ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

|

അടുത്തിടെ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്ന് ഗ്രൂപ്പുകളിലെ എണ്ണം സംബന്ധിച്ചായിരുന്നു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്ന ആളുകളുടെ എണ്ണം 512 ആയി ഉയർത്തുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ ഫീച്ചർ ബീറ്റ പരീക്ഷണങ്ങൾക്കായി പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. ഫീച്ചറുകൾ പ്രഖ്യാപിക്കാനും അവ പുറത്തിറക്കാനും വാട്സ്ആപ്പ് അധിക സമയം എടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

 

ബീറ്റ

കഴിഞ്ഞ മെയ് മാസത്തിൽ പ്രഖ്യാപിച്ച ഫീച്ചറാണ് ഇപ്പോൾ ബീറ്റ പരീക്ഷണത്തിന് എത്തിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം. നേരത്തെ സെലക്റ്റ്ഡ് ആയിട്ടുള്ള ഡെവലപ്പേഴ്സിനും മറ്റുമായി ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ പുറത്തിറക്കിയിരുന്നു. വാട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന എല്ലാ യൂസേഴ്സിനുമായി ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്

വാട്സ്ആപ്പ്

നിലവിൽ 256 പേരെയാണ് പരമാവധി ( പൊതുവായി ) ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ കഴിയുക. പുതിയ അപ്ഡേറ്റ് ലഭ്യമാകുന്ന എല്ലാവർക്കും ( നിലവിൽ ബീറ്റ യൂസേഴ്സിന് ) 512 പേർ വരെ അംഗങ്ങളായ വലിയ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ കഴിയും. വാട്സ്ആപ്പ് ആൻഡ്രോയിഡ് ഐഒഎസ് ബീറ്റ വേർഷനുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും പുതിയ അപ്ഡേറ്റ് ലഭ്യമാകും. വാട്സ്ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് ( പൊതു ഉപയോഗത്തിന് ) പുതിയ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

ബീറ്റ ടെസ്റ്റ‍ർ
 

നിങ്ങളൊരു ബീറ്റ ടെസ്റ്റ‍ർ ആണെങ്കിൽ, വാട്സ്ആപ്പിന്റെ 2.22.12.10 ആൻഡ്രോയിഡ് പതിപ്പിലും 22.12.0.70 ഐഒഎസ് പതിപ്പിലും പുതിയ ഫീച്ചർ കാണാൻ കഴിയും. നിങ്ങൾ ഒരു ബീറ്റ ടെസ്റ്റർ അല്ലെങ്കിൽ കൂടിയും ബീറ്റ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാൻ കഴിയും. സാധാരണ ഗതിയിൽ ആപ്പിന്റെ ബീറ്റ പ്രോഗ്രാം യൂസേഴ്സിന്റെ പരിധി എപ്പോഴും ഫുൾ ആയിരിക്കും.

100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്

ഫീച്ചർ

ബീറ്റ യൂസേഴ്സിന്റെ എണ്ണത്തിൽ കുറവ് വന്നാൽ മാത്രമാണ് പുതിയ യൂസേഴ്സിന് ബീറ്റ യൂസർ ആകാൻ സാധിക്കുക. തങ്ങളുടെ യൂസേഴ്സ് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്നാണിതെന്ന് വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഗ്രൂപ്പ് മെമ്പേഴ്സിന്റെ ലിമിറ്റ് കൂട്ടുന്നതെന്നും കമ്പനി കഴിഞ്ഞ മാസം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞിരുന്നു. ഉടൻ പ്രതീക്ഷിക്കാവുന്ന മറ്റ് ചില വാട്സ്ആപ്പ് ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

അൺഡു ഫീച്ചർ

അൺഡു ഫീച്ചർ

നമ്മുടെ പേഴ്സണൽ ചാറ്റിലും ഗ്രൂപ്പുകളിലും ഒക്കെ അയക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും. അക്ഷരത്തെറ്റുകളും അറിയാതെ അയക്കുന്ന സന്ദേശങ്ങളും ഒക്കെ ഒഴിവാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. എന്നാൽ പലപ്പോഴും സംഭവിക്കുന്ന ഒരു അബദ്ധമാണ് ഡിലീറ്റ് ഫോർ എവരിവൺ എന്നതിന് പകരം ഡിലീറ്റ് ഫോർ മി ഏന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നത്. ഇത് കുറച്ചൊന്നുമല്ല നമ്മളെ വലയ്ക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അൺഡു ഓപ്ഷൻ സഹായിക്കുന്നു.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

വാബീറ്റഇൻഫോ

ഡിലീറ്റ് ഫോർ മി ഓപ്ഷനിലൂടെ ഡിലീറ്റ് ചെയ്ത മെസേജ് റിക്കവർ ചെയ്യാൻ അൺഡു ഫീച്ചർ സഹായിക്കും എന്നാണ് കരുതുന്നത്. വാബീറ്റഇൻഫോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്ത് വിട്ടിട്ടുണ്ട്. ടെലഗ്രാമിലൊക്കെ ഇപ്പോൾ തന്നെ ലഭ്യമായ ഫീച്ചർ, സമാനമായ ഫോർമാറ്റിൽ തന്നെയാകും വാട്സ്ആപ്പിലും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

എഡിറ്റ് ബട്ടൺ ഫീച്ചർ

എഡിറ്റ് ബട്ടൺ ഫീച്ചർ

വാട്സ്ആപ്പിൽ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന രസകരമായ ഫീച്ചറുകളിൽ ഒന്നാണ് എഡിറ്റ് ബട്ടൺ. അയച്ച മെസേജുകളിലെ തെറ്റുകൾ തിരുത്താൻ ഉപയോഗിക്കാവുന്ന ഫീച്ചർ ആണിത്. അയച്ച മെസേജുകളിലെ തെറ്റുകൾ തിരുത്താൻ കഴിയാത്തതിനാൽ അവ ഡിലീറ്റ് ചെയ്യുകയാണ് സാധാരണ നാം ചെയ്യുന്നത്. അതല്ലെങ്കിൽ വീണ്ടും മെസേജ് അയക്കുന്നു. എന്നാൽ എഡിറ്റ് ഓപ്ഷൻ ഇത്തരം പോരായ്മകൾ പരിഹരിക്കാൻ യൂസേഴ്സിനെ സഹായിക്കുന്നു. അതേ സമയം തന്നെ എഡിറ്റ് ബട്ടൺ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന സുരക്ഷാ ഫീച്ചറുകളിൽ ഒന്നാണ് ഡബിൾ വെരിഫിക്കേഷൻ ഫീച്ചർ. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചറിനെക്കുറിച്ചും ഒരുപാട് കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
WhatsApp recently announced plenty of new group-related features. The number of group members was one of the most crucial announcements. The number of people who can join a WhatsApp group is increased to 512. This feature is currently available for beta testing on WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X