Home
Apps

ഇത് അടിപൊളിയാകും! വാട്‌സ്ആപ്പിൽ വീണ്ടും വന്നു പുതിയ മാറ്റം, ഈ ഫീച്ചർ അടിപൊളിയെന്ന് ഉപയോക്താക്കൾ

എന്നും പുതിയത് വേണം. അതിപ്പോൾ സാധിക്കുന്ന കാര്യമാണോ..? എന്നാൽ സാധിച്ച് കാണിച്ചു തരാം എന്ന രീതിയിലാണ് വാട്‌സ്ആപ്പ്. ഒാരോ ദിവസം കഴിയും തോറും പുതിയ പുതിയ ഫീച്ചറുകൾ കൊണ്ടുവരികയാണ് 'ആശാൻ'. വാട്‌സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പാക്കാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായിട്ടാണ് വാട്‌സ്ആപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചതെങ്കിലും ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും വൈകാതെ ഈ ഫീച്ചർ ലഭിക്കാൻ സാധ്യതയുണ്ട്. ഐഫോണിൽ iOS 18.2 അപ്ഡേറ്റ് ചെയ്തവർക്ക് കോളുകൾ ചെയ്യുമ്പോഴോ സന്ദേശങ്ങൾ അയയ്ക്കുമ്പോഴോ ഐഫോണുകൾക്ക് ഇപ്പോൾ ഡിഫോൾട്ട് ഫോൺ അല്ലെങ്കിൽ മെസേജസ് ആപ്പിന് പകരം വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയും.

വ്യത്യസ്ത ആപ്പുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വാട്‌സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും. വാട്‌സ്ആപ്പിന്റെ ഐഫോൺ ബീറ്റ പതിപ്പ് 25.8.10.74 ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്ക് ഈ സവിശേഷത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ, ഈ സവിശേഷത യൂറോപ്യൻ യൂണിയനിൽ മാത്രമേ ലഭ്യമാകൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ആപ്പിൾ ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചു കഴിഞ്ഞു.

വാട്‌സ്ആപ്പിൽ വീണ്ടും വന്നു പുതിയ മാറ്റം

ഇതിനിടെ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കിയിരിന്നു. സ്റ്റാറ്റസ് അപ്ഡേറ്റ്സിൽ സംഗീതം ചേർക്കുന്നതിന് ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് വാഗ്ദാനം ചെയ്തുള്ള ഫീച്ചർ ജനുവരിയിലാണ് അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ തെരഞ്ഞെടുത്ത വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആണ് ഈ ഫീച്ചർ ലഭ്യമാക്കിയിരുന്നത്.

ഇൻസ്റ്റഗ്രാമിൽ മെറ്റ നൽകുന്നതുപോലെ ഒരു മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ തിരയാൻ കഴിയും. ഉപയോക്താവ് ഒരു ഗാനം തെരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാനും കഴിയുന്ന തരത്തിലാണ് സംവിധാനം.

ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിഡിയോ സ്റ്റാറ്റസിൽ വീഡിയോയുടെ ദൈർഘ്യവുമായി പൊരുത്തപ്പെടുത്തി മ്യൂസിക്ക് ചേർക്കാൻ സാധിക്കും. ഉപയോക്താവ് സ്റ്റാറ്റസ് പങ്കിട്ടു കഴിഞ്ഞാൽ, കാണുന്നവർക്ക് താഴെയുള്ള പാട്ട് ലേബലിൽ ടാപ്പ് ചെയ്ത് ട്രാക്കിന്റെ പേര്, ആർട്ടിസ്റ്റ്, ആൽബം ആർട്ട് എന്നിവ അറിയാൻ കഴിയും.

ഓവർലേയിലെ ത്രീ-ഡോട്ട് മെനു ബട്ടണിൽ ടാപ്പ് ചെയ്ത് ഗാനത്തിന്റെ ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കാണാനും കഴിയും. നിലവിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളിൽ നിന്നും എഡിറ്റ് ചെയ്തിട്ടാണ്. വാട്‌സ്ആപ്പ് വീഡിയോ കോളുകളിലും പുതിയ മാറ്റം കൊണ്ടു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇനി മുതൽ വീഡിയോ കോൾ എടുക്കുമ്പോൾ ക്യാമറ തനിയേ ഓൺ ആവില്ല.

വാട്‌സ്ആപ്പിൽ വീണ്ടും വന്നു പുതിയ മാറ്റം

നിലവിൽ കോൾ എടുത്തുകഴിയുമ്പോൾ ആദ്യം തന്നെ ഫ്രണ്ട് ക്യാമറ ഓൺ ആകും. ശേഷമേ ഉപയോക്താക്കൾക്ക് ക്യാമറ ഓഫ് ആക്കാനോ പോസ് ചെയ്യാനോ പറ്റുകയുള്ളു. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടു കൂടി ക്യാമറ ഓൺ ആകാതെ കോൾ എടുക്കാൻ പറ്റും. കോൾ വരുമ്പോൾ ഒപ്പം തന്നെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഒപ്പം കാണിക്കും. ഇത് ചെയ്തതിനു ശേഷം കോൾ എടുത്താൽ വാട്‌സാപ്പ് വോയ്സ് കോൾ പോലെയാകും ഉണ്ടാവുക.

പിന്നീട് എപ്പോൾ വേണമെങ്കിലും വീഡിയോ ഓൺ ചെയ്യാം. പുതിയ ഫീച്ചർ വാട്സാപ്പ് വീഡിയോ കോൾ വഴിയുള്ള തട്ടിപ്പുകൾ തടയിടാനും സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ കോൾ വിളിച്ച് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതിനെ തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് നെറ്റിസൺസ് പറയുന്നത്. ഫീച്ചർ എന്നുമുതൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
WhatsApp users on iPhones can now set the app as their default for messaging and calls, thanks to a new update to version 25.8.74. This feature, available globally after the rollout of iOS 18.2, allows users to bypass Apple's native apps like Messages and Phone/FaceTime. Once WhatsApp is set as the default, any call or message initiated from the Contacts app will directly open WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X