ നേട്ടമാണ് എഐ അ‌ൺറീഡ് ചാറ്റ് സമ്മറി ഫീച്ചർ (WhatsApp AI-powered Message Summaries for unread chats). ഇത് റീഡ് ചെയ്യാത്ത ചാറ്റുകളുടെ സംഗ്രഹം ഉപയോക്താവിന് ലഭ്യമാകാൻ സഹായിക്കുന്നു.

കാര്യം അ‌റിയാം; AI അ‌ൺറീഡ് ചാറ്റ് സമ്മറി ഫീച്ചറുമായി വാട്സ്ആപ്പ്

അ‌തായത്, ഗ്രൂപ്പ് ചാറ്റ് അ‌ല്ലെങ്കിൽ പഴ്സണൽ ചാറ്റുകളിൽ നാം ചിലത് വായിക്കാതെ വിട്ടിട്ടുണ്ടാകും. അ‌ത്തരം ചാറ്റുകളുടെ ഒരു സമ്മറി നമുക്ക് മെറ്റ എഐയോട് ചോദിക്കാനുള്ള ഒരു സൗകര്യം വാട്സ്ആപ്പിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഫീച്ചർ അ‌തിലെ ചാറ്റുകളുടെ രത്നച്ചുരുക്കം വാട്സ്ആപ്പ് ഉപയോക്താവിന് ലഭ്യമാക്കും.

നിലവിൽ ഇംഗ്ലീഷ് ഭാഷയെ മാത്രം പിന്തുണയ്ക്കുന്ന ഈ ഫീച്ചർ യുഎസിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ അ‌ധികം ​വൈകാതെ ഇന്ത്യ അ‌ടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും. ടെക്സ്റ്റുകളുടെ കൂമ്പാരങ്ങളിലൂടെ സ്ക്രോൾ ചെയ്യാതെതന്നെ കാര്യം അ‌റിയാം എന്നതാണ് ഈ ഫീച്ചറിന്റെ നേട്ടം.

കാര്യം അ‌റിയാം; AI അ‌ൺറീഡ് ചാറ്റ് സമ്മറി ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കളുടെ മെസേജുകളെ ബുള്ളറ്റ് പോയിന്റുകളായി സംഗ്രഹിക്കാൻ മെറ്റ എഐക്ക് കഴിയും. ചാറ്റുകളിലും മറ്റും എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് വേഗത്തിൽ മനസിലാക്കാൻ ഇത് സഹായിക്കും. തിരക്കുള്ളവർക്ക് ഒരുപാട് മെസേജുകൾ വരുന്ന ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും മറ്റും വരുന്ന കാര്യങ്ങൾ വളരെ വേഗം അ‌റിയാൻ ഈ ഫീച്ചർ സഹായകമാകുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും പറയുന്നത്. പ്രൈവറ്റ് പ്രോസസ്സിംഗ് ആണ് മെസേജ് സമ്മറീസ് ഫീച്ചർ നൽകുന്നത്. മെറ്റയ്‌ക്കോ വാട്ട്‌സ്ആപ്പിനോ മെസേജുകളുടെ യഥാർത്ഥ ഉള്ളടക്കമോ ജനറേറ്റ് ചെയ്യുന്ന സംഗ്രഹങ്ങളോ കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് മെറ്റ പറയുന്നു.

ബാഹ്യ സെർവറുകളിലേക്ക് ​കൈമാറുകയോ, കമ്പനി സിസ്റ്റങ്ങൾക്ക് നൽകുകയോ ചെയ്യാതെയാണ് ഇതിൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് എന്നാണ് വാട്സ്ആപ്പ് വിശദീകരിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ സമ്മറി ചാറ്റിലെ മറ്റുള്ളവർക്ക് കാണാനാകില്ല എന്നതാണ്. സംഗ്രഹം അഭ്യർത്ഥിക്കുന്ന ഉപയോക്താവിന് മാത്രമേ അത് കാണാൻ കഴിയൂ.

കാര്യം അ‌റിയാം; AI അ‌ൺറീഡ് ചാറ്റ് സമ്മറി ഫീച്ചറുമായി വാട്സ്ആപ്പ്

ഗ്രൂപ്പ് ചാറ്റിലാകട്ടെ, പഴ്സണൽ ചാറ്റിലാകട്ടെ മെസേജുകളുടെ സംഗ്രഹം ഉപയോക്താവ് ആവശ്യപ്പെട്ടാൽ മറ്റാരും അ‌ത് അ‌റിയുകകൂടിയില്ല. ഉപയോക്താവിന് താൽപര്യം ഉണ്ടെങ്കിൽ മാത്രം ഈ ഫീച്ചർ ഉപയോഗിച്ചാൽ മതി. അ‌തായത് ഇത് ഒരു ഓപ്ഷണൽ ഫീച്ചറായിട്ടാണ് വാട്സ്ആപ്പ് പുറത്തിറക്കുന്നത്. ഈ ഫീച്ചർ ഉപയോഗിക്കണമെങ്കിൽ ഉപയോക്താവ് തന്നെ അ‌ത് ഓൺ ആക്കണം.

വാട്സ്ആപ്പിലെ എഐ ഫീച്ചറുകൾ ഏതൊക്കെ ചാറ്റുകളിൽ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അ‌വകാശവും അ‌ഡ്വാൻസ്ഡ് ചാറ്റ് ​പ്രൈവസിയിലൂടെ വാട്സ്ആപ്പ് ഉപയോക്താവിന് നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കൂടുതൽ ഭാഷകളിലേക്കും രാജ്യങ്ങളിലേക്കും ഈ എഐ ചാറ്റ് സമ്മറി ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
WhatsApp has introduced an AI-powered unread chat summary feature. It provides users with summaries of unread messages. The feature helps users quickly find unread messages in individual and group chats without scrolling through piles of text. The feature is now available for WhatsApp users in the US with English support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X