വെൽഡൺ മൈ ബോയ്! വാട്സ്ആപ്പിൽ വീണ്ടും പുതിയ ഫീച്ചറുകൾ
ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഒരു ജനപ്രിയ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിരന്തരം തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വാട്ട്‌സ്ആപ്പ് വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമല്ല, പ്രൊഫഷണൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം 2015ൽ കോളിംഗ് ഫീച്ചർ അവതരിപ്പിച്ചത് മുതൽ, ഗ്രൂപ്പ് കോളുകൾ, വീഡിയോ കോളുകൾ, മൾട്ടി-പ്ലാറ്റ്‌ഫോം പിന്തുണ എന്നിവ ചേർത്ത് കൊണ്ട് അവർ അത് മെച്ചപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, കോളിംഗ് ഫീച്ചർ മെച്ചപ്പെടുത്തുന്നതിനായി ആപ്പ് കുറച്ച് പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു.
ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ സ്‌ക്രീൻ ഓഡിയോയ്‌ക്കൊപ്പം പങ്കിടാനാകും. ഇത് കോളിൽ ഉള്ളവർക്ക് ഒരുമിച്ച് വീഡിയോകൾ കാണുന്നതിന് അനുയോജ്യമാക്കുന്നു. ഒരു വീഡിയോ കോളിൽ നിങ്ങൾക്ക് 32 പേരെ വരെ ആഡ് ആക്കാം. സ്പീക്കർ സ്പോട്ട്ലൈറ്റ് ആണ് മറ്റൊരു സവിശേഷത. ഇത് സ്പീക്കറിനെ ഓട്ടോമാറ്റിക്ക് ആയി ഹൈലൈറ്റ് ചെയ്യും. ഇത് സ്ക്രീനിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ അപ്‌ഡേറ്റുകൾ ലഭ്യമാകും.

അതുപോലെ, കോൾ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനായി മെസേജിംഗ് ആപ്പ് അടുത്തിടെ MLow കോഡെക് സമാരംഭിച്ചു. മൊബൈൽ ഉപകരണങ്ങളിലെ കോളുകൾ ഇപ്പോൾ മെച്ചപ്പെടുത്തിയ നോയിസ് എൻഹാൻസ്മെന്റും എക്കോ ക്യാൻസലേഷനും ഉള്ളത് കൊണ്ട് വളരെ ശബ്ദമുള്ള അന്തരീക്ഷത്തിൽ പോലും എളുപ്പത്തിൽ സംഭാഷണം നടത്താൻ സഹായിക്കുന്നു. വേഗതയേറിയ കണക്ഷനുള്ള ഉപയോക്താക്കൾക്ക് വീഡിയോ കോളുകൾക്ക് ഉയർന്ന റെസല്യൂഷൻ ഉണ്ട്. എന്നാലും മോശം നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയിലോ പഴയ ഉപകരണങ്ങളിലോ പോലും ഓഡിയോ മികച്ചതാണ്.
മാത്രമല്ല, കീബോർഡിന് മുകളിൽ ഒരു പുതിയ സ്റ്റിക്കർ ട്രേ പ്രദർശിപ്പിച്ച് നിർദ്ദിഷ്‌ട ഇമോജികളുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ എളുപ്പത്തിൽ കണ്ടെത്താനും അയയ്‌ക്കാനും നിങ്ങളെ അനുവദിക്കുന്ന സ്റ്റിക്കറുകൾ നിയന്ത്രിക്കുന്നതിനുള്ള ഒരു സവിശേഷത കൊണ്ടുവരാൻ തൽക്ഷണ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട്. ഫീച്ചർ ഇപ്പോൾ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന നിലയിൽ ആണ്. ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ കുറച്ച് നാളുകൾക്ക് മുന്നേ വാട്ട്‌സ്ആപ്പ് രണ്ട് പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ഉപയോക്താക്കളേ പുതിയ രീതിയിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സഹായിക്കുന്നവയാണ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്, പുതിയ ഇവൻ്റ് ഫീച്ചർ ചേർക്കുന്നതായും കമ്മ്യൂണിറ്റികളെ കൂടുതൽ ഇന്ററാക്ടീവ് ആക്കുന്നതിന് അനൗൺസ്മെൻറ് ഗ്രൂപ്പുകളിൽ മറുപടികൾ അയക്കാനാകുന്ന ഫീച്ചർ വരുമെന്നും ഇൻസ്റ്റന്റ് മെസ്സേജ് പ്ലാറ്റ്‌ഫോം ആയ വാട്ട്‌സ്ആപ്പിൻ്റെ മാതൃ കമ്പനി മെറ്റാ പ്രഖ്യാപിച്ചിരുന്നു.
ഒരു ഗ്രൂപ്പിലെ ഏത് അംഗത്തിനും ഇവൻ്റുകൾ ക്രീയേറ്റ് ചെയ്യാനാകും. മറ്റ് അംഗങ്ങൾക്ക് അതിലേക്ക് മെമ്പേഴ്സിനെ ആഡ് ചെയ്യാനും കഴിയും. ആപ്പിൽ ഈ അടുത്ത് ലോഗിൻ ചെയ്‌ത ഉപയോക്താക്കളെ ലിസ്റ്റ് ചെയ്യുന്ന റീസെന്റലി ഓൺലൈൻ എന്ന ഫീച്ചറിലും വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
തങ്ങളുടെ ന്യൂസ് റൂം പോസ്റ്റിൽ വിശദീകരിച്ച ഫീച്ചറുകളിൽ മെറ്റാ പറഞ്ഞത് ഇങ്ങനെ: കമ്മ്യൂണിറ്റികളെ കൂടുതൽ അടുപ്പിക്കുന്നതിനായി, ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിന് ഈ ഫീച്ചർ വഴിയൊരുക്കുന്നു. കൂടാതെ അംഗങ്ങൾക്ക് റിപ്ലൈ ചെയ്യാൻ കഴിയുന്ന തരത്തിൽ അനൗൺസ്മെൻറ് ഗ്രൂപ്പുകളിൽ ഇൻസ്റ്റന്റ് റിപ്ലൈ ഫീച്ചറും ഞങ്ങൾ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അഡ്മിൻമാരിൽ നിന്നുള്ള പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾക്ക് റിപ്ലൈ ചെയ്യാൻ അംഗങ്ങൾക്ക് ആകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications