എന്നാലും നമ്പർ സേവ് ചെയ്യാത്തത് മോശമായിപ്പോയി എന്ന പരാതി ഒഴിവാക്കാം; കോണ്ടാക്ട് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്
ലോകത്തിലെ തന്നെ ജനപ്രിയ ആപ്പ് ആണ് വാട്ട്‌സ്ആപ്പ്. ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് ഇല്ലാത്ത ആളുകൾ കുറവാണ്. ഇടയ്ക്കിടെ പുതിയ ഫീച്ചർ അവതരിപ്പിക്കാറുള്ള വാട്ട്‌സ്ആപ്പ് ഇപ്പോൾ പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ആപ്പിൽ ഫോൺ നമ്പറുകൾ സേവ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന പുതിയ അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ഇതിനർത്ഥം വാട്ട്‌സ്ആപ്പിലെ കോൺടാക്റ്റുകൾക്കായി നിങ്ങളുടെ ഫോണിൻ്റെ അഡ്രസ്സ് ബുക്കിനെ ഇനി ആശ്രയിക്കേണ്ടതില്ല എന്നാണ്. വാട്ട്‌സ്ആപ്പ് വെബിലും വിൻഡോസിലും കൂടാതെ മറ്റ് ലിങ്ക് ചെയ്‌ത ഉപകരണങ്ങളിലും കോൺടാക്റ്റുകൾ ചേർക്കാനും നിയന്ത്രിക്കാനും സാധിക്കും. പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചറുകളെ കുറിച്ച് വിശദമായി നോക്കാം.
ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, വാട്ട്‌സ്ആപ്പിൽ പുതിയ ഫോൺ നമ്പർ സേവ് ചെയ്യാൻ ഉള്ള ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഫോണിലേക്ക് കോൺടാക്റ്റ് സേവ് ആക്കാൻ വാട്ട്‌സ്ആപ്പിൽ തന്നെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അങ്ങനെ വാട്ട്‌സ്ആപ്പിലൂടെ നിങ്ങൾ സേവ് ചെയ്ത കോൺടാക്റ്റ് നിങ്ങളുടെ ഫോണിലും സേവ് ആകും.

നിങ്ങൾ ഉപകരണങ്ങൾ മാറുമ്പോഴോ ഡാറ്റ നഷ്‌ടപ്പെടുമ്പോഴോ പോലും വാട്ട്‌സ്ആപ്പിൽ സംരക്ഷിച്ചിരിക്കുന്ന കോൺടാക്‌റ്റുകൾക്ക് സന്ദേശമയയ്‌ക്കാൻ ഇത് വഴി കഴിയും. അതായത് ഫോൺ നഷ്‌ടപ്പെട്ടാലും ഉപകരണങ്ങൾ മാറ്റിയാലും നിങ്ങൾ വാട്ട്‌സ്ആപ്പിൽ സേവ് ചെയ്യുന്ന കോൺടാക്‌റ്റുകൾ റീസ്റ്റോർ ആകും. ആപ്പിൽ ഫോൺ നമ്പറുകൾ സേവ് ചെയ്യാൻ ഐഡൻ്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ് (ഐപിഎൽഎസ്) എന്ന എൻക്രിപ്റ്റഡ് സ്റ്റോറേജ് സിസ്റ്റം വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു.
കോൺടാക്റ്റുകൾ എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ട് എന്നും ഉപയോക്താവിന് മാത്രം ആക്‌സസ് ചെയ്യാനാകും എന്നും ഐപിഎൽഎസ് ഉറപ്പ് നൽകുന്നു എന്ന് അതിൽ പറയുന്നു. നിങ്ങളുടെ ഫോണിൽ ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുകയാണ് എങ്കിൽ, ജോലിക്കും വ്യക്തിക്കും ഇടയിലുള്ള ഓരോ കോൺടാക്റ്റിനും നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റ് കസ്റ്റമൈസ് ചെയ്യാൻ സാധിക്കും.
യുസർ നെയിം ഉപയോഗിച്ച് കോൺടാക്റ്റുകൾ നിയന്ത്രിക്കാനും സംരക്ഷിക്കാനും നിങ്ങളെ അനുവദിക്കാനും വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നു. വാട്ട്‌സ്ആപ്പിൽ മറ്റൊരാൾക്ക് സന്ദേശം അയയ്‌ക്കുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ പങ്കിടേണ്ടതില്ല എന്നതിനാൽ ഇത് ഒരു അധിക സ്വകാര്യത ചേർക്കുമെന്ന് പറയപ്പെടുന്നു. വാട്ട്‌സ്ആപ്പ് വെബിലും വിൻഡോസിലും കോൺടാക്റ്റുകൾ ചേർക്കാനും നിയന്ത്രിക്കാനുമുള്ള കഴിവാണ് കോൺടാക്‌റ്റുകളിലേക്ക് ഉള്ള മറ്റൊരു പുതിയ അപ്‌ഡേറ്റ്.
ഇതുവരെ നിങ്ങളുടെ ഫോണിലൂടെ മാത്രമേ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ വാട്ട്‌സ്ആപ്പ് അതിൻ്റെ വെബ്, വിൻഡോസ് ആപ്പുകൾക്കുള്ള സപ്പോർട്ട് ഉടൻ ചേർക്കും. ഇതുവഴി നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് വെബിൽ നിന്നും വിൻഡോസിൽ നിന്നും പുതിയ നമ്പറുകൾ സേവ് ചെയ്യാനും നിങ്ങളുടെ കോൺടാക്റ്റുകൾ നിയന്ത്രിക്കാനും കഴിയും. പുതിയ ഫീച്ചറുകൾക്കായി വാട്ട്‌സ്ആപ്പ് ഒരു റോളൗട്ട് ടൈംലൈൻ നൽകിയിട്ടില്ലെങ്കിലും ഇത് എല്ലാ ഉപയോക്താക്കൾക്കും ഉടൻ എത്തിത്തുടങ്ങും.
ഐഫോൺ ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ചാറ്റ് തീമുകൾ പുറത്തിറക്കിയിരുന്നു. രണ്ട് ആഴ്ച മുന്നേ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ചാറ്റ് തീമുകൾ വിപുലീകരിച്ചു. എന്നാൽ ആപ്പിൻ്റെ ബീറ്റ പതിപ്പിന് വേണ്ടി മാത്രം ആണ് ഇത് ഉള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്ലിക്കേഷനിൽ വ്യത്യസ്ത ചാറ്റുകൾക്കായി തീമുകൾ സജ്ജമാക്കാൻ കഴിയും. തിരഞ്ഞെടുക്കാൻ 22ലധികം വ്യത്യസ്ത വാട്ട്‌സ്ആപ്പ് ചാറ്റ് തീമുകളും 20 കളർ ഓപ്ഷനുകളും ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








