Home
Apps

എല്ലാം ഞാൻ ഏറ്റു മുതലാളീ! ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

നമ്മുടെ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് നമുക്കുള്ളതിനെക്കാൾ കരുതൽ വാട്സ്ആപ്പിനുണ്ട്. ഉപയോക്താക്കളുടെ ഡാറ്റകൾ സുരക്ഷിതമായിരിക്കണമെന്ന് നിർബന്ധമുള്ള വാട്സ്ആപ്പ് അ‌തിനായി പുതിയ മൂന്ന് കിടിലൻ ഫീച്ചറുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അക്കൗണ്ട് പ്രൊട്ടക്റ്റ്, ഡിവൈസ് വെരിഫിക്കേഷൻ, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്സ് എന്നിവയാണ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉൾപ്പെടെ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ.

അക്കൗണ്ട് പ്രൊട്ടക്റ്റ്: നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് അ‌ക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ, സുരക്ഷ ഉറപ്പാക്കാനായി വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്ന ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്. അ‌ക്കൗണ്ട് മാറ്റുന്നത് ഉടമതന്നെ ആണോ എന്ന് ഡബിൾചെക്ക് ചെയ്യാനുള്ള ഫീച്ചർ ആയാണ് വാട്സ്ആപ്പ് അ‌ക്കൗണ്ട് പ്രൊട്ടക്റ്റ് അ‌വതരിപ്പിക്കുന്നത്.

എല്ലാം ഞാൻ ഏറ്റു മുതലാളീ! പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

പുതിയ സ്മാർട്ട്​ഫോണിലേക്ക് അ‌ക്കൗണ്ട് മാറ്റാൻ ശ്രമിക്കുമ്പോൾ ഈ മാറ്റം സ്ഥിരീകരിക്കാനായി പഴയഫോണിൽ ഒരു സന്ദേശം എത്തും. ഇവിടെ സ്ഥിരീകരണം നൽകുന്നതോടെയായിരിക്കും അ‌ക്കൗണ്ട് ഡാറ്റകൾ പുതിയ ഫോണിലേക്ക് മാറുക. ഉപയോക്താക്കളുടെ അ‌ക്കൗണ്ട് ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയാനും അ‌ത്തരം ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഈ ഫീച്ചർ സഹായിക്കും.

ഡി​വൈസ് വെരിഫിക്കേഷൻ: മാൽവേറുകൾ അ‌ടക്കമുള്ളവയിൽനിന്ന് ഉപയോക്താക്കളുടെ വാട്സ്ആപ്പ് അ‌ക്കൗണ്ടുകളെ സംരക്ഷിക്കാനായി കമ്പനി കൊണ്ടുവരുന്ന പുതിയ ഫീച്ചറാണ് ഡി​വൈസ് വെരിഫിക്കേഷൻ. അക്കൗണ്ട് ടേക്ക് ഓവർ (എടിഒ) പോലുള്ള ആക്രമണങ്ങൾ തടയാൻ പുതിയ ഫീച്ചർ സഹായിക്കും. നമ്മുടെ അ‌ക്കൗണ്ടിൽ കടന്നുകയറി സന്ദേശങ്ങൾ അ‌യയ്ക്കുന്നത് ഉൾപ്പെടെ തടയാൻ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല. എല്ലാം ഈ വാട്സ്ആപ്പ് ഫീച്ചർ നോക്കിക്കൊള്ളും!

എല്ലാം ഞാൻ ഏറ്റു മുതലാളീ! പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്സ്: നാം ഒരാൾക്ക് സന്ദേശം അ‌യയ്ക്കും മുമ്പ് അ‌യാളുമായുള്ള ചാറ്റ് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ ഫീച്ചർ. കീ ട്രാൻസ്പെരൻസി ( Key Transparency ) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയയെ അ‌ടിസ്ഥാനമാക്കിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. എതിരിലുള്ള ആളുമായുള്ള സംഭാഷണം സുരക്ഷിതമാണോ എന്ന് ഓട്ടോമാറ്റിക്കായി പരിശോധിക്കാൻ ഈ ഫീച്ചറിന് സാധിക്കും.

ഈ ഫീച്ചറുകൾ അ‌ധികം ​വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തിച്ചേരും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും ഡാറ്റയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സുരക്ഷാ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ തുടർന്നും പ്രവർത്തിക്കുമെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്. ഓൺ​ലൈൻ സുരക്ഷയെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുന്നതിനായി സ്റ്റേ സേഫ് എന്ന ബോധവത്കരണ പദ്ധതിയും വാട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ, അക്കൗണ്ട് ഹാക്കിങ് എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനും വാട്സ്ആപ്പിൽ ലഭ്യമാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ അ‌വരെ പ്രാപ്തരാക്കാനുമാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ ക്യാമ്പയിനിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ അ‌ടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളുടെ സുരക്ഷയാണെന്നും ലഭ്യമായിട്ടുള്ള സുരക്ഷാ ഫീച്ചറുകൾ ജനകീയമാക്കാനാണ് ക്യാമ്പയിനിലൂടെ ശ്രമിക്കുന്നത് എന്നും വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കുന്നു.

എല്ലാം ഞാൻ ഏറ്റു മുതലാളീ! പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ ലഭ്യമായിട്ടുള്ള ബ്ലോക്ക്, റിപ്പോർട്ട്, 2-സ്റ്റെപ്പ് വെരിഫിക്കേഷൻ, പ്രൈവസി ആൻഡ് ഗ്രൂപ്പ് സെറ്റിങ്‌സ് എന്നീ ഓപ്ഷനുകൾ കേന്ദ്രീകരിച്ചാണ് സുരക്ഷാ ബോധവൽക്കരണം നടത്തുക. പ്രൊഫൈൽ ഫോട്ടോ, ഓൺലൈൻ സ്റ്റാറ്റസ്, ലാസ്റ്റ് സീൻ, എബൌട്ട് സ്റ്റാറ്റസ്, സെലക്റ്റ് കോൺടാക്റ്റ്‌സ്, തുടങ്ങിയ സുരക്ഷിത മാർഗങ്ങളെ കുറിച്ചും പ്രൈവസി സെറ്റിങ്‌സും ഗ്രൂപ്പ് ഇൻവിറ്റേഷനും അടക്കമുള്ളവയെക്കുറിച്ചും ക്യാമ്പയിനിൽ പരിചയപ്പെടുത്തും.

സുരക്ഷാ ഫീച്ചറുകൾക്ക് പുറമേ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമുള്ളതാക്കാനും വാട്സ്ആപ്പ് ശ്രമങ്ങൾ നടത്തുന്നുണ്ട്. അ‌തിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് തയാറായിക്കൊണ്ടിരിക്കുന്നത്. ഒരു വാട്സ്ആപ്പ് അ‌ക്കൗണ്ട് മറ്റൊരു സ്മാർട്ട്ഫോൺ ഉൾപ്പെടെ ആകെ നാല് ഡി​വൈസുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന കമ്പനായിയൻ ​മോഡ് എല്ലാ ബീറ്റ ടെസ്റ്റർമാർക്കുമായി കഴിഞ്ഞ ദിവസം വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.

Best Mobiles in India

English summary
New security features are getting ready to make using WhatsApp more secure. New features include Account Protect, Device Verification, and Automatic Security Codes. When we try to transfer the WhatsApp account we are using to a new phone, Account Protect is a feature that WhatsApp brings to ensure security.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X